കേരളനാട്.ഖലീൽശംറാസ്

ഈ ഭൂമിയിൽ ഞാൻ
കണ്ടും കേട്ടും അനുഭവിച്ചും
അറിഞ്ഞ.
ഏറ്റവും നല്ല മാതാപിതാക്കളുടെ
സന്തതിയായി
ഇതേ ഭുമായിലെ
ഏറ്റവും സുന്ദരമായ
ഒരിടത്തിൽ പിറന്നതിൽ ഞാൻ
അഭിമാനിക്കുന്നു.
മരണം വരെ 
എന്റെ ജീവിതമാവുന്ന
നാടകത്തിന്റെ അരണ്ടായി.
സൗഹാർദത്തിന്റേയും,
പച്ചപ്പിന്റേയും,
കലയുടേയും,
അറിവിന്റേയും
ഈ നാടിനെ
നിശ്ചയിക്കപ്പെട്ടതിൽ
ഞാൻ സന്തോഷിക്കുന്നു.
എന്റെ ജീവിതത്തേയും
എന്റെ ചിന്തകളേയും
രൂപപ്പെടുത്തുന്നതിൽ
എന്റെ ഈ  സുന്ദരനാടിന്റെ
റോൾ വലുതാണ്.
മറ്റൊരിടത്ത് മറ്റേതോ
രക്ഷിതാക്കളുടെ
സന്തതിയായിട്ടായിരുന്നു
ഞാൻ പിറന്നിരുന്നതെങ്കിൽ
ഞാൻ മറ്റാരോ ആയേനെ.
എന്റെ ജീവിത മൂല്യങ്ങൾ
കണ്ടെത്താൻ
ഒരുപക്ഷെ കഴിയാതെ പോയേനെ.
ഞാൻ ഞാനായി പിറന്നതിലും,
എന്റെ രക്ഷിതാക്കളുടെ
സന്തതിയായതിലും,
ഇതേ നാട്ടിലെ കുറേ പേരുടെ
സഹോദരനായതിലും.
ഈ നാട്ടിലെ ഒരു പെണ്ണിന്റെ
ഭർത്താവായതിലും,
ഇതേ നാട്ടുകാരായ
മുന്ന് കുട്ടികളുടെ പിതാവാകാൻ
കഴിഞ്ഞതിലും ഞാൻ അഭിമാനിക്കുന്നു.
ഈ നാട്ടിലെ പച്ചപ്പുകളേയും
അവയെ തലോടിവന്ന മന്ദമാരുതനേയും
ഈ നാടിന്റെ മനോഹരമായ പാട്ടുകൾ
എഴുതപ്പെട്ട ഭാഷയേയും
ഞാൻ പ്രണയിക്കുന്നു.
എന്റെ മനസ്സിന്റെ ശമ്പദമാണ്
എന്റെ ഭാഷ.
എന്റെ ഭാഷ എന്റെ നാടാണ്.
സ്നേഹത്തിന്റേയും
സമാധാനത്തിന്റേയും
അറിവിന്റേയും നാട്.
അതാണെന്റെ കേരളനാട്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras