സത്യത്തിന്റെ ചിത്രം.ഖലീൽശംറാസ്.

വലിയൊരു സത്യത്തിൽ
ചെറിയൊരു തെറ്റിനെ
കണ്ടെത്തി.
ആ തെറ്റിനെ വലുതാക്കി വലുതാക്കി
ചിത്രീകരിച്ച്
ആ ചിത്രത്തെ സത്യത്തിന്റെ
യഥാർത്ഥ ചിത്രമായി
ചിത്രീകരിക്കാനുള്ള
ഒരു വലിയ
പ്രവണത ഇന്ന്
സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്.
വാർത്താമാധ്യമങ്ങളും
നാട്ടു വർത്തമാനങ്ങളും
ഈ വിഷയങ്ങളിൽ
കേന്ദ്രീകരിച്ചാവുന്നു.
അവസാനം സത്യത്തിന്റെ
നേരെ വിപരീതമായ
ഒരു ചിത്രം ഇവിടെ
ചിത്രീകരിക്കപ്പെടുന്നു..

Popular Posts