സ്ഥിരമല്ലാത്തത്. ഖലീൽശംറാസ്

ആരും
നിന്റെ ജീവിതത്തിലേക്ക്
സ്ഥിരവാസത്തിനു വരുന്നവരല്ല.
ഓരോ നിമിഷത്തിലും
നീ കണ്ടുമുട്ടുന്നവരും
നിന്നോട് ആശയവിനിമയത്തിൽ
ഏർപ്പെടുന്നവരുമെല്ലാം
അടുത്ത നിമിഷത്തിൽതന്നെ
വേർ പിരിഞ്ഞുപോവുന്നവരാണ്.
അത്തരം വ്യക്തികളെയാണ്
പലപ്പോഴും
തർക്കിച്ചും കുറ്റം പറഞ്ഞും
അപകീർത്തിപ്പെടുത്താൻ
ശ്രമിക്കുന്നത്.
അത്തരം വ്യക്തികളെ
കാരണമാക്കിയാണ്
നിന്റെ സ്വസ്ഥത നഷ്ടപ്പെടുത്തുന്നത്.

Popular Posts