ശീലം രൂപപ്പെടുത്താൻ.ഖലീൽശംറാസ്

തീരുമാനമെടുത്ത
അതേ നിമിഷം
പ്രാവർത്തികമാക്കാനാവുന്ന ഒന്നല്ല
പുതിയ ഒരു
ശീലം രൂപപ്പെടുത്തൽ.
ആ രൂപപ്പെടുത്തലിനിടയിൽ
പലപ്പോഴായി
പഴയ അവസ്ഥയിലേക്ക്
തിരികെ പോവാനുള്ള
സാധ്യത സ്വാഭാവികമാണ്.
അതിലൊന്നും
തളർന്നുപോവാതെ
പുതിയ ശീലത്തിലേക്ക്
തിരികെ വരിക എന്നതാണ്
നിനക്ക് ചെയ്യാനുള്ളത്.
ആ തിരിച്ചു പോക്കിൽ
വിഷമിച്ചിരിക്കാതെ
തിരിച്ചു വരവിൽ
സന്തോഷിക്കുന്നതിലാണ്
ശീലം രൂപപ്പെടുത്തുന്നതിന്റെ ഹൃദയം.

Popular Posts