ശൂന്യതയിൽ നിന്നും വിജയം.ഖലീൽശംറാസ്.

എല്ലാം വിജയങ്ങളും
ശൂന്യതക്കുമേലെ
സൃഷ്ടിക്കപ്പെട്ടതാണ്.
സ്വന്തം പ്രയത്നത്തിലൂടെയും
ലക്ഷ്യത്തിന്റെ ദൃശ്യവൽക്കരണത്തിലീഴടെയും
ആ ശൂന്യതയിലേക്ക്
വിലപ്പെട്ടതെന്തൊക്കെയോ
നിറയ്ക്കുകയായിരുന്നു.
ഈ നിമിഷം
നിനക്കു മുമ്പിലൂമുണ്ട്
ഒരു ശൂന്യത.
ആ ശൂന്യതയിൽ
സമയത്തെ ഉപയോഗപ്പെടുത്തി
വിലപ്പെട്ടതെന്തെങ്കിലും
സൃഷ്ടിക്കാനായി ലക്ഷ്യം
നിർണ്ണയിക്കുക.
എന്നിട്ട്
നിന്റെ അറിവും സാഹചര്യവും
ഉപയോഗപ്പെടുത്തി
പ്രയത്നത്തിലൂടെ
നിന്റെ വിയേത്തെ നിറയ്ക്കുക.

Popular Posts