ജീവിതമാവുന്ന ഫാക്ടറി.ഖലീൽശംറാസ്

നിന്റെ ജീവിതമാവുന്ന
ഫാക്ടറിയിലേക്ക്
കടത്തിവിടുന്ന
മാലിന്യങ്ങൾ നിനക്ക്
ശേഘരിച്ചുവെക്കാനുള്ളതല്ല.
മറ്റുള്ളവർക്ക് വിതരണം
ചെയ്യാനുള്ളതുമല്ല.
മറിച്ച് അവയെ
നല്ലതൊന്നായി പരിവർത്തനം
ചെയ്ത് സ്വയം
ശേഘരിച്ചുവെക്കാനും
മറ്റുള്ളവർക്ക്
വിതരണം ചെയ്യാനുമുള്ളതാണ്.
പലപ്പോഴും നിന്റെ മനസ്സിലെ
വേദനയായി
ആ മാലിന്യങ്ങളെ
ശേഘരിച്ചുവെക്കുന്നതും
അതേപടി
മറ്റുള്ളവർക്ക് വിതരണം
ചെയ്യുന്നതുമാണ്
നീ അനുഭവിക്കുന്ന
പല പ്രശ്നക്കൾക്കും കാരണം.

Popular Posts