സന്തോഷം ഉൽപ്പാദിപ്പിക്കുക.ഖലീൽശംറാസ്

സന്തോഷം
നിന്നിലേക്ക് വന്നുചേരുന്ന
ഒന്നല്ല.
മറിച്ച്
നിന്നിൽനിന്നും ഉൽപ്പാദിപ്പിക്കപ്പെടുന്ന
ഒന്നാണ്.
സന്തോഷത്തിന്റെ ഉൽപ്പാദനം
എത്രകണ്ട് കൂടുന്നുവോ
അതിനനുസരിച്ച്
നിന്നിൽ നിന്നും
നെഗറ്റീവ് വികാരങ്ങൾ
അപ്രത്യക്ഷമാവും.
നല്ല ഓർമ്മകളെ
തിരികെ വിളിച്ചും
എല്ലാ അനുഭവങ്ങളിൽ നിന്നും
അതിന്റെ ഉൽപ്പാദനത്തിനുവേണ്ട
വിഭവങ്ങൾ ശേഘരിച്ചും
ഉൽപ്പാദനം വർദ്ദിപ്പിക്കുക.
നിന്റെ ജീവിതത്തിന്റെ
സ്വയം അനുഭവിക്കാനും
മറ്റുള്ളവർക്ക് വിതരണം ചെയ്യാനുമുളള
ഉൽപ്പന്നമാക്കി
സന്തോഷത്തെ മാറ്റുക.

Popular Posts