അവരായി മാറുക.ഖലീൽശംറാസ്

നീ പ്രപഞ്ചത്തെ കുറിച്ച്
ചിന്തിക്കുമ്പോൾ
അതിന്റെ ജീവനായി
നീ സ്വയം മാറി
ചിന്തിച്ചു നോക്കുക.
അപ്പോൾ ഈ
പ്രപഞ്ചത്തെ
ശരിക്കും അനുഭവിച്ചറിയാൻ നിനക്ക് കഴിയും.
നീ മറ്റുള്ള മനുഷ്യരുടെ
വാക്കുകൾ ശ്രവിക്കുമ്പോഴും
അവരെകുറിച്ച് അറിയുമ്പോഴും
അവരുടെ ശരീരത്തിനുള്ളിലെ
ജീവനായി
സ്വയം ചിന്തിച്ചു നോക്കുക.
അവരെത്ര പ്രശസ്തരാണെങ്കിലും
നീ ചിന്തകളിലൂടെ അവരായി മാറുമ്പോൾ
അവരെ ശരിക്കും
മനസ്സിലാക്കാനും
അവർ കാരണമായി
മനസ്സമാധാനം
നഷ്ടപ്പെടാതിരിക്കാനും
ഈ ഒരു
സമീപനത്തിലൂടെ
നിനക്ക് കഴിയും.

Popular Posts