ലക്ഷ്യത്തിലേക്കുള്ള വഴി.ഖലീൽശംറാസ്

ലക്ഷ്യത്തിലേക്കുള്ള
വഴിയിൽ നിന്നും
കുറച്ച് മാറി സഞ്ചരിച്ചിട്ടുണ്ടെങ്കിൽ
ആ തിരിച്ചറിവുണ്ടായ അതേ
നിമിഷം യാത്രയെ
ലക്ഷ്യത്തിലേക്ക്
ശാന്തനായി തിരിച്ചുവിടുകയാണ് വേണ്ടത്.
അല്ലാതെ
തെറ്റിപ്പോയ വഴിയോർത്ത്
അവിടെ നിരാശനായിരിക്കുകയല്ല വേണ്ടത്.
തെറ്റിയ അതേ വഴിയിലൂടെ
യാത്ര തുടരുകയുമല്ല വേണ്ടത്.
ലക്ഷ്യത്തിൽ നിന്നും
വഴിമാറിയെന്ന തിരിച്ചറിവുതന്നെയാണ്
ലക്ഷ്യത്തിലേക്കുള്ള
എളുപ്പവഴി കാണിച്ചു തരിക.

Popular Posts