ടോക്സിക്ക് മനുഷ്യൻ.ഖലീൽ ശംറാസ്

ടോക്സിക്കായ  ഒരു പാട്
മനുഷ്യർക്കിടയിലേക്ക്
പോസിറ്റീവ് മനസ്സുമായി
യാത്ര തിരിക്കുമ്പോൾ
അവരിൽ നിന്നുമുള്ള
നെഗറ്റീവ് സമീപനങ്ങൾക്കായി
കാത്തിരിക്കും.
നിന്നിലെ
വളർന്നു വ്യാപിച്ച കിടക്കുന്ന
പോസിറ്റീവുകൾക്ക് മുന്നിൽ
അവർ
പരത്തുന്ന നെഗറ്റീവുകൾ
ഒന്നുമല്ല എന്നത്
മനസ്സിലാക്കുക.
അവരിൽ നിന്നും
വരുന്ന ഓരോരോ
നെഗറ്റീവ്
പ്രതികരണങ്ങളിൽ നിന്നും
നിനക്ക് പഠിക്കാനുള്ളത് പഠിക്കുക.
പക്ഷെ ഓരോ ടോക്സിക്ക് മനുഷ്യനും
അവൻ ടോക്സിക്കാണ്
എന്നത് അറിയുന്നില്ല.
അതുകൊണ്ട്
നീ സ്വയം ഒരു ടോക്സിക്ക്
ആണോ എന്ന് പരിശോധിക്കുക.
അതിനെ നിന്റെ മനസ്സിലേക്ക് നോക്കുക.
സ്വയം സംസാരത്തെ ശ്രവാക്കുക.
അതിലെ രംഗങ്ങളെ കാണുക.
അവിടെ കുറ്റപ്പെടുത്തലും
അസൂയയും
ദേഷ്യവുമൊക്കെയാണ്
അരങ്ങേറുന്നതെങ്കിൽ
അത് മറ്റുള്ളവർക്ക് കൈമാറാനാണ്
നീ ശ്രമിക്കുന്നതെങ്കിൽ
നീ ഒരു ടോക്സിക്ക് മനുഷ്യനാണ്

Popular Posts