ചിന്താശക്തി.ഖലീൽശംറാസ്

മനുഷ്യരെ
മറ്റു മൃഗങ്ങളിൽ നിന്നും
വ്യത്യസ്തനാക്കുന്നത്
അവന്റെ ചിന്തിക്കാനുള്ള
കഴിവാണ്.
ചിന്തയുടെ കഴിവാണ്
മനുഷ്യനെ
ദൈവത്തിന്റെ കയ്യൊപ്പോടെ
ഉയരങ്ങളിൽനിന്നും
ഉയരങ്ങളിലേക്ക് എത്തിച്ചത്.
അതേ ചിന്തിക്കാനുള്ള
കഴിവുമായി
ഈ ഒരു നിമിഷത്തിൽ
ജീവനോടെ നീ ജീവിക്കുന്നു.
ഈ നിമിഷത്തിൽ
നിന്റെ ജീവിതത്തിന്റെ
സംതൃപ്തി
ബന്ധപ്പെട്ടുകിടക്കുന്നത്
നിന്റെ ചിന്തകളിലാണ്.
മനുഷ്യവംശത്തെ
അത്യുന്നതികളിലെത്തിച്ച
നിന്റെ ചിന്താശക്തിയെ
ഫലപ്രദമായി
വിനിയോഗിക്കുക.

Popular Posts