പ്രതികരണങ്ങൾ.ഖലീൽശംറാസ്

എല്ലാവരും
എപ്പോഴും പ്രതികരിക്കുന്നുണ്ട്.
ഓരോരോ ഭാഹ്യ സാഹചര്യത്തിനുമനുസരിച്ച്
ഓരോ വ്യക്തിയിലും
മാറിമറിയുന്ന
വികാരങ്ങളായി
പ്രതികരണങ്ങൾ വരുന്നുണ്ട്.
ലോകത്തോടാണ്
അവർ തിരിച്ചു
പ്രതികരിക്കുന്നതെങ്കിലും.
അവർക്കുള്ളിലെ
മനശ്ശാന്തി
നഷ്ടപ്പെടുത്താനോ വർദ്ധിപ്പിക്കാനോ
മാത്രമേ
അവ സഹായിക്കുന്നുള്ളുവെന്നതാണ്
സത്യം.
അതുകൊണ്ട്
നീ മാത്രം അറിയുന്ന
നിന്റെ പ്രതികരണങ്ങളെ
ശ്രദ്ധിക്കുക.

Popular Posts