ഉത്തരക്കടലാസ്.khaleelshamras

ജീവിതമാവുന്ന
ഉത്തരക്കടലാസിന് ഒരു
പ്രത്യേകതയുണ്ട്.
അതിന്റെ
ചോദ്യക്കടലാസ് ഉണ്ടാക്കുന്നത്
നീ തന്നെയാണ്.
അതിൽ ഉത്തരം കുറിക്കേണ്ടതും
നീ തന്നെയാണ്.
ഒന്നും കുറിക്കാതെ
പോവാനുള്ള സ്വാതന്ത്ര്യവും
നിനക്കുണ്ട്.
നിന്റെ ജീവിതത്തിന്റെ അർത്ഥം
കണ്ടെത്തേണ്ട ചോദ്യങ്ങൾ
തിരഞ്ഞെടുക്കുക.
എന്നിട്ട് മനോഹരമായി
അതിനുള്ള
ഉത്തരവും കുറിക്കുക.

Popular Posts