Wednesday, November 30, 2016

ബന്ധങ്ങൾ അകലാതിരിക്കാൻ.ഖലീൽശംറാസ്

അകന്നതിനെ
അടുപ്പിക്കുക എന്നത്
ഒരുപാട് ബുദ്ധിമുട്ടുള്ള കാര്യമാണ്.
ക്ഷമ കൈകൊണ്ടും
വിട്ടുവീഴ്ചചെയ്തും
വൈകാരികതയെ നിയന്ത്രിച്ചും
പരിവർത്തനം ചെയ്തും
അകലാതെ നോക്കലാണ്
ഏറ്റവും എളുപ്പം.

താൽപര്യങ്ങൾ.ഖലീൽശംറാസ്

നിന്റെ താൽപര്യങ്ങൾ
മറ്റുള്ളവരുടെകൂടി താൽപര്യമാണ്
എന്ന് ഒരിക്കലും ധരിക്കരുത്.
ഒന്നിനോടുള്ള
അമിത താൽപര്യം
അത് മറ്റുള്ളവരുടെകൂടി
താൽപര്യമാണ് എന്ന
തോന്നൽ നിന്നിൽ ഉണ്ടാക്കും.
ആ തോന്നൽ
താൽപര്യത്തെ പുറത്ത്
പ്രകടിപ്പിക്കാനുള്ള
പ്രേരണയാവും.
പലപ്പോഴും അത്
മറ്റുള്ളവരിൽ ഉണ്ടാക്കുന്നത് മുശിപ്പാവും

ശ്രദ്ധ.ഖലീൽശംറാസ്

വിലപ്പെട്ടതിലെന്തങ്കിലുമൊക്കെ
ശ്രദ്ധിച്ച്
ഏറ്റവും ഫലപ്രദമായ
ഒരു ജീവിതം കാഴ്ചവെക്കാനുള്ള
വലിയ അവസരമാണ്
മറ്റു പലതിലേക്കും
ശ്രദ്ധയെ തിരിച്ചുവിട്ട്
നീ നഷ്ടപ്പെടുത്തുന്നത്.
എപ്പോഴും നിന്റെ
ശ്രദ്ധയെ നിരീക്ഷിക്കുക.
അതെവിടേക്കാണ്
കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്
എന്ന് അറിയുക.
എന്നിട്ട് അവയെ
ഫലപ്രദമായ ഒരു
ചിന്തയിലേക്ക്
കേന്ദ്രീകരിക്കുക.

Tuesday, November 29, 2016

പ്രതികരണം.ഖലീൽശംറാസ്

ഓരോ വ്യക്തിയുടേയും
പ്രതികരണം
അവൻ നിലകൊളളുന്ന,
അവൻ വിശ്വസിക്കുന്ന
പ്രസ്ഥാനത്തിനനുസരിച്ചായിരിക്കും.
അതുകൊണ്ട്
ഓരോ വ്യക്തിയും
എങ്ങിനെ പ്രതികരിക്കുമെന്നത്
നിശ്ചയമാണ്.
മറിച്ചൊരു പ്രതികരണം
പ്രതീക്ഷിക്കുമ്പോഴേ
അൽഭുതപ്പെടാനുള്ളു.
ഇവിടെ മറ്റുള്ളവരുടെ പ്രതികരണമല്ല
വിഷയം.
മറിച്ച് മുമ്പേ ഉറപ്പുള്ള
ഇത്തരം പ്രതികരണങ്ങളെ
ഇതൊക്കെ അറിഞ്ഞിട്ടും
നിന്റെ മനസ്സമാധാനം
നഷ്ടപ്പെടുത്താൻ
ഉപയോഗിക്കുന്നതിലാണ്.

ഇപ്പോഴത്തെ അവസ്ഥ.ഖലീൽശംറാസ്

ഇപ്പോഴത്തെ നിന്റെ
അവസ്ഥ ശ്രദ്ധിക്കുക.
ജീവനോടെ നിലനിൽക്കുന്ന
ഈ അവസ്ഥയിൽ
നീയെത്രമാത്രം
സന്തോഷവാനും
ലക്ഷ്യബോധമുള്ളവനും
ആണ് എന്നത്
ശ്രദ്ധിക്കുക.

ചിന്തകളുടെ ക്യാൻസർ.ഖലീൽശംറാസ്

ഓരോരോ മനസ്സിലെ
ചിന്തകൾക്ക് പിടിപ്പെട്ട
ക്യാൻസറാണ്
തീവ്രവാദവും
വർഗ്ഗീയവാദവും,
അതിനെ
ശാന്തിയുടേയും
നൻമയുടേയും
ദർശനങ്ങളുമായി
ചേർത്തുവെക്കാതെ
കേവലം
വൃത്തികെട്ട ചില
മനുഷ്യമനസ്സുകളുമായി
മാത്രം ചേർത്തുവെക്കുക.

അടിമത്വം.ഖലീൽ ശംറാസ്.

ഇവിടെ അടിമത്വം
എന്നതൊന്നില്ല.
എനി നീ ആരുടേയോ
അല്ലെങ്കിൽ
എന്തെങ്കിലുമൊന്നിറേയോ
അടിമയായി തോന്നുന്നുവെങ്കിൽ.
അത് നീ നിന്റെ
ചിന്തകളിൽ
ആരേയോ
അല്ലെങ്കിൽ
എന്തിനേയോ
യജമാനനായി
നിശ്ചയിച്ചതുകൊണ്ടാണ്.

ആത്മാഭിമാനം.ഖലീൽശംറാസ്

ഓരോ മനുഷ്യന്റേയും
മൂല്യം എന്നത്
അവന്റെ ആത്മാഭിമാനമാണ്.
അല്ലാതെ സമൂഹം
അവന് ചാർത്തികൊടുത്ത
പദവികളോ
വരുമാനമോ അല്ല.
എല്ലാ മനുഷ്യരും
സ്വയം ആത്മാഭിമാനം
ഉള്ളവരാണ് എന്ന
ഉറച്ച വിശ്വാസം
മുറുകെ പിടിച്ച്
അതിന്
ഒരു പോറലും ഏൽക്കാത്ത
രീതിയിലാവണം
നീ സമൂഹത്തിലെ
ഓരോ വ്യക്തിയുമായും
സംവദിക്കാൻ.

Monday, November 28, 2016

ഭാഗ്യം. ഖലീൽശംറാസ്

ഈ ഒരു നിമിഷത്തിലെ
ഏറ്റവും വലിയ
ഭാഗ്യവും അൽഭുതവും
നീ ഇപ്പോൾ
ജീവിക്കുന്നുവെന്നതാണ്.
ആ ഒരു ജീവിതം
മരണത്തിനു കീഴടങ്ങാതെ
നിൽക്കുന്നതിന്
നന്ദി കാണിക്കാൻ
നീ ബാധ്യസ്ഥനാണ്.

ഇന്നലെകൾക്ക് മാപ്പ്.ഖലീൽശംറാസ്

നിന്റെ ഓരോ
ഇന്നലെകൾക്കും മാപ്പ് കൊടുക്കുക.
ഇന്നലെകളിൽ നിന്നെ
അലട്ടിയ
ഓരോ പ്രശ്നത്തേയും
ചിന്തകളിൽ നിന്നും
മാറ്റി നിർത്തുക.
എന്നിട്ട് എല്ലാ
ഇന്നലെകളേക്കാളും
മൂല്യമുള്ള
ഈ ഒരു നിമിഷത്തിലേക്ക്
നിന്റെ ശ്രദ്ധ
പൂർണമായും
കേന്ദ്രീകരിച്ച്
അവിടെ നല്ലത്മാത്രം കണ്ട്
മുന്നേറുക.

വെല്ലുവിളികളിലാണ് വളം.ഖലീൽശംറാസ്

വെല്ലൂവിളികളിൽ നിന്നുമാണ്
മഹാൻമാർ പിറന്നത്.
ഇനി പറക്കാൻ
പോവുന്നതും.
വെല്ലുവിളികളിലാണ്
ഒരാൾക്ക് വളരാനുള്ള
വളമുള്ളത്.
അത് കണ്ടെത്തി
മുന്നോട്ട് കുതിക്കുക.

ശാന്തത.. ഖലീൽ ശംറാസ്

ശാന്തമായ അന്തരീക്ഷത്തിൽ
ശാന്തനായി നിൽക്കുന്നതിലല്ല
മറിച്ച് അശാന്തമായ
ഒരന്തരീക്ഷത്തിൽ
ശാന്തനായി നിൽക്കുന്നതിലാണ്
നിന്റെ ശക്തി.

സാഹചര്യങ്ങൾ.ഖലീൽശംറാസ്

സാഹചര്യങ്ങളെ
അഭിമുഖീകരിക്കുക.
അല്ലാതെ
തോറ്റോടുകയല്ല വേണ്ടത്
സാഹചര്യങ്ങളിലൊന്നും
ഒരു കുഴപ്പവുമില്ല.
കുഴപ്പം
അതിൽ പിടിച്ചു നിൽക്കാൻ
കഴിയാതെ
പതറിപോവുന്ന നിന്റെ
മനസ്സിനാണ്.

വിമർശനത്തിന്റെ മറുവശം.ഖലീൽശംറാസ്

ഓരോ വിമർശനത്തിനും
ന്യായീകരണത്തിന്റെ
മറുവശം കൂടിയുണ്ട്.
ആ രണ്ടു വശങ്ങൾക്കും
നടുവിൽ
അറിവിന്റെ ചെറിയൊരു
ഭാഗവും.
രണ്ടു വശവും
നോക്കാതെ
അറിവ് നേടാനോ
സത്യം തിരിച്ചറിയാനോ
കഴിയില്ല.

ചിന്താവിഷയങ്ങൾ.ഖലിൽശംറാസ്

ഓരോ വ്യക്തിയും
ഓരോ സാഹചര്യവും
നിന്റെ മനസ്സിൽ
ഓരോരോ ചിന്താവിഷയങ്ങൾക്ക്
വിത്തുപാകിയാണ്
കടന്നു പോവുന്നത്.
അതിൽ നെഗറ്റീവ് ചിന്തകൾ
എത്രയും വേഗത്തിൽ
നിന്നിലെ നിയന്ത്രണം
ഏറ്റെടുക്കാൻ
പാകത്തിലുള്ളവയായതിനാൽ
അവ പെട്ടെന്ന്
നിന്നിൽ പടർന്നുവ്യാപിക്കുന്നു.
നിന്റെ ചിന്തകൾക്ക്മീതെ
നിന്റെ പൂർണ്ണ നിയന്ത്രണം
ഉണ്ടായാൽ
ഈ ഒരു വ്യാപനം
അസാധ്യമാണ്.
അതുകൊണ്ട് നിന്റെ
ചിന്തകളെ നിയന്ത്രിക്കാൻ
പഠിക്കുക.

മനുഷ്യാത്മാവുകൾ.ഖലീൽശംറാസ്

നീ നിന്റെ കണ്ണാടിയിലും
ചുറ്റും കുറേ
മനുഷ്യ ശരീരങ്ങളെ
കാണുന്നുവെങ്കിൽ
ഈ കൊച്ചു ഭൂമിയിൽ
കുറേ
അനന്തവിശാലമായ
ആത്മാവുകളെ
ഒന്നു പരീക്ഷിക്കാനായി
നിയോഗിക്കപ്പെട്ടുവെന്നേ
അതിനർത്ഥമുള്ളു.

കുട്ടികളുടെ അടിസ്ഥാന ആവശ്യം.ഖലീൽശംറാസ്

കുട്ടികളുടെ അടിസ്ഥാന ആവശ്യമാണ്
കളി.
പലപ്പോഴും രക്ഷിതാക്കൾ
ആ ഒരടിസ്ഥാന ആവശ്യത്തെയാണ്
വിലക്കുന്നതും
പരിഹസിക്കുന്നതും.
അതിന്റെ ബുദ്ധിമുട്ട്
മനസ്സിലാക്കണമെങ്കിൽ
രക്ഷിതാക്കളുടെ
അടിസ്ഥാന ആവശ്യങ്ങളായ
സമ്പത്തും ഭക്ഷണവും
ലഭിക്കുന്ന അവസ്ഥ
ഇല്ലാതാവണം.

ആത്മവിശ്വാസം നഷ്ടപ്പെടുത്തുമ്പോൾ.ഖലീൽശംറാസ്

നിന്റെ സാഹചര്യകൾക്കനുസരിച്ച്
നിന്റെ മനസ്സ് ചാഞ്ചാടുന്നുവെങ്കിൽ
നിനക്ക് നിന്നിൽ
നിയന്ത്രണമില്ല എന്നാണ് അർത്ഥം.
ആത്മവിശ്വാസവും
ആത്മബോധവും
നഷ്ടപ്പെട്ട
വളരെ അപകടകരമായ
ഒരു മാനസികാവസ്ഥയിലാണ്
നിന്റെ സന്തോഷം
സാഹചര്യങ്ങൾക്കനുസരിച്ച്
നീ നഷ്ടപ്പെടുത്തുന്നത്.

വാക്ക് പുറത്തെടുക്കും മുമ്പേ.ഖലീൽശംറാസ്

ഓരോ വാക്കും
പുറത്തെടുക്കുന്നതിനുമുമ്പ്
ആർക്കാണോ
അത് കൈമാറുന്നത്
അവരെ കുറിച്ച്
അറിഞിരിക്കണം.
നിന്റെ ഇഷ്ടമല്ല നോക്കേണ്ടത്
മറിച്ച് അവരുടേതാണ്
നോക്കേണ്ടത്.
നിനക്ക് സംതൃപ്തി നൽകിയ
വാക്ക് അവർക്ക്
നൽകുന്നത് വേദനയാണെങ്കിൽ
ആ വാക്ക്
പുറത്തെടുക്കരുത്.
ആ വാക്കുകൊണ്ട്
അവർക്കുണ്ടാവുന്ന
അനന്തരഫലം
മുമ്പേ മനസ്സിലാക്കി
അതിനെ അവർക്ക് സമർപ്പിക്കുക.
അവർക്കത് സന്തോഷം
നൽകുമെങ്കിൽ സമ്മാനിക്കുക.
അവരെ വേദനിപ്പിക്കുമെങ്കിൽ
നിന്നിൽതന്നെ കുഴിച്ചുമൂടുക.

മറ്റുള്ളതിലേക്ക് പ്രക്ഷേപണം ചെയ്യുന്നവർ.ഖലീൽ ശംറാസ്

ഒരിക്കലും
പ്രശ്നങ്ങൾ
പരസ്പരം
അറിയാത്ത ,മിണ്ടാത്ത
രണ്ട് പക്ഷങ്ങൾ തമ്മിലല്ല.
മറിച്ച് ഏറ്റവും
അറിയുന്ന
എപ്പോഴും മിണ്ടുന്ന
രണ്ട് പക്ഷങ്ങൾ തമ്മിലാണ്.
അവിടെ പ്രശ്നങ്ങൾ
കൈകാര്യം ചെയ്യാനും
ആത്മ സംയമനം
പാലിക്കാനും ഉള്ള
ബുദ്ധിമുട്ടിനെ
പരസ്പരം അറിയാത്ത,
മിണ്ടാത്ത ഒന്നിലേക്ക്
പ്രക്ഷേപണം ചെയ്ത്
കാണിക്കുന്നുവെന്നേ ഉള്ളു.
അത്കൊണ്ട്
മറ്റുള്ളതിനെ വല്ലാതെ
കുറ്റപ്പെടുത്തുന്നവരുടെ
അവരേറ്റവും ഇടപഴകുന്ന
കുടുംബ സാമൂഹിക
ബന്ധങ്ങളിലേക്ക്
ഒന്നിറങ്ങി ചെന്നുനോക്കൂ.
അവയൊക്കെ തികഞ്ഞ
പരാജയമാണ് എന്നത്
വ്യക്തമാവും

Sunday, November 27, 2016

അവരുടെ ആളാവും. ഖലീൽശംറാസ്

നിത്യവിമർശകർ
അവർ എന്തൊന്നിനെയാണോ
വിമർശിച്ചു കൊണ്ടിരിക്കുന്നത്
അതിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.
അവരെത്തിനെയാണോ
നിത്യേന വാമർശിച്ചുകൊണ്ടിരിക്കുന്നത്
അതാണ് അവരുടെ
മനസ്സിലെ
നിത്യ ചിന്തകൾ.
ആ ചിന്തകളിലേക്ക്
അവർ വിമർശിച്ചു കൊണ്ടിരിക്കുന്നതിനെ
കുറിച്ച് ചെറിയൊരു
അറിവ് വന്നുവീണാൽ മാത്രം മതി.
അവരാരെയാണോ
വിമർശിച്ചത് അതിന്റെ ഭാഗമാവും.

സന്തോഷം.ഖലീൽശംറാസ്

നീ എറ്റവും കൂടുതൽ
സമയം
ഇടപഴകുകയും
ചിലവഴിക്കുകയും
ചെയ്യുന്ന മേഖലകളിൽ
സന്തോഷം കണ്ടെത്താതെ
ജീവിതം
ഒരിക്കലും സന്തോഷകരമാവാൻ
പോവുന്നില്ല.
അതുകൊണ്ട്
നീ ഏറ്റവും കൂടുതൽ
സമയം
ഇടപഴകുകയും
ചിലവഴിക്കുകയും ചെയ്യുന്ന
മേഖലകൾ കണ്ടെത്തുക.
അവിടെ
നീ എത്രമാത്രം സന്തോഷവാനാണ്
എന്നത് അളക്കുക.
അളവ് കൂട്ടാനുള്ള
നടപടികൾ എടുക്കുക.

ചീത്ത മനസ്സുകൾക്കെതിരെ പ്രതികരിക്കുമ്പോൾ.ഖലീൽ ശംറാസ്

പലപ്പോഴും
ഒരു പാട് ചീത്ത മനസ്സുകളുടെ
ഭാഹ്യ പ്രകടനങ്ങളെ
പ്രതിരോധിക്കാനും
അതിനെതിരെ
പ്രതികരിക്കാനും
നാം നമ്മുടെ വിലപ്പെട്ട
ഊർജ്ജം
പാഴാക്കി കളയുന്നു.
ആ ഭാഹ്യ പ്രകടനങ്ങൾക്കെതിരെ
പ്രതിരോധിക്കുമ്പോൾ
അവരുടെ മാനസികാവസ്ഥയെ
കുറിച്ച് ഉത്തമബോധം
ഉണ്ടായിരിക്കണം.
എന്റെ മനസ്സ് അതുപോലെ
വൃത്തികെട്ടതാവരുത്
എന്ന്
ഉറപ്പ് വരുത്തുകയും വേണം.

Friday, November 25, 2016

സമാധാനത്തിന്റെ മുഖചിത്രം.ഖലീൽശംറാസ്

നൻമ നിറഞ്ഞ
സമാധാനത്തിന്റെ ദർശനങ്ങൾക്ക്
അവയെ ചീത്ത
ചിഹ്നങ്ങൾ
നൽകി
തികച്ചും വിപരീതമായത്
ചിന്തിപ്പിക്കാനുള്ള
ഒരു പ്രവണത
ചില വിരലിലെണ്ണാവുന്ന
ന്യൂനപക്ഷം സൃഷ്ടിക്കുന്നുണ്ട്.
ആ ന്യുനപക്ഷത്തെ
വലിയൊരു സമാധാനദർശനത്തിന്റെ
മുഖചിത്രമായി ചിത്രീകരിക്കാൻ
വാർത്താമാധ്യമങ്ങളും
ചില
രാഷ്ട്രീയക്കാരും
ശ്രമിക്കുന്നുണ്ട്.
ആ ശ്രമത്തിന്റെ ഫലമായി
നർമയുടേയും സമാധാനത്തിന്റേയും
ദർശനങ്ങൾക്ക്
തികച്ചും വിപരീതമായ
മുഖചിത്രം നൽകപ്പെട്ടിട്ടുണ്ട്.
അത്തരം മുഖചിത്രങ്ങൾ
മാറ്റി വരക്കണമെങ്കിൽ
നൻമയുടേയും
സമാധാനത്തിന്റേയും
പക്ഷത്ത്
കൂടുതൽ ശക്തരായി
നിലയുറപ്പിച്ചേ പറ്റൂ.
ആ ശത്മായ നിലയുറപ്പിലൂടെ
മാത്രമേ
സമാധാനത്തിന്റെ
മുഖചിത്രം വരക്കപ്പെടുകയുള്ളു.

തീവ്രവാദിയുടെ വൃത്തികെട്ട മനസ്സ്‌.ഖലീൽശംറാസ്

ഒരു തീവ്രവാദിയും
വർഗ്ഗീയവാദിയും
അവരുടെ ശത്രുപക്ഷങ്ങളുടെ
അടിമയാണ്.
കാരണം
അവരിൽ സ്വന്തം
ദർശനങ്ങളോടുള്ള സ്നേഹത്തേക്കാൾ
അവരല്ലാത്തതിനോടുള്ള
ശത്രുതയാണ് വാഴുന്നത്.
ഏറ്റവും വൃത്തികെട്ട
പേടിയുടേയും
ദേശ്യത്തിന്റേയുമൊക്കെ
അഴുക്ക് പുരണ്ട
വൃത്തികെട്ട മനസ്സാണ്
അവർക്കുള്ളിൽ.
അതുകൊണ്ട്
അത്തരം വ്യക്തികളുമായി
ഇടപഴുകുമ്പോൾ
ശ്രദ്ധിക്കുക.
അവരിലെ വൃത്തികേടിന്റെ
ഒരംശം പോലും
നിന്റെ മനസ്സിൽ കലരാതിരിക്കാൻ
ശ്രദ്ധിക്കുക.

ഗതി.ഖലീൽശംറാസ്

നിന്നിൽ കൂടുതൽ മുഴുകി
നിൽക്കുന്ന ചിന്തയേതെന്ന്
നിരീക്ഷിക്കുക.
അതാണ് നിന്റെ
ജീവിതിത്തിന്റെ ഗതി
നിർണ്ണയിക്കുന്നത്.
അവിടെ നെഗറ്റീവായ
നിരാശകളും പേടിയും
ഒക്കെയാണ് വാഴുന്നതെങ്കിൽ
നിന്റെ ഗതി
അതേ വഴിയിലാണ്.
ഇനി അവിടെ സന്തോഷവും
സ്നേഹവുമൊക്കെയാണ്
വാഴുന്നതെങ്കിൽ
നിന്റെ ഗതിയും അതാണ്.

വ്യായാമം.ഖലീൽശംറാസ്

വ്യായാമം നിന്റെ
അടിസ്ഥാന ആവശ്യമാണ്.
അതിന് സമയം കണ്ടെത്തിയില്ലെങ്കിൽ
നീ അനുരാഗ്യത്തിനും
പെട്ടെന്നുള്ള മരണത്തിനും
വലിയ അവസരം സൃഷ്ടിക്കുകയാണ്.
മുശാപ്പും നീട്ടിവെയ്പ്പുമില്ലാതെ
വ്യായാമം ചെയ്യാനുള്ള
സമയം കണ്ടെത്തുക.
വ്യായാമം ചെയ്യാനുള്ള
ഉൾപ്രേരണ സൃഷ്ടിക്കുക.

അടിസ്ഥാന ആവശ്യം.ഖലീൽശംറാസ്

ഓരോ സാഹചര്യത്തിലും
നിന്റെ ജീവിതത്തിൽ
നിർവ്വഹിക്കേണ്ട
ഒരടിസ്ഥാന ആവശ്യമുണ്ട്.
ജോലിയിൽ ജോലിയും
കുടുംബത്തിൽ കുടുംബവും
നിന്റെ വ്യക്തിപരമായ സമയത്തിൽ
വ്യക്തിപരമായ ആവശ്യങ്ങളും.
ഡോക്ടറായി ജോലി ചെയ്യുന്നതിനിടയിൽ
ഭക്ഷണം ആസ്വദിച്ചു കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ
അടിയന്തര പരിചരണം വേണ്ട
ഒരു രോഗി വന്നാൽ
ആ ഭക്ഷണം അവിടെ
അവസാനിപ്പിച്ച്
രോഗിയെ പരിചരിക്കാൻ
ഓടാൻ കഴിയണം.
അല്ലെങ്കിൽ ജോലിയിലോ
ആയിരിക്കുമ്പോൾ
അതിനു തടസ്സമായിവരുന്ന
ഫോൺ കോളുകളെ
മറ്റൊരവസരത്തിലേക്ക്
നീട്ടിവെയ്ക്കാൻ നിനക്ക് കഴിയണം.

Thursday, November 24, 2016

പരാജയന്തെ വിജയമാക്കാൻ.ഖലീൽശംറാസ്

പരാജയത്തെ കൂടെ കൂട്ടുക.
പോരായ്മകൾ പഠിക്കുക.
തിരുത്തുക.
നിന്റെ ലക്ഷ്യം കാണിച്ചു
കൊടുക്കുക.
നല്ല പരിശീലനം
നൽകുക.
മുശിപ്പിന്റേയും
നീട്ടിവയ്പ്പിന്റേയും
വഴിയിൽനിന്നും
മാറി
ഈ നിമിഷത്തിന്റേയും
പ്രയത്നത്തിയുടേയും
വഴിയിലേക്ക്
യാത്ര ചെയ്യിപ്പിക്കുക.
അപ്പോഴേക്കും
പരാജയം ഏറ്റവും
ഉത്തമ വിജയമായി
നിന്റെ ജീവിതത്തിനു മുന്നിൽ
പ്രത്യക്ഷപ്പെട്ടിരിക്കും.

നിന്റെ സ്വപ്നം.ഖലീൽശംറാസ്

നിന്റെ സ്വപ്നങ്ങളെ
ഒരു നോക്കുപോലും കാണാത്തവരോട്
നീ നിന്റെ
ജീവിത ലക്ഷ്യം
സഫലമാവുമോ എന്ന്
അന്വേഷിക്കരുത്.
അവർ മിക്കവാറും
നൽകുന്ന ഉത്തരം
സാധ്യമല്ല എന്നായിരിക്കും.
കാരണം അവർ
നീ കണ്ടപോലെ
ഒരു സ്വപ്നംപോലും
കാണാൻ
ഭാഗ്യം ലഭിക്കാത്തവരാണ്.
നീ നിന്നിൽ വിശ്വസിക്കുക.
സാധ്യമാണ് എന്ന് ഉറച്ച്
വിശ്വസിക്കുക.
അടിപതറാതെ
ലക്ഷ്യസഫലീകരണത്തിന്റെ
വഴിയിൽ ഉറച്ചു നിൽക്കുക.

നിന്നെ കീഴടക്കാൻ ആർക്കുമാവില്ല. ഖലീൽശംറാസ്

നിന്റെ മനസ്സിന്റെ
അനന്ത സാമ്പ്രാജ്യത്തിൽ
നുഴഞ്ഞുകയറി
അതിന്റെ ശാന്തതയെ
അക്രമിച്ചു കീഴടക്കാൻ
ഒരാൾക്കുമാവുന്നില്ല.
ഇനി ആ സാമ്പ്രാജ്യത്തിലെ
ശാന്തത നഷിപ്പിക്കപ്പെട്ട രീതിയിൽ
കാണുന്നുവെങ്കിൽ
അത് നീ സ്വയം
ഒരു ബോംബായി
പൊട്ടിത്തെറിച്ചതാണ്.

കുറ്റപ്പെടുത്തലുകൾ.ഖലീൽശംനാസ്

നീ കുറ്റപ്പെടുത്തലുകൾ
ശ്രവിക്കുന്നുവെങ്കിൽ
നീ ജീവിതത്തിൽ
എന്തെങ്കിലുമൊക്കെ
ചെയ്യുന്നുവെന്നാണ്
അത്രം.
ആ ചെയ്യലുകളെ
കുടുതൽ ഫലപ്രദമാക്കാനുള്ള
അവലോകനമാണ്
കുറ്റപ്പെടുത്തലിലൂടെ
നീ ശ്രവിക്കുന്നത്.
ഇനി നീ മറ്റുള്ളവരെ
കുറ്റപ്പെടുത്തുന്ന ആളാണെങ്കിൽ
നീ ജീവിതത്തെ
ഉപയോഗപ്പെടുത്താതെ
പാഴാക്കുന്നുവെന്നാണ് അർത്ഥം.

വിമർശനങ്ങൾ വാഴുന്ന കാലം.ഖലീൽശംറാസ്.

ഇവിടെ ഒരുകാലത്തും
ശരികൾ വിമർശിക്കപ്പെടാതിരുന്നിട്ടില്ല.
വിവാദങ്ങൾ ഇല്ലാത്ത
ഒരൊറ്റ സമയമോ
കാലമോ
ഈ ഭൂമിയിൽ ഉണ്ടാവാതാരിന്നിട്ടുമില്ല.
ആ വിമർശനങ്ങളും
വിവാദങ്ങളും
ഇല്ലാത്ത ഒരു
സമയം വരുമെന്ന്
പ്രതീക്ഷിക്കുകയും വേണ്ട.
പക്ഷെ അവയൊക്കെ
അരങ്ങ് വാഴുമ്പോഴും
നിന്റെ മനസ്സിന്റെ സമാധാനവും
അറിവ് നേടാനുള്ള
ത്വരയും കാത്തുസൂക്ഷിക്കൽ
മാത്രമാണ് നിനക്ക് ചെയ്യാനുള്ളത്.

Wednesday, November 23, 2016

പരിണാമം.ഖലീൽശംറാസ്.

മനുഷ്യൻ മരിക്കുകയല്ല
മറ്റൊരവസ്ഥയിലേക്ക്
പരിണമിക്കുക മാത്രമാണ്
ചെയ്യുന്നത്.
അങ്ങിനെ
പറക്കുന്നതിലൂടെ
മനുഷ്യൻ അനശ്വരനാവുകയാണ്.
പക്ഷെ മനുഷ്യന്
പ്രതികരിക്കാനും
അവന്റെ മുദ്ര
ഈ ഭൂമിയിൽ കൊത്തിവെക്കാനുമുള്ള
അവസരം ഈ ഭൂമി
ജീവിതത്തിലാണെന്ന് മാത്രം.
അടുത്ത പരിണാമ ഘട്ടം
എത് തലത്തിലാവണമെന്ന്
തിരുമാനിക്കപ്പെടുന്നതും
ഈ ഒരു സമയം
ഉപയോഗപ്പെടുത്തുന്നതിലാണ്.

അറിവിലൂടെ മാറ്റം.ഖലീൽശംറാസ്

അറിവ് നിന്നിൽ
സ്ഥായിയായ മാറ്റം ഉണ്ടാക്കും.
ഓരോ
ജീവിത സാഹചര്യവും
ഒരൊ
വ്യക്തിയും
നിനക്കൊരു ഗുരുവാണ്,
പാവപ്പെട്ടതെന്തൊക്കെയോ
പഠിക്കാനും
അതിലൂടെ
സ്ഥായിയായ മാറ്റം
വരുത്താനും
അവ ഓരോരോ
അവസരം
നിനക്കായി ഒരുക്കി തരികയാണ്.

കഥ മാറ്റാം.ഖലീൽശംറാസ്

നിന്റെ ഇന്നലെകളിലെ
പൂവണിയാത്ത
ഓരോ ആഗ്രഹത്തിനും
മനസ്സിലെ ചിന്തകളിലൂടെ
മറ്റൊരു കഥ കുറിച്ച്
നിനക്ക് സന്തോഷം
നൽകിയ രീതിയിൽ
മാറ്റിയെഴുതുക.
അനുഭവങ്ങളേയും
സ്വപ്നക്കളേയും
വേർതിരിച്ചെടുക്കാൻ കഴിയാത്ത
നിന്റെ ഉപബോധമനസ്സ്
യാഥാർത്ഥ്യമെന്ന് കരുതി
എല്ലാ നല്ല അനുഭൂതികളും
നിന്നിൽ സൃഷ്ടിച്ച് തന്നുകൊള്ളും.

Tuesday, November 22, 2016

വിമർശനം.ഖലീൽശംറാസ്

സത്യാവസ്ഥ മനസ്സിലാക്കാതെ
പഠിക്കാതെ
നിത്യവിമർശകരിൽ നിന്നും
നല്ലതൊന്ന് പ്രതീക്ഷിക്കുന്നതിലാണ്
തെറ്റ്.
അവരിൽ നിന്നും
വിമർശനങ്ങൾ മാത്രം പ്രതീക്ഷിക്കുക.
അവയെ പ്രതിരോധിച്ചു സമയം കളയാതെ
നിന്റെ നൻമകളുമായി
മുന്നേറുക.
ആ മുന്നേറ്റത്തിനൊടുവിൽ
ഒരു നാൾ
വിമർശിച്ചവർപോലും
നിന്നെ പ്രശംസിക്കുന്ന
ഒരു നാൾ വന്നുകൂടായ്കയില്ല.

നല്ല മനസ്സ്.ഖലീൽശംറാസ്

നിന്റെ അറിവും
ആഗ്രഹങ്ങളും
വിചാരങ്ങളും
വികാരങ്ങളും
ചേർന്ന് നിന്റെ മനസ്സുണ്ടാവുന്നു.
നല്ല മനസ്സാണ്
നീ ആഗ്രഹിക്കുന്നതെങ്കിൽ
അതിനെ
നല്ല അറിവുകൾകൊണ്ടും
നല്ല ചിന്തകൾക്കാണ്ടും
പോസിറ്റീവായ വികാരങ്ങൾകൊണ്ടും
ധന്യമാക്കുക.
നല്ല മനസ്സ് നിന്നെ
നല്ല മനുഷ്യനാക്കും.

കുടുംബവും സമൂഹവും.ഖലീൽശംറാസ്.

ഒരു കുടുംബത്തിലെ
ഓരോ അംഗത്തിന്റേയും
മാനസികാവസ്ഥയെ സ്വയം
ഉൾക്കൊണ്ട്
അവരുടെ മനസ്സിന്റെ
ഭാഷ മനസ്സിലാക്കി
പരിപാലിക്കുന്ന
ഒരു രക്ഷിതാവിന്
എറ്റവും ഉത്തമമായ
രീതിയിൽ സമൂഹത്തേയും
മനസ്സിലാക്കാൻ കഴിയും.
സ്വന്തം അധികാര പരിതിയിൽ
എന്നും നിലനിൽക്കുന്ന
കുടുംബത്തെ സന്തോഷത്തോടെ
എന്നും കൂടെ നിർത്താൻ കഴിഞ്ഞാൽ.
അത്രക്കടുത്ത് നിന്നോടൊപ്പമില്ലാത്ത
സമൂഹത്തെ
നല്ല രീതിയിൽ നയിക്കാനും
പരിപാലിക്കാനും നിനക്ക് കഴിയും.

സമൂഹിക ഇടപാടിലെ അടിത്തറ.ഖലീൽശംറാസ്

സമൂഹവുമായി
ഇടപഴുകുമ്പോഴും
ആശയ വിനിമയം നടത്തുമ്പോഴും
ചില അടിസ്ഥാന കാര്യങ്ങൾ
മനസ്സിൽ
ദൃഢമാക്കണം.
ഒന്നാമത്തേത്
എല്ലാവർക്കും അവനവൻ ശരിയാണ്.
അവന്റെ വിശ്വാസവും.
എല്ലാവർക്കും അവനവന്റെ
വിശ്വാസങ്ങളെ ന്യായീകരിക്കാനും
സ്വന്തത്തിലൂടെ
ഒഴുകുന്ന ചിന്തകളെ
വാക്കുകളായി പ്രകടിപ്പിക്കാനുള്ള
വേദിയാണ് സമൂഹം.
അതിൽ അവർ
തങ്ങളുടെ ജീവിത സാഫല്യം
അനുഭവിക്കുന്നു.
മിക്കവർക്കും അവരല്ലാത്തവരിലും
അവരുടേതല്ലാത്ത വിശ്വാസത്തിലും
തെറ്റു കണ്ടെത്താനുള്ള
ഒരു പ്രവണത നിലനിൽക്കുന്നുണ്ട്.
മറുപക്ഷത്തിന്റെ
നന്മകളിൽ പോലും
അവർ തെറ്റായതൊന്ന് കണ്ടെത്തും.
മറുപക്ഷത്തെ അവർ
വീക്ഷിക്കുന്നത്
വിമർശിക്കാൻ എന്തെങ്കിലും
കണ്ടെത്താൻവേണ്ടി മാത്രമാണ്.
ഈ അറിവോടെ
കാര്യങ്ങളെ സമീപിച്ചു നോക്കൂ.
പല പ്രതികരണങളേയും
നോക്കി പൊട്ടിച്ചിരിക്കാൻ
നിനക്ക് കഴിയും.

അമിക്ഡാലയും പേടിയും.ഖലീൽശംറാസ്

മനുഷ്യ മസ്തിഷ്ക്കത്തിലെ
പലതരം വികാരക്കളുടേയും
കേന്ദ്രമാണ് അമിക്ഡാല.
പലതരം രോഗങ്ങൾ കാരണമായോ
അപകടങ്ങളിലൂടെയോ
അതിന്റെ പ്രവർത്തനം
നിലച്ചാൽ
മനുഷ്യന്
പേടി പോലോത്ത
പല വികാരങ്ങളും
അനുഭവിക്കാൻ കഴിയില്ല.
പലപ്പോഴും പല അനാവശ്യ
വിഷയങ്ങളിലും
ആവശ്യമില്ലാതെ ഭയപ്പെടുമ്പോൾ
സ്വന്തം മസ്തിഷ്ക്കത്തിലേക്ക് നോക്കി
അമിക്ഡാലയുടെ ഈ പ്രവർത്തനത്തെ
ഉൾകണ്ണുകൊണ്ട് വീക്ഷിക്കുക.
എന്നിട്ട് മനസ്സിലാക്കുക
എന്റെ ഭാഹ്യ സാഹചര്യത്തിന്റെ
സൃഷ്ടിയല്ല പേടി
മറിച്ച് എന്നിലെ അമിക്ഡാലയുടെ
പ്രവർത്തിയാണ് എന്ന്.
എന്നിട്ട് സ്വയം
അമിക്ഡാലയെ തണുപ്പിക്കുക.

Monday, November 21, 2016

ആരോടാ കളി?ഖലീൽ ശംറാസ്

ഇവിടെ ആര് ആരോടാണ്
കളിക്കുന്നത്.
മരിക്കേണ്ട മനുഷ്യൻ
മറ്റൊരു മരിക്കേണ്ട
മനുഷ്യനോട്.
ആ ഒരോർമ്മ
കളിക്കുമ്പോൾ ഉണ്ടായാൽ
നല്ലതാണ്.

ഒറ്റക്ക് യാത്രയാവേണ്ടതുണ്ട്.ഖലീൽശംറാസ്

സമൂഹവും
സാമുഹിക ബാധ്യതകളും
വേണ്ട എന്നല്ല.
സമൂഹത്തിലെ
അനുഭവങ്ങൾക്കനുസരിച്ച്
സ്വന്തം മനസ്സിനെ
കഷ്ടപ്പെടുത്തുമ്പോൾ
ഒന്നോർക്കുക.
ഇതേ പോലെ
സമൂഹത്തിൽ
പല വേണ്ടാചർച്ചകളും
അരങ്ങു തകർക്കുന്നതിനിടയിൽ
ഒറ്റക്ക് നിനക്ക്
യാത്രയാവേണ്ടതുണ്ട്.

ചാഞ്ചാടുന്ന മാനസികാവസ്ഥ.ഖലീൽശംറാസ്

നിന്റെ മാനസികാവസ്ഥ
പുറം സാഹചര്യങ്ങൾക്കും
വ്യക്തികൾക്കും അനുസരിച്ച്
ചാഞ്ചാടുന്നുവെങ്കിൽ
നീ അവയുടെ അടിമയാണ്.
ആത്മവിശ്വാസവും
ആത്മബോധവും
മുറുകെപിടിച്ച്
നിന്റെ മാനസികാവസ്ഥയെ
ചാഞ്ചാടാതെ നിലനിർത്തുക.
മറ്റുള്ളവയ്ക്ക്
അടിമപ്പെടാതെ
സൂക്ഷിക്കുക.

പ്രതിരോധം വേണ്ട.ഖലീൽശംറാസ്

നിന്നെ കുറിച്ചോ
നിന്റെ സംഘത്തെ കുറിച്ചോ
മോശമായ ചിത്രീകരണം
നടത്തുന്നവർക്ക് മുമ്പിൽ
പ്രതിരോധിച്ചു നിൽക്കാതെ.
നിന്റേയും സംഘത്തിന്റേയും
നന്മയുടെ വശം
പ്രകടമാക്കുക.
അല്ലാതെ അതിനെ
പ്രതിരോധിച്ച്
നിന്റെ സമാധാനം നഷ്ടപ്പെടുത്തരുത്.
കാരണം അവർ
മോശമായി ചിത്രീകരിച്ചതിനു പിന്നിൽ
അവർക്ക് ലാഭം കിട്ടുന്ന
ഒരു കച്ചവടകണ്ണുണ്ട്.

പ്രതികരണം.ഖലീൽശംറാസ്

ഓരോ സമയവും
ഓരോനോരോന്ന്
പ്രതികരിക്കാൻ
ഓരോരുത്തരുടേയും
മനസ്സ്‌ പ്രേരിപ്പിക്കുന്നുണ്ട്.
ബുദ്ധിയും ആത്മബോധവും
ഉള്ള മനുഷ്യർ
സ്വന്തത്തിനും മറ്റുള്ളവർക്കും
അതുകൊണ്ടുണ്ടാവുന്ന മുറിവ്
കണക്കിലെടുത്ത്
പ്രതികരണത്തെ ഉള്ളിൽ
ഒതുക്കും.
എന്നാൽ അത്മബോധവും
മറ്റുള്ളവരുടെ വേദന കണക്കിലെടുക്കാത്തവരോ
അല്ലെങ്കിൽ
ആ വേദനപ്പിക്കലിനെ
ഇഷ്ടപ്പെടുന്നതോ ആയ ആൾക്കാർ
ആ പ്രതികരണത്തെ
സമൂഹത്തിലേക്കെറിയും.

ചീത്ത പ്രതികരണത്തിന് പിന്നിൽ.ഖലീൽ ശംറാസ്

നിന്റെ ചീത്ത മാനസികാവസ്ഥയിൽനിന്നും
ചീത്ത ചിന്തകൾ ഉണ്ടാവുന്നു.
ചീത്ത ചിന്തകൾ
ചീത്ത പ്രതികരണങ്ങൾ ആവുന്നു.
സമൂഹത്തിലെവിടെയെങ്കിലും
ചീത്ത പ്രതികരണങ്ങൾ
കാണുന്നുവെങ്കിൽ
അതിന് പിന്നിലെ
ചീത്ത ചിന്തയും
ചീത്ത മാനസികാവസ്ഥയും
കാണുക.

പ്രതികരിച്ചവനെ നോക്കുക.ഖലീൽ ശംറാസ്

പ്രതികരണത്തെയല്ല
നോക്കേണ്ടത്
പ്രതികരിച്ചവനെയാണ്.
മൊത്തത്തിൽ പ്രതികരിച്ചവർ
എടുക്കുന്ന
പ്രതികരണങ്ങളെ വിലയിരുത്തുക.
കുറ്റപ്പെടുത്തൽ
ശീലമാക്കിയ ഒരാളിൽനിന്നുമാണ്
പ്രതികരണമെങ്കിൽ
ആ പ്രതികരണത്തെ
നോക്കാതെ
പ്രതികരിച്ചവന്റെ
തെറ്റായ മനസ്സിനെ കാണുക.

കുറ്റപ്പെടുത്തൽ.ഖലീൽ ശംറാസ്.

ഇവിടെ ഒരു സംഘം
മറ്റൊരു സംഘത്തെ
കുറ്റപ്പെടുത്തുന്നത്
ആ സംഘത്തിന്റെ
പോരായ്മകൾ കൊണ്ടാണ്
എന്ന് ധരിക്കരുത്
മറിച്ച്
അങ്ങിനെ പ്രതികരിച്ചാലേ
അവർക്ക് നിലനിൽപ്പുള്ളു
എന്നത് കൊണ്ടാണ്.

ശത്രുവിൽനിന്നും.ഖലീൽശംറാസ്

ഒരാളെയോ പക്ഷത്തേയോ
ശത്രുപക്ഷത്ത്
നിർത്തിയവരിൽനിന്നും
ആ വ്യക്തിയെ കുറിച്ചോ
മറുപക്ഷത്തെ കുറിച്ചോ
നല്ലതൊന്ന് പ്രതീക്ഷിക്കരുത്.
പലപ്പോഴും
ഇത്തരം ശത്രുപക്ഷത്ത്
നിർത്തിയരുടെ
പ്രതികരണത്തിന്റെ
നേരെ വിപരീതമായിരിക്കും
സത്യാവസ്ഥ.

കാഴ്ച്ചപ്പാടു കൾ.ഖലീൽശംറാസ്

ഓരോ  വിഷയത്തിലും
അവനവന്റെ ഉള്ളിലെ
കാഴ്ച്ചപ്പാടുകൾക്കനുസരിച്ചുള്ള
ഒരു പ്രതികരണം ഉണ്ട്.
പലപ്പോഴും തികച്ചും
തെറ്റായ അത്തരം
കാഴ്ച്ചപ്പാടുകളിലൂടെ
കടന്നു വരുന്ന
പ്രതികരണങ്ങളെയാണ്
സമൂഹം വലിയ ചർച്ചകൾക്കായി
പങ്കുവെക്കുന്നത്.

കുറ്റപ്പെടുത്തുന്നവർ.ഖലീൽശംറാസ്

ചിലർ അവരുടേതല്ലാത്തതിനെ
കുറിച്ചെല്ലാം കുറ്റപ്പെടുത്തും.
അത് ചില വ്യക്തികളുടേയും
സംഘടനകളുടേയും
ജന്മവാസനയാണ്.
പലതിനോടും
അവരുടെ പ്രതികരണവും
അങ്ങിനെ കുറ്റപ്പെടുത്തുന്നത്
തന്നെയാവുമെന്ന് എല്ലാവർക്കും
അറിയാം.
അത്തരം വ്യക്തികളിൽ നിന്നും
സംഘടനകളിൽ നിന്നും
മറിച്ചൊരു വാദം
പ്രതീക്ഷിച്ച് പ്രതികരിക്കുന്നവരാണ്
ശരിക്കും മണ്ടത്തരം ചെയ്യുന്നത്.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...