സുഖിപ്പിക്കൽ.ഖലീൽശംറാസ്

ശരിക്കും
സ്വന്തം മനസ്സല്ല
പലരും തുറന്ന് കാണിക്കുന്നത്.
ഒരു അടിമ
യജമാനനോട് കാണിക്കുന്ന
ഭക്തിയാണ് പലരും
പലപ്പോഴായി പുറത്ത്കാണിക്കുന്നത്.
ഞാൻ യജമാനന് യോജിച്ച
അടിമതന്നെയാണ്
എന്ന് ബോധ്യപ്പെടുത്താൻ
സ്വന്തത്തെ മറന്ന്
പലതും പറയുകയാണ്
പലരും ചെയ്യുന്നത്.
ഒരു തരം സുഖിപ്പിക്കൽ.

Popular Posts