അനുഭവം.ഖലീൽശംറാസ്

രണ്ട് വ്യക്തികൾക്ക്
മുന്നിൽ
ഒരേ അനുഭത്തെ കൊണ്ടുവെച്ചാൽ
ഒരാൾ അതിൽനിന്നും
സാധ്യത കണ്ടെത്തും.
മറ്റേ ആൾ
അസാധ്യമെന്ന് പറഞ്ഞ്
തിരിത്തോടും.
ഒരാൾ സന്തോഷം കണ്ടെത്തും.
മറ്റേ ആൾ ദുഃഖം കണ്ടെത്തും.
ഓരോ അനുഭവത്തിൽ
നിന്നും നീയെന്തു കണ്ടെത്തുന്നുവെന്നത്
വിലയിരുത്തുക.
ചിലർക്ക് അനുഭവങ്ങൾ
പഠിച്ച് തിരുത്താനുള്ള
അവസരമാവുമ്പോൾ
മറ്റുചിലർക്ക്
അവ ജീവിതത്തിന്റെ ശാന്തി
ഇല്ലാതാക്കിയ സ്വയംബോംബാവുന്നു .
നീ തീരുമാനിക്കുക
എന്താണ് ഓരോ
അനുഭവവും നിനക്ക്
നൽകുന്നത്.

Popular Posts