ഭീകരവാദവും വർഗ്ഗീയതയും.ഖലീൽശംറാസ്.

ഭീകരവാദവും
വർഗ്ഗീയവാദവും എല്ലാം
അശാന്തമായതും
പേടിനിറഞ്ഞതുമായ
വൃത്തികെട്ട
നെഗറ്റീവ് മനസ്സിന്റെ പ്രതിഫലനമാണ്.
ഏതെങ്കിലും തരത്തിലുള്ള
ഇത്തരം മനാഭാവം നിങ്ങളിൽ
ഉണ്ടെങ്കിൽ
സ്വന്തം മനസ്സിലേക്ക്
ഒന്നു നോക്കൂ
അതിനെ ഒന്നു ശ്രവിക്കൂ
അനുഭവിക്കൂ.
അവിടെ അസൂയയും
പേടിയും
ശത്രുവിനെ കുറിച്ചുള്ള
ചിന്തകളും കാരണം
വൃത്തികേടായി കിടക്കുന്നത് കാണാം.
സന്തോഷത്തിനോ
സ്നേഹത്തിനോ
സാധാനത്തിനോ
ആ വൃത്തികെട്ട സാഹചര്യത്തിന്റെ
അടുത്തെങ്ങും
നിൽക്കാനാവില്ല.
വേണോ നമുക്ക്
പോസിറ്റീവുകൾ ഇല്ലാത്ത
ഒരുമനസ്സ്.
എങ്കിൽ ആ വൃത്തികേടുകൾ
നീക്കം ചെയ്യാൻ
വൃത്തിയുള്ള ചിന്തകൾ
വളർത്തിയെടുക്കുക.

Popular Posts