നല്ലത് പറയാൻ.ഖലീൽശംറാസ്

മരിച്ചു കിടക്കുന്ന
മനുഷ്യനെ കുറിച്ച്
എല്ലാവർക്കും ഒരുപാട്
നല്ലതു പറയാനുണ്ടാവും.
അതേ മനുഷ്യൻ
ജീവിച്ചിരിക്കുമ്പോൾതന്നെ
ആ നല്ലത് പറഞ്ഞൂടെ.
കേട്ടവനും
പറഞ്ഞവനും
അത് കേൾക്കുകയും
പറയുകയും ചെയ്യുമ്പോൾ
എത്ര സുഖമായിരിക്കും.

Popular Posts