ഓർമ്മയെ എഴുതിവെക്കുക,khaleelshamras

ഓർക്കുന്നതെല്ലാം
മനസ്സിൽ തറച്ചുനിൽക്കുമെന്ന്
ഒരിക്കലും വിചാരിക്കരുത്.
ഓർമ്മ വന്നതിൽ
ഏതെങ്കിലും ഒന്നിനെ
സ്ഥിരമാക്കിവെക്കണമെന്ന്
ആഗ്രഹിക്കുന്നുവെങ്കിൽ.
പുഴയിൽ നിന്നും ചൂണ്ടയിട്ട്
മീൻ പിടിച്ചപോലൊ.
ഓർമ്മയുടെ പുഴയിൽ നിന്നും
ലഭിച്ച നല്ല ആശയത്തെ
കയ്യിൽ ഒരു പേനടുത്ത്
കടലാസ്സിൽ എഴുതി വെക്കുക.
എഴുതി വെക്കുന്നതോടെ
അവ നിനക്ക് സ്വന്തമായി.
പിന്നെ അവ
ഓർമയുടെ പുഴയിൽ
ജീവിക്കാതെ
അറിവിന്റെ കരയിൽ
നിന്റെ ജീവിതത്തിന്റെ
ഭാഗമായി എന്നും ജീവിക്കും.
നീ മരിച്ചാൽ പോലും
ജീവിക്കുന്ന ജീവനായി.

Popular Posts