വിഷം ചീറ്റുന്ന മനുഷ്യർ.ഖലീൽ ശംറാസ്

ചില മനുഷ്യർ
വിഷം ചീറ്റുന്ന പാമ്പുകളെ പോലെയാണ്.
അത്തരം വ്യക്തികളോട്
ഇടപഴകുമ്പോൾ
സൂക്ഷിച്ചു വേണം.
കൂട്ടിലടക്കപ്പെട്ട പാമ്പിനെ
കാണുന്ന പോലെ
മാത്രമേ അവരെ കാണാവൂ.
അവരെ നിന്റെ
വിലപ്പെട്ട ജീവിതത്തിലേക്ക്
തുറന്നുവിട്ടാൽ.
നിന്റെ ശാന്തമായ മനസ്സിനെ
അവ കൊത്തി നശിപ്പിക്കും.
അശാന്തിയുടെ
വിഷങ്ങൾ നിന്നിലേക്കും
പരത്തും.
കുറ്റപ്പെടുത്തലും അസൂയയുമൊക്കെ
അവരിൽ നിന്നും
നിന്നിലേക്കും വ്യാപിക്കും.

Popular Posts