അവരെന്ത് കരുതും.ഖലീൽ ശംറാസ്

നീ നിന്റെ
ചിന്തകളേയും
വികാരങ്ങളേയും
കാണുന്നു,
കേൾക്കുന്നു,
അനുഭവിക്കുന്നു.
മറ്റുള്ളവരും
അതു കാണുകയും
കേൾക്കുകയും
അനുഭവിക്കുകയും
ചെയ്യുന്നുവെന്ന്
തെറ്റിദ്ധരിക്കുന്നു.
അതുകൊണ്ട്
പലതും പ്രവർത്തിക്കാൻ
നീ മടിക്കുന്നു.
അവരെന്തു കരുതുമെന്ന്
വലിയ തീരുമാനങ്ങളിൽനിന്നും
പിന്തിരിയുന്നത്.

Popular Posts