വാർത്താമാധ്യമങ്ങളും നീയും.ഖലീൽശംറാസ്

അറിയാൻ വേണ്ടി
വാർത്താമാധ്യമങ്ങളെ
ശ്രമിക്കുകയും കാണുകയും
ചെയ്യുക എന്നത്
നല്ലതാണ്.
പക്ഷെ അവ
നിന്റെ മനസ്സിൽ
നെഗറ്റീവ് പ്രതികരണങ്ങളും.
നെഗറ്റീവ് വികാരങ്ങളും
ഉണ്ടാക്കില്ല എന്ന ഉറപ്പ്
നിനക്ക് ഉണ്ടാവണം.
അവ നിന്റെ ചിന്തകളെ
അശുദ്ധമാക്കില്ല
എന്ന ഉത്തമ വിശ്വാസം
നിനക്കുണ്ടാവണം.
ഇനി അങ്ങിനെ
ഉറപ്പില്ലെങ്കിൽ
അവ വായിക്കാനും
കാണാനും കേൾക്കാനും
നിന്റെ വിലപ്പെട്ട
സമയം നഷ്ടപ്പെടുത്തരുത്.
കാരണം പുറത്തെ വാർത്തകളേക്കാൾ
വലുത്
നിന്റെ ഉള്ളിലെ
സമാധാനമാണ്.

Popular Posts