സാധ്യതകൾ തിരിച്ചറിയാതെ പോയവർ.ഖലീൽശംറാസ്

മരിച്ചു കിടക്കുന്ന
ആരും ജീവിത കാലഘട്ടത്തിൽ
എന്തിന്റെയെങ്കിലും
കുറവുള്ളവർ ആയിരുന്നില്ല.
എല്ലാ മനുഷ്യർക്കുമുള്ള
എല്ലാ സാധ്യതകളും
ഉള്ളവർ തന്നെയായിരുന്നു അവർ.
അവർക്കുള്ളിലെ
അപാര സാധ്യതകളെ
ഒന്നു ഉപയോഗപ്പെടുത്താൻ
പോലും കഴിയാതെ
ജീവിതത്തിൽ നിന്നും
ജീവൻ വിട്ടുപോയവരാണ്
അവർ.
ഒന്നുകിൽ തികച്ചും
മുല്യമില്ലാത്ത കാര്യങ്ങളിൽ മുഴുകി
മൂല്യമുള്ളതിലേക്ക് ഒന്നു
ശ്രദ്ധിക്കാൻ കഴിയാതെയോ
അല്ലെങ്കിൽ നാളെകളിലേക്ക്
നീട്ടിവെച്ചോ
അവയെ നഷ്ടപ്പെടുത്തുകയാണ്.
ആ അമൂല്യമായതെല്ലാം
ഈ നിമിഷം നിന്റെ ജീവിതത്തിലുണ്ട്.
അവയോടുള്ള നിന്റെ സമീപനമെന്താണ്?
വിലയിരുത്തുക.
മാറ്റങ്ങൾ വരുത്തുക.

Popular Posts