കലഹങ്ങളിലേക്ക് തിരികെ നോക്കുമ്പോൾ.ഖലീൽശംറാസ്

ഓരോ കലഹങ്ങളേയും
സമയം എത്ര എളുപ്പത്തിലാണ്
തന്റെ സമയരേഖയിൽനിന്നും
പുറം തള്ളുന്നത്.
പക്ഷെ വെറുതെ
ഒരർത്ഥവുമില്ലാത്ത
വിഷയങ്ങളിൽ പോലും
തർക്കിച്ച്
പരസ്പരം മനസ്സമാധാനം
കളഞ്ഞു കുടിക്കുമ്പോൾ
ചിന്തകളെ ഏതാനും സമയത്തിനപ്പുറത്തേക്ക്
കൊണ്ടു പോയി
ഒന്നു ചിന്തിച്ചു നോക്കൂ.
കലഹങ്ങളെ സമയം
പിന്തള്ളിയ ശേഷമുള്ള
അവസ്ഥയിൽ നിന്നും
പിറകോട്ട് നോക്കി ചിന്തിച്ചുനോക്കൂ.
കലഹങ്ങളുടെ അപ്രസക്തി
വ്യക്തമാവും.

Popular Posts