സാധ്യമാണ്.ഖലീൽസംരസ്

നിനക്ക് സാധ്യമല്ല
എന്ന് അവർ പറഞ്ഞു.
നീയത് ശ്രവിച്ചു.
അനുസരിച്ചു.
നിന്റെ ലക്ഷ്യത്തിൽനിന്നും
പിന്തിരിഞു.
പക്ഷെ അവർ
പറഞ്ഞത് പച്ചകളളമായിരുന്നു.
അല്ലെങ്കിൽ
അവർക്കത് അസാധ്യമായതിനാൽ
നിന്നെ കൂടി
അതിൽ ഉൾപ്പെടുത്തുകയായിരുന്നു.
ശരിക്കും നിനക്ക്മാത്രം
സാധ്യമായ വിലപ്പെട്ട ഒരു ലക്ഷ്യമായിരുന്നു
നീ ഉപേക്ഷിച്ചത്.
നീ ശ്രവിക്കേണ്ടത്
നിന്നെ മാത്രമാണ്.
അതിന് കൂടുതൽ
കരുത്തുപകരാൻ മാത്രമേ
മറ്റുള്ളവരുടെ നിർദ്ദേശങ്ങളെ
ഉപയോഗപ്പെടുത്താൻ
പാടുള്ളു.

Popular Posts