സ്വാതന്ത്ര്യം.ഖലീൽശംറാസ്

ആർക്കും തച്ചുടയ്ക്കാനോ
വിലക്കേൽപ്പിക്കാനോ
കഴിയാത്ത ഒന്നുണ്ട് നിനക്ക്.
അത് നിന്റെ ചിന്താസ്വാതന്ത്ര്യം ആണ്.
നിന്റെ ജീവിതത്തിലെ
സംതൃപ്തിയും സന്തോഷവും
ഈ ഒരു സ്വാതന്ത്ര്യത്തെ
ഫലപ്രദമായി
വിനിയോഗിക്കുന്നതിലാണ്.
ഭാഹ്യ സാഹചര്യങ്ങൾക്ക്
മുന്നിലൊന്നും
അടിപതറാതെ,
ആടിയുലയാതെ
നിന്റെ ചിന്തകളെ
സന്തോഷത്തിന്റേയും
അറിവിന്റേയും പക്ഷത്ത്
പിടിച്ചു നിർത്തുമ്പോൾ
നീ സ്വാതന്ത്ര്യം
അനുഭവിക്കുന്നു.

Popular Posts