അക്രമണത്തിനു പിറകിൽ.ഖലീൽശംറാസ്.

മനസ്സിലെ വൈകാരിക
സംഘർഷങ്ങളുടെ
പ്രതിഫലനമാണ്
പലതരം അക്രമണങ്ങളിലേക്കും
കൊലപാതകങ്ങളിലേക്കും
മനുഷ്യരെ നയിക്കപ്പെടുന്നത്.
സാഹചര്യങ്ങളേക്കാൾ
സംഘർഷങ്ങൾ
നടന്നവർക്കിടയിലെ
പൈകാരികമായ
അസന്തുലിതാവസ്ഥക്കാണ്
അവിടെ പ്രാധാന്യം.
സ്വന്തം മനസ്സിലെ
തിരിച്ചറിവിന്റെ ചിന്തകളെ
നൈമിഷികമായ വൈകാരിക
പ്രതികരണങ്ങൾക്ക് മുന്നിലേക്ക്
കൊണ്ട് വരാൻ കഴിയാതെ
പോവുന്നതാണ്
മരണത്തേയും കൊല്ലാനും
പേടിക്കുന്നവരെ പോലും
അത്തരം കാര്യങ്ങൾ ചെയ്യാൻ
പ്രേരിപ്പിക്കുന്നത്.
ഇവിടെ ചർച്ച നടക്കേണ്ടത്
അക്രമികളുടേയും
അക്രമിക്കപ്പെട്ടവരുടേയും
ഉത്തരം മാനസികാവസ്ഥകളെ
കുറിച്ചാണ്.
ഏതെങ്കിലും ഒരു പ്രസ്ഥാനത്തിനോ
അല്ലെങ്കിൽ വ്യക്തികൾക്കോ
അമിതമായി അടിമപ്പെട്ടവരിൽ
ഇത്തരത്തിലുള്ള വൈകാരിക
സംഘർഷങ്ങൾ ഉണ്ടാവാനുള്ള
സാധ്യത വളരെ കൂടുതലാണ്.
അതാണ് രാഷ്ട്രീയ
കൊലപാതകങ്ങളിലേക്കും
മറ്റും മനുഷ്യരെ നയിക്കുന്നത്.
ഞാനെന്ന വ്യക്തി
എന്റെ പ്രസ്ഥാനത്തിനും
നേതാവിനും മീതെയാണ് എന്ന
തിരിച്ചറിവ് ഇത്തരം വേളകളിൽ
നഷ്ടപ്പെട്ടു പോവുന്നു.
ഇത്തരം സംഭവങ്ങൾക്ക് പിറകിലെ
മാനസികാവസ്ഥകൾ
അവഗണിച്ചോ അറിയാതെയോ
രാഷ്ട്രീയ പാർട്ടികൾ
തങ്ങൾക്ക് നേട്ടമുണ്ടാക്കാൻ വേണ്ടിയും.
മാധ്യമങ്ങൾ
തങ്ങളുടെ സർക്കുceഷൻ കുട്ടി
പരസ്യങ്ങൾ നേടിയെടുക്കാൻ
വേണ്ടിയും ഉപയോടപ്പെടുത്തുമ്പോൾ
ഏതെങ്കിലും കുറച്ച്
വ്യക്തികൾക്കിടയിൽ
നടന്ന വൈകാരിക സംഘർഷത്തിന്റെ
മാലിന്യങ്ങൾ
മഹാ ഭൂരിപക്ഷമായ
അവരല്ലാത്ത മനുഷ്യരിലേക്കും
വ്യാപിപ്പിക്കുയാണ് ചെയ്യുന്നത്.
അവരുടെ കൂടി
മനശ്ശാന്തി തല്ലി തകർക്കുകയാണ് ചെയ്യുന്നത്..

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്