ഈ നിമിഷത്തിൽ ശ്രദ്ധിക്കുക.khaleelshamras

കടിച്ചു തിന്നാൻ
പിറകെ പുലിയോടിയാൽ,
ഒന്നു കുത്തി രസിക്കാനായി
പിറകെ പാമ്പ് ഇഴഞ്ഞുവന്നാൽ.
നിന്റെ ജീവനെ രക്ഷിക്കാൻ
വേണ്ടി നീ
നടത്തുന്ന ഒരു പരിശ്രമമില്ലേ
എല്ലാമെല്ലാം മാറ്റിവെച്ച്
നിന്റെ ശ്രദ്ധയെ
ആ ഒരു നിമിഷത്തിൽമാത്രം
കേന്ദ്രീകരിച്ച്
നീ നടത്തുന്ന ഒരു പരിശ്രമം
ആ ഒരു കേന്ദ്രീകരണം
നീട്ടിവെയ്പ്പുകളൊന്നുമില്ലാതെ
കൈവരിച്ചവരാണ്
ജീവിതത്തിൽ
പ്രതിസന്ധികളെ തരണം ചെയ്ത്
വിജയം കൈവരിച്ചവരൊക്കെ
ചെയ്തത്.
അതാണ് നീ ചെയ്യേണ്ടത്.
നിന്റെ ഭൂതകാലവും ഭാവികാലവുമൊക്കെ
അവിടെ നിൽക്കട്ടെ.
ഇപ്പോൾ ഈ നിമിഷം
നീയെന്താണോ ചെയുന്നത്
അതിലേക്ക് ശ്രദ്ധിക്കുക.
എല്ലാ തടസ്സങ്ങളേയും
മറ്റൊരു മൂലയിലേക്ക്
മാറ്റിവെച്ച് ഈ നിമിഷത്തിൽ
ശ്രദ്ധിക്കുക.
അവിടെ സ്നേഹിക്കാനുള്ള അവസരമാണ്
ഉള്ളെതെങ്കിൽ സ്നേഹിക്കുക.
അറിവാണ് ഉള്ളതെങ്കിൽ
അറിവ് സ്വന്തമാക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്