ആശയവിനിമയം.ഖലീൽശംറാസ്.

എല്ലാ നിമിഷവും
നിന്റെ ഓരോ സാഹചര്യവും
നിന്നോട് ആശയവിനിമയം നടത്തുന്നുണ്ട്.
ന്നതിനനുസരിച്ചുള്ള
ശാരീരികവും മാനസികവുമായ മാറ്റങ്ങൾ
നിന്നിൽ സംഭവിക്കുന്നുണ്ട്.
വഴിയോരത്ത് കണ്ട പോസ്റ്ററുകളും,
കടന്നുപോയ മനുഷ്യരും,
സസ്യ ജീവജാലങ്ങളുമെല്ലാം
നിന്റെ മനസ്സിൽ
ഓരോരോ ആശയവിനിമയവും
അതിനനുസരിച്ചുള്ള
വൈകാരിക വ്യതിയാനങ്ങളും
നടത്തുന്നുണ്ട്.
പലപ്പോഴായി
ഒരു പ്രാധാന്യവുമില്ലാത്ത
ഇത്തരം ആശയവിനിമയങ്ങളാണ്
നിന്റെ മനസ്സമാധാനം നഷ്ടപ്പെടുത്തുന്നത്.
ഈ ആശയവിനിമയത്തെ
ഫലപ്രദമായി വിനിയോഗിക്കാൻ
കഴിയുന്നതിലാണ്
നിന്റെ ജീവിതത്തിന്റെ
സംതൃപ്തി നിലനിൽക്കുന്നത്.

Popular Posts