മുഹറം ബാക്കിവെച്ചത്.ഖലീൽശംറാസ്

ലോകം കണ്ട ഏറ്റവും ക്രൂരനായ
ഭരണാധികാരി.
തന്റെ ഭരണത്തിനു ഭീക്ഷണിയാവുമോ
എന്ന് ഭയന്ന്
പിറന്ന ആൺകുഞ്ഞുങ്ങളെ
മൊത്തം കൊന്നൊടുക്കി.
ആ ക്രൂരതക്കും ഏകാധിപത്യത്തിനും
ഒക്കെ ഉള്ളിൽ
അദ്ദേഹത്തിന്റെ പേടിയാണ്
അത് വ്യക്തമാക്കിയത്.
പക്ഷെ അദ്ദേഹത്തിന്റെ
ഭാര്യ നേരെ തിരിച്ചായിരുന്നു.
പക്ഷെ ഒഴുകി കിട്ടിയ
ഒരാൺ കുഞ്ഞിനെ
അവർ രഹസ്യമായി വളർത്തുന്നു.
അല്ലെങ്കിൽ കാരുണ്യവാനായ ദൈവം
ആ കുഞിനു വളരാനുള്ള
സാഹചര്യം
ആ ക്രൂര ഭരണാധികാരിയുടെ
കൊട്ടാരത്തിൽ തന്നെ
ആ സ്നേഹസമ്പന്നയായ മതാവിലൂടെ ഒരുക്കുന്നു.
അങ്ങിനെ ആ കുഞ്
വലുതായി.
സമാധാനത്തിന്റെ വാഹകനായി.
ദൈവം അദ്ദേഹത്തെ
കാരുണ്യത്തിന്റെ ദൂതനായി
തിരഞ്ഞെടുത്തു.
മായാജാലങ്ങൾ കൊണ്ട്
വിസ്മയങ്ങൾ തീർത്ത ആ കാലഘട്ടത്തിൽ
അതിനെ വെല്ലുന്ന
മായാജാലങ്ങൾ പഠിപ്പിച്ച്
ഈശ്വര സമർപ്പണത്തിലൂടെ
സമാധാനം കൈവരിക്കാനുള്ള
മാർഘരേഖകൾ കൈമാറി.
അവസാനം ആ ദിവസം വന്നെത്തി.
ഫറോവ എന്ന ക്രൂര ഭരണാധികാരിയുടെ
പതനത്തിന്റേയും
മോശ (മൂസാ) എന്ന പ്രവാചകന്റെ
വിജയത്തിന്റേയും ദിവസം.
തന്റെ മാന്ത്രിക വടികൊണ്ട്
സമുദ്രത്തിൽ അടിക്കാനും
അതിലൂടെ രണ്ട് ജലത്തിന്റെ
മതിലുകൾ തീർത്ത്
അതിനിടയിലൂടെ
നൻമയുടെ അണികൾക്ക് രക്ഷപ്പെനും
തിൻമയുടെ ഭരണാധികാരിക്കും
സംഘത്തിനും
പ്രളയത്തിൽ മുങ്ങി
നശിക്കാനുമുള്ള ദിവസമായിരുന്നു അത്.
ഏതൊരു പ്രതിസന്ധിക്കുമൊടുവിൽ
നൻമയും സമാധാനവും പുലരുമെന്നും
ഈശ്വര സമർപ്പണത്തിലൂടെ
അവസാനം ലിജയം
പുലരുക തന്നെ ചെയ്യുമെന്ന സന്ദേശമാണ്
മുഹറം ബാക്കിയാക്കുന്നത്.
ഇവിടെ മോശെ (മൂസാ) പ്രവാചകൻ
ആരുടേയും രക്തമെടുത്തില്ല,
ആരേയും കൊന്നൊടുക്കിയില്ല
പക്ഷെ തന്റെ മനസ്സിനെ
ദൈവിക സഹായത്തിലേക്ക്
കേന്ദ്രീകരിച്ചു നിർത്തി.
അവിടെ വിജയവും കണ്ടു.
( കാരുണ്യവാന്റെ കരുണ ആ
പ്രവാചകനിൽ എന്നും കറിയട്ടെ.)
മുഹറം ആശംസകൾ.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്