അകത്തെ ശാന്തി കാത്തുസൂക്ഷിക്കുക..ഖലീൽശംറാസ്

പുറത്തെ മനുഷ്യരിൽനിന്നോ
സാഹചര്യങ്ങളിൽ നിന്നോ അല്ല
നല്ലത് പ്രതീക്ഷിക്കേണ്ടത്.
മറിച്ച് നിന്റെ
ഉള്ളിൽ നീ നിലനിർത്തേണ്ട
ശാന്തമായ മനസ്സിൽ നിന്നുമാണ്.
പുറത്ത് ഏതു തരത്തിലുള്ള
നാടകങ്ങൾ കാണാൻ സാക്ഷിയായാലും
അതൊക്കെ ഒരോരോ
മനുഷ്യരുടെ
തെറ്റും ശരിയുമായ ഉള്ളിലെ
കാഴ്ച്ചപ്പാടുകളുടെ
കാട്ടിക്കൂട്ടലുകൾ ആയി മാത്രംകണ്ട്‌
നിന്റെ ഉള്ളിലെ
ശാന്തതയും നൻമയും
നിലനിർത്താനാണ്
നീ നോക്കേണ്ടത്.

Popular Posts