അവർക്ക് നൽകുന്നത്.ഖലീൽശംറാസ്

നീ മറ്റുള്ളവർക്ക്
നൽകുന്നത് വേദനയാണോ
സംതൃപ്തിയാണോ?
നിന്റെ വാക്കും പ്രവർത്തിയും
അവരുടെ മനസ്സിന്
നൽകുന്ന ഫലം
എന്താണ് എന്ന മുൻധാരണയുണ്ടാവണം.
കുറ്റപ്പെടുത്തലും സ്വന്തം മഹിമ
എടുത്തു കാണിക്കലും ഒക്കെയാണ്
നടത്തുന്നതെങ്കിൽ
നീ അവരെ വേദനിപ്പിക്കുകയാണ്.
പകരം നിന്റെ വാക്കുകൾ
അവർക്ക് പ്രചോദനം നൽകിയവും
സ്നേഹം പകർന്നവയും
ആണെങ്കിൽ
നീ അവർക്ക് നൽകുന്നത്
സംതൃപ്തിയാണ്.
അതുകൊണ്ട്
ആരോട് ആശയവിനിമയത്തിലേർപ്പെടുമ്പോഴും
അവർക്ക് എന്ത് നൽകണം
എന്ന് തീരുമാനിക്കുക.

Popular Posts