Monday, October 31, 2016

കേരളനാട്.ഖലീൽശംറാസ്

ഈ ഭൂമിയിൽ ഞാൻ
കണ്ടും കേട്ടും അനുഭവിച്ചും
അറിഞ്ഞ.
ഏറ്റവും നല്ല മാതാപിതാക്കളുടെ
സന്തതിയായി
ഇതേ ഭുമായിലെ
ഏറ്റവും സുന്ദരമായ
ഒരിടത്തിൽ പിറന്നതിൽ ഞാൻ
അഭിമാനിക്കുന്നു.
മരണം വരെ 
എന്റെ ജീവിതമാവുന്ന
നാടകത്തിന്റെ അരണ്ടായി.
സൗഹാർദത്തിന്റേയും,
പച്ചപ്പിന്റേയും,
കലയുടേയും,
അറിവിന്റേയും
ഈ നാടിനെ
നിശ്ചയിക്കപ്പെട്ടതിൽ
ഞാൻ സന്തോഷിക്കുന്നു.
എന്റെ ജീവിതത്തേയും
എന്റെ ചിന്തകളേയും
രൂപപ്പെടുത്തുന്നതിൽ
എന്റെ ഈ  സുന്ദരനാടിന്റെ
റോൾ വലുതാണ്.
മറ്റൊരിടത്ത് മറ്റേതോ
രക്ഷിതാക്കളുടെ
സന്തതിയായിട്ടായിരുന്നു
ഞാൻ പിറന്നിരുന്നതെങ്കിൽ
ഞാൻ മറ്റാരോ ആയേനെ.
എന്റെ ജീവിത മൂല്യങ്ങൾ
കണ്ടെത്താൻ
ഒരുപക്ഷെ കഴിയാതെ പോയേനെ.
ഞാൻ ഞാനായി പിറന്നതിലും,
എന്റെ രക്ഷിതാക്കളുടെ
സന്തതിയായതിലും,
ഇതേ നാട്ടിലെ കുറേ പേരുടെ
സഹോദരനായതിലും.
ഈ നാട്ടിലെ ഒരു പെണ്ണിന്റെ
ഭർത്താവായതിലും,
ഇതേ നാട്ടുകാരായ
മുന്ന് കുട്ടികളുടെ പിതാവാകാൻ
കഴിഞ്ഞതിലും ഞാൻ അഭിമാനിക്കുന്നു.
ഈ നാട്ടിലെ പച്ചപ്പുകളേയും
അവയെ തലോടിവന്ന മന്ദമാരുതനേയും
ഈ നാടിന്റെ മനോഹരമായ പാട്ടുകൾ
എഴുതപ്പെട്ട ഭാഷയേയും
ഞാൻ പ്രണയിക്കുന്നു.
എന്റെ മനസ്സിന്റെ ശമ്പദമാണ്
എന്റെ ഭാഷ.
എന്റെ ഭാഷ എന്റെ നാടാണ്.
സ്നേഹത്തിന്റേയും
സമാധാനത്തിന്റേയും
അറിവിന്റേയും നാട്.
അതാണെന്റെ കേരളനാട്.

ആശയം.ഖലീൽശംറാസ്

നിന്നിലൂടെ ഒരുപാട്
ആശയങ്ങൾ ഓരോ
നിമിഷവും കടന്നു പോവുന്നു.
അവയെല്ലാം നിന്റെ
ജീവിതത്തിന്റെ
അർത്ഥം വ്യാഖ്യാനിക്കാനുള്ളതാണ്.
ആ ആശയങ്ങളിൽ
നല്ലവയെ ചിന്തകളിൽനിന്നും
അടർത്തിയെടുത്ത്
പേനകൊണ്ട് എഴുതിവെയ്ക്കുക.
എഴുതിവെക്കുന്നതോടെ
ഖനനം ചെയ്തെടുത്ത
സ്വർണ്ണം പോലെ
മുല്യമുള്ള ഒന്നായി
നിന്റെ ആശയം മാറും.
അത് നിന്റെ
ജീവിതത്തിന്റെ
പ്രതിനിധിയായി
എന്നും നിലനിൽക്കുകയും ചെയ്യും.

അവർക്ക് നൽകുന്നത്.ഖലീൽശംറാസ്

നീ മറ്റുള്ളവർക്ക്
നൽകുന്നത് വേദനയാണോ
സംതൃപ്തിയാണോ?
നിന്റെ വാക്കും പ്രവർത്തിയും
അവരുടെ മനസ്സിന്
നൽകുന്ന ഫലം
എന്താണ് എന്ന മുൻധാരണയുണ്ടാവണം.
കുറ്റപ്പെടുത്തലും സ്വന്തം മഹിമ
എടുത്തു കാണിക്കലും ഒക്കെയാണ്
നടത്തുന്നതെങ്കിൽ
നീ അവരെ വേദനിപ്പിക്കുകയാണ്.
പകരം നിന്റെ വാക്കുകൾ
അവർക്ക് പ്രചോദനം നൽകിയവും
സ്നേഹം പകർന്നവയും
ആണെങ്കിൽ
നീ അവർക്ക് നൽകുന്നത്
സംതൃപ്തിയാണ്.
അതുകൊണ്ട്
ആരോട് ആശയവിനിമയത്തിലേർപ്പെടുമ്പോഴും
അവർക്ക് എന്ത് നൽകണം
എന്ന് തീരുമാനിക്കുക.

ഒഴിവാക്കേണ്ട അറിവുകൾ.ഖലീൽശംറാസ്

അറിഞ്ഞ എല്ലാ
അറിവുകളും
ഉപയോഗപ്പെടുത്താനോ
സുക്ഷിക്കാനോ ഉള്ളതല്ല.
അതിൽ ഒരുപാട്
ഡിലീറ്റ് ചെയ്യേണ്ടവയും
അവഗണിക്കേണ്ടതും ഉണ്ട്.
അത് ചെയ്തില്ലെങ്കിൽ
ആ വേദനിപ്പിക്കുന്ന അറിവുകൾ
നിന്റെ മനസ്സിൽ മുഴച്ചു നിൽക്കാനും
നിന്റെ മനസ്സമാധാനം
നഷ്ടപ്പെടുത്താനും
സാധ്യതയുണ്ട്.

നോട്ടം. ഖലീൽശംറാസ്

നോട്ടം സ്വയം നിയന്ത്രിച്ചില്ലെങ്കിൽ
അത് ചെന്നെത്തുന്നത്
മറ്റുള്ളവരിലെ തെറ്റുകൾ
കണ്ടെത്തുന്നതിലേക്ക് മാത്രമായിരിക്കും.
വിശാലമായ ശരികളിലേക്കൊന്നും
കാഴ്ച പതിക്കാതെ
നല്ല കറേ കാഴ്ചകൾ
കാണാനും അനുഭവിക്കാനുമുള്ള
അവസരമാവും
ഇതിലൂടെ നഷ്ടപ്പെടുന്നത്.

പോസിറ്റീവ് അറിവ്.ഖലീൽശംറാസ്

എല്ലാ ദിവസവും കുറച്ച്
പോസിറ്റീവായ അറിവു നേടാൻ
സമയം നീക്കിവെച്ചു നോക്കൂ.
മനസ്സിൽ വല്ലാത്തൊരു
അനുഭൂതി അനുഭവപ്പെടും.
പ്രണയിച്ചവർ അനുഭവിച്ച
സ്നേഹാനുഭൂതി പോലെ.

അറിവും സ്നേഹവും.ഖലീൽശംറാസ്.

ജീവിതത്തിലെ പരമ ലക്ഷ്യം
അറിവു നേടലും
സ്നേഹം പങ്കുവെക്കലും
ആണെന്ന സത്യം മറക്കാതിരിക്കുക.
എത്ര നാൾ
ജീവിച്ചു എന്നതല്ല
മറിച്ച്
ജീവിച്ച നാളത്രയും
അറിവും സ്നേഹവും
മുറുകെപിടിച്ചോ
എന്നതാണ് പ്രധാനം.

പോസിറ്റീവ് ആയ മരണാന്തര ജീവിതം.ഖലീൽശംറാസ്

ആരേയും കുറ്റപ്പെടുത്താതെ,
ആരോടും അസൂയപ്പെടാതെ,
അറിവുകൾ നേടി,
ഈശ്വര സമർപ്പണത്തിലൂടെ
സമാധാനം കൈവരിച്ച്,
ക്ഷമ കൈകൊണ്ട്
തികച്ചും പോസിറ്റീവ് ആയി ജീവിക്കുക.
ആ പോസിറ്റീവിറ്റി
നിന്നിലേക്ക് തികച്ചും
പോസിറ്റീവ് ആയ
മരണാന്തര ജീവിതത്തേയും
ആകർശിക്കും.

മരണം എവിടെ.ഖലീൽ ശംറാസ്

മരണം വൃദ്ധർക്കരികിലാണെന്ന് മാത്രം
പറയരുത്.
മനുഷ്യനാവാൻ അവസരം
ലഭിക്കാതിരുന്ന ബീജങ്ങളും.
പലതിനേറെയും പേരിൽ
പിറക്കാനുള്ള സ്വാതന്ത്ര്യം പോലും
നിശേധിക്കപ്പെട്ട
മനുഷ്യരുടേയും
എണ്ണത്തിനു മുമ്പിൽ
ഹൃദ്ധരായി മരിച്ചവരുടെ
എണ്ണം എത്രയോ ചെറുതാണ്.

നീ അപ്രത്യക്ഷനാവുന്ന നിമിഷം.ഖലീൽശംറാസ്

ഓരോ ചെറു കോശത്തിലും
നിന്റെ മരണമുണ്ട്.
പല കോശങ്ങൾക്കും
ഈ ഒരു നിമിഷം
മരണത്തിനേറെതായിരുന്നു.
ഒരു നിമിഷത്തിൽ
മരണം
ഓരോന്നോരോന്നായി
നിറവേറ്റിയ ഈ ദൗത്യം
മൊത്തത്തിലായി ചെയ്യും.
അതാണ് ഈ ഭൂമിയിൽനിന്നും
നീ അപ്രത്യക്ഷനാവുന്ന നിമിഷം.

പ്രതിഫലനം. ഖലീൽശംറാസ്.

പോസിറ്റീവായ ജീവിത സാഹചര്യങ്ങൾക്കായി
കാത്തിരിക്കരുത്
കാരണം അങ്ങിനെയൊന്ന്
ഉണ്ടായിട്ടില്ല.
ഉണ്ടാവാൻ പോവുന്നില്ല.
കാരണം ഏതൊരു
സാഹചര്യത്തേയും
പോസിറ്റീവ് ആക്കുന്നത്
സാഹചര്യങ്ങൾ സ്വയമല്ല.
മറിച്ച് ആ സാഹചര്യത്തെ
അഭിമുഖീകരിക്കുന്ന
മനുഷ്യന്റെ
മാനസിക മനോഭാവമാണ്.
അതുകൊണ്ട്
നിന്റെ പോസിറ്റീവ് മനോഭാവം
നിലനിർത്തുക.
അപ്പോൾ പുറം ലോകവും
അതിന്റെ പ്രതിഫലനമാവും.

ടോക്സിക്ക് മനുഷ്യൻ.ഖലീൽ ശംറാസ്

ടോക്സിക്കായ  ഒരു പാട്
മനുഷ്യർക്കിടയിലേക്ക്
പോസിറ്റീവ് മനസ്സുമായി
യാത്ര തിരിക്കുമ്പോൾ
അവരിൽ നിന്നുമുള്ള
നെഗറ്റീവ് സമീപനങ്ങൾക്കായി
കാത്തിരിക്കും.
നിന്നിലെ
വളർന്നു വ്യാപിച്ച കിടക്കുന്ന
പോസിറ്റീവുകൾക്ക് മുന്നിൽ
അവർ
പരത്തുന്ന നെഗറ്റീവുകൾ
ഒന്നുമല്ല എന്നത്
മനസ്സിലാക്കുക.
അവരിൽ നിന്നും
വരുന്ന ഓരോരോ
നെഗറ്റീവ്
പ്രതികരണങ്ങളിൽ നിന്നും
നിനക്ക് പഠിക്കാനുള്ളത് പഠിക്കുക.
പക്ഷെ ഓരോ ടോക്സിക്ക് മനുഷ്യനും
അവൻ ടോക്സിക്കാണ്
എന്നത് അറിയുന്നില്ല.
അതുകൊണ്ട്
നീ സ്വയം ഒരു ടോക്സിക്ക്
ആണോ എന്ന് പരിശോധിക്കുക.
അതിനെ നിന്റെ മനസ്സിലേക്ക് നോക്കുക.
സ്വയം സംസാരത്തെ ശ്രവാക്കുക.
അതിലെ രംഗങ്ങളെ കാണുക.
അവിടെ കുറ്റപ്പെടുത്തലും
അസൂയയും
ദേഷ്യവുമൊക്കെയാണ്
അരങ്ങേറുന്നതെങ്കിൽ
അത് മറ്റുള്ളവർക്ക് കൈമാറാനാണ്
നീ ശ്രമിക്കുന്നതെങ്കിൽ
നീ ഒരു ടോക്സിക്ക് മനുഷ്യനാണ്

അളവെടുത്ത ശേഷം.ഖലീൽശംറാസ്

എല്ലാ വാക്കും
എവിടേയും എടുത്ത്
പ്രയോഗിക്കാനുള്ളതല്ല.
ശ്രോദ്ധാവിന്
നിന്റെ വാക്ക് പൊരുത്തപ്പെടുമോ
എന്ന് അളന്നു തിട്ടപ്പെടുത്തിയ
ശേഷമേ
മനസ്സിലുദിച്ച ആശയത്തെ
വാക്കായി ശ്രാദ്ധാവിന്
സമർപ്പിക്കാവൂ.
ചെരുപ്പും വസ്ത്രവും
എല്ലാം അളവിനനുസരിച്ച്
തിരഞ്ഞെടുക്കുന്ന പോലെ.

Sunday, October 30, 2016

അവർ തള്ളുന്ന മാലിന്യങ്ങൾ.ഖലീൽശംറാസ്

ഭൂരിഭാഗം മനുഷ്യരും
അവരവരുടെ ഉള്ളിലെ
വൈകാരിക മാലിന്യങ്ങളെ
പുറത്തോട്ട് തരുന്നവരാണ്.
മറ്റുള്ളവരെ കുറ്റപ്പെടുത്തലായും
മറ്റുള്ളവരോടുള്ള ദേശ്യമായും
മറ്റും അവരത്
പ്രകടമാക്കുന്നു.
അതിനനുസരിച്ച്
നിന്റെ മനസ്സ് ചാഞ്ചാടുന്നുവെങ്കിൽ
അതിനർത്ഥം
ആ മാലിന്യങ്ങളെടുത്ത്
നീ ഭക്ഷിക്കുന്നുവെന്നാണ്.

തീപൊരി. ഖലീൽശംറാസ്

ചെറിയൊരു തീപൊരി
മതിയാവും
വലിയൊരു ബന്ധത്തെ
കത്തി ചാമ്പലാക്കാൻ.
ഓരോ സ്നേഹബന്ധവും
രൂപപ്പെടുന്നത്
വെകാരികതയുടെ
അടിസ്ഥാനത്തിലാണ്.
അവ എളുപ്പത്തിൽ
ഇല്ലാതാവുകയും
ചെയ്യും.
അതുകൊണ്ട്
ബന്ധങ്ങളിൽ അവിശ്വാസത്തിന്റെ
തീപ്പൊരി വീഴാതെ ശ്രദ്ധിക്കുക.

പുസ്തകത്തിന്റെ വില.ഖലീൽശംറാസ്

ചട്ടമേൽ എഴുതിവെച്ചത്
അല്ല പുസ്തകത്തിന്റെ വില.
മറിച്ച് അതിലെ
താളുകളലെ അറിവിന്റെ വിലയാണ്
ശരിയായ വില.
ആ അക്ഷരങ്ങൾ
നന്നിൽ സൃഷ്ടിക്കുന്ന
സന്തോഷവും
പ്രചോദനവുമാണ്
അതിന്റെ യഥാർത്ഥ മൂല്യം.

സന്തോഷകരമായ ജീവിതമുഹൂർത്തങ്ങൾ.ഖലീൽശംറാസ്.

സന്തോഷകരമായ
ജീവിത മുഹൂർത്തങ്ങളെ
ശേഖരിച്ചു വയ്ക്കുക.
പ്രതിസന്ധികൾ
കടന്നുവരുമ്പോൾ
ആ പകർത്തിവെച്ചവയെ
അവിടെ മാറ്റി പ്രതിഷ്ടിക്കാം .

തടസ്സങ്ങൾ.ഖലീൽശംറാസ്.

നിന്റെ നീട്ടിവെയ്പ്പും
മുഗപ്പുമാണ്
പലപ്പോഴും നിന്നെ
പലതും പ്രവർത്തിക്കുന്നതിൽ
നിന്നും തടഞ്ഞത്.
നല്ല താൽപര്യത്തിന്റേയും
ആവേശത്തിന്റേയും
മാനസികാവസ്ഥകൊണ്ട്
ആ തടസ്സങ്ങളെ
നീക്കം ചെയ്യക.

വിഷയത്തിൽ താൽപര്യമുണ്ടാക്കാൻ.ഖലീൽശംറാസ്

വിഷയത്തിൽ താൽപര്യമില്ലെങ്കിൽ
വിഷയം ഒരു ഭാരമാവും.
ഭാരം കുറക്കണമെങ്കിൽ
വിഷയത്തിൽ താൽപര്യമുണ്ടാക്കണം.
താൽപര്യമുണ്ടാവണമെങ്കിൽ
വിഷയത്തിൽ
അടിപതറാതെ പിടിച്ചു
നിർത്താനുള്ള
ഒരു ഉൾപ്രേരണയുണ്ടാക്കണം.
അതിന് ഇഷ്ടമുള്ള മറ്റേതെങ്കിലും
ഒന്നിനോട്
വിഷയത്തെ ബന്ധപ്പെടുത്തുകയാണ്
ചെയ്യേണ്ടത്.

ലക്ഷ്യത്തിലേക്ക് കേന്ദ്രീകരിക്കൻക്കൽ.ഖലീൽശംറാസ്

നീ നിന്റെ മനസ്സിനെ
ശരിയായി ലക്ഷ്യത്തിലേക്ക്
കേന്ദ്രീകരിച്ച് യാത്ര തുടരുമ്പോൾ
പുറത്തുനിന്നും
വിമർശനങ്ങളും
ഉള്ളിൽ നിന്നും
പിന്തിരിപ്പിക്കാനുള്ള ശ്രമവും
ഉണ്ടാവുക
എന്നത് സ്വാഭാവികമാണ്.
അതിനെയൊക്കെ
മറികടക്കലാണ്
ലക്ഷ്യത്തിലേക്ക്
കേന്ദ്രീകരിക്കുക
എന്നത്കൊണ്ട് അർത്ഥമാക്കുന്നത്.

പുസ്തകത്തിന്റെ വില.ഖലീൽശംറാസ്

ചട്ടമേൽ എഴുതിവെച്ചത്
അല്ല പുസ്തകത്തിന്റെ വില.
മറിച്ച് അതിലെ
താളുകളലെ അറിവിന്റെ വിലയാണ്
ശരിയായ വില.
ആ അക്ഷരങ്ങൾ
നന്നിൽ സൃഷ്ടിക്കുന്ന
സന്തോഷവും
പ്രചോദനവുമാണ്
അതിന്റെ യഥാർത്ഥ മൂല്യം.

സൗഹൃദ കൂട്ടായ്മ.ഖലീൽ ശംറാസ്.

സൗഹൃദം നേരിട്ട്
പങ്കുവെയ്ക്കാൻ സമയം
കണ്ടെത്തുക.
ആ പങ്കുവെയ്ക്കൽ
പലപ്പോഴും
ജീവിതത്തിലെ നല്ല
ജീവിതമുഹൂർത്തങ്ങളിലേക്ക്
തിരികെ പോയി
അവിടെ അനുഭവിച്ച
നല്ല അനുഭൂതികളെ
തിരികെ കൊണ്ടുവരലാണ്.
അവിടെയുള്ള
സംഗീതം വീണ്ടും ശ്രവിച്ചും
കാഴ്ച്ചകളെ അനുഭവിച്ചും
സുഗന്ധം മണത്തും
ഈ സമയത്തിലേക്ക്
ഒരു വിനോദയാത്ര കഴിഞ്ഞു
തിരിച്ചുവരലാണ്.
പക്ഷെ സൗഹൃദ ചർച്ചകദിലൊന്നും
നെഗറ്റീവ് വിഷയങ്ങൾ
ഇല്ലാതിരിക്കാൻ
ശ്രമിക്കണം.

തീരുമാനങ്ങൾ.ഖലീൽശംറാസ്

തീരുമാനങ്ങളെടുക്കുന്നതിലല്ല
കഴിവ്.
നീട്ടിവെയ്പ്പും
മുശിപ്പും
ഒഴിവാക്കി
അവ പ്രാവർത്തികമാക്കുന്നതിലാണ്
മനുഷ്യന്റെ കഴിവ്.

ആവർത്തനങ്ങൾ.ഖലീൽശംറാസ്

ആവർത്തനങ്ങൾ
ശീലങ്ങൾ രൂപപ്പെടലാണ്.
അതുകൊണ്ട്
ചിന്തകളായും പ്രവർത്തിയായും
എന്തൊക്കെ
നിന്റെ ജീവിതത്തിൽ
ആവർത്തിക്കപ്പെടുന്നുണ്ട്
എന്നത് നിരീക്ഷിക്കുക .
ആ ആവർത്തനങ്ങൾ
നിന്നിൽ എതുതരത്തിലുള്ള
മാനസികാവസ്ഥ
സൃഷ്ടിക്കുന്നുവെന്നത് അറിയുക.
അവ ഉപകാരപ്രദമാണോ
അല്ലേ എന്ന് അളക്കുക.
ഉപകാരപ്രദമല്ലാത്തവ
ആവർത്തിക്കപ്പടാതിരിക്കാൻ ശ്രദ്ധിക്കുക.

Saturday, October 29, 2016

കലഹങ്ങളിലേക്ക് തിരികെ നോക്കുമ്പോൾ.ഖലീൽശംറാസ്

ഓരോ കലഹങ്ങളേയും
സമയം എത്ര എളുപ്പത്തിലാണ്
തന്റെ സമയരേഖയിൽനിന്നും
പുറം തള്ളുന്നത്.
പക്ഷെ വെറുതെ
ഒരർത്ഥവുമില്ലാത്ത
വിഷയങ്ങളിൽ പോലും
തർക്കിച്ച്
പരസ്പരം മനസ്സമാധാനം
കളഞ്ഞു കുടിക്കുമ്പോൾ
ചിന്തകളെ ഏതാനും സമയത്തിനപ്പുറത്തേക്ക്
കൊണ്ടു പോയി
ഒന്നു ചിന്തിച്ചു നോക്കൂ.
കലഹങ്ങളെ സമയം
പിന്തള്ളിയ ശേഷമുള്ള
അവസ്ഥയിൽ നിന്നും
പിറകോട്ട് നോക്കി ചിന്തിച്ചുനോക്കൂ.
കലഹങ്ങളുടെ അപ്രസക്തി
വ്യക്തമാവും.

Friday, October 28, 2016

കഴിവുകളെ കണ്ടെത്തുക.ഖലീൽശംറാസ്.

നിനക്ക് ലഭിക്കപ്പെട്ട
പ്രതിഭകളെ കണ്ടെത്തി
അവയെ പരിഭോഷിപ്പിക്കുന്നതിലാണ്
നിന്റെ ജീവിതത്തിന്റെ സൗന്ദര്യം.
നാനിലെ കഴിവുകളെ
പരിഭോഷിപ്പിക്കുക .

നഷ്ടം.ഖലീൽശംറാസ്

ഇന്നലെ നഷ്ടപ്പെട്ടതോർത്ത്
വ്യസനിച്ചിരിക്കാതെ.
പെട്ടെന്ന് ഈ ഒരു സമയത്തിലേക്ക്
തിരിച്ചു വരിക.
ആ നഷ്ടം വീണ്ടും
ആവർത്തിക്കപ്പെടാതിരിക്കാൻ
ശ്രമിക്കുക.
ഒരു നഷ്ടവും
നിന്റെ ജീവൻ ഭൂമിയിൽനിന്നും
അപഹരിച്ചിട്ടില്ല എന്ന സത്യം
മനസ്സിലാക്കുക.

സമ്പത്ത്.ഖലീൽശംറാസ്.

സന്തോഷവും സംതൃപ്തിയും
കൈവരിക്കാൻവേണ്ടി
അവ രണ്ടും നഷ്ടപ്പെടുത്തി
സമ്പത്ത്
സമ്പാദിക്കുന്നതിൽ
അർത്ഥമില്ല.
എത്ര സമ്പാദിക്കുമ്പോഴും
അവ
സന്തോഷവും സംതൃപ്തിയും
നിലനിർത്തികൊണ്ടാവണം.

Thursday, October 27, 2016

ചിന്തകളുടെ സംഗമം. ഖലീൽ ശംറാസ്

ഓരോ നിമിഷവും
ഒരായിരം ചിന്തകളുടെ
ഒരു വലിയ സംഗമമാണ്.
അതിൽ നിന്നും
ഒന്നിനെ മാത്രം
നിനക്ക് കൂട്ടിനു കൂട്ടാം.
ഏതും തിരഞ്ഞെടുക്കാനുള്ള
സമ്പൂർണ്ണ സ്വാതന്ത്ര്യം
നിനക്കുണ്ട്.
ആ ചിന്തകൾക്കിടയിൽ
നിനക്ക് തിരഞ്ഞെടുക്കാൻ
ഏറ്റവും സൗന്ദര്യമുള്ള ചിന്തകൾ
ഒരുപാടുണ്ട്
അവയെ തിരഞ്ഞെടുക്കുക.

പുതിയ തുടക്കം.ഖലീൽശംറാസ്

ഓരോ നിമിഷവും
നീ ജീവിക്കുന്നുവെങ്കിൽ
അവ നിന്റെ
പുതിയ തുടക്കമാണ്.
സന്തോഷവും
സ്നേഹവും
അറിവും നിറഞ്ഞ
പുതിയ നിമിഷം.
ആ നിമിഷത്തെ
പുതിയതായി കണ്ട്
ആഘോഷിക്കുക.

സുഖിപ്പിക്കൽ.ഖലീൽശംറാസ്

ശരിക്കും
സ്വന്തം മനസ്സല്ല
പലരും തുറന്ന് കാണിക്കുന്നത്.
ഒരു അടിമ
യജമാനനോട് കാണിക്കുന്ന
ഭക്തിയാണ് പലരും
പലപ്പോഴായി പുറത്ത്കാണിക്കുന്നത്.
ഞാൻ യജമാനന് യോജിച്ച
അടിമതന്നെയാണ്
എന്ന് ബോധ്യപ്പെടുത്താൻ
സ്വന്തത്തെ മറന്ന്
പലതും പറയുകയാണ്
പലരും ചെയ്യുന്നത്.
ഒരു തരം സുഖിപ്പിക്കൽ.

ഗെയിം.ഖലീൽശംറാസ്

ഓരോ പ്രതിസന്ധിയേയും
മറികടന്ന്
വിജയത്തിലേക്ക് കുതിക്കാനുള്ള
ആവേശവും,
ഒരു പ്രതിസന്ധിയിലും
കുടുങ്ങിപോവാതെ
മുന്നേറാനും
നാം ഗെയിമിൽ
കാണിക്കുന്ന
ആ സൂക്ഷ്മത ജീവിതത്തിലും
കാണിക്കുക.
ഗെയിമിൽ ഒരു
കൊച്ചു കുട്ടിക്കുപോലും
അതിനു സാധ്യമാണെങ്കിൽ
ജീവിതത്തിൽ അത്
കൂടുതൽ എളുപ്പത്തിൽ സാധ്യമാണ്.
അതിന്
തന്റെ ഈ നിമിഷത്തിൽ
ശ്രദ്ധ കേന്ദ്രീകരിച്ച്
ചിന്തകളെ
പോസിറ്റീവ് ലക്ഷ്യത്തിലേക്ക്
തിരിച്ചുവിടുക എന്നതൊന്ന്
മാത്രമാണ്.

most valuable human being.khaleelshamras

you enquire
the most valuable human being
throughout the earth.
you will not find him or her
anywhere in the earth.
but yo can find him or her
in front of your mirror.
so appreciate you.
the most valuable human of earth.
love yourself
the most loving human if earth.

അടിമകൾ.ഖലീൽശംറാസ്

ഇവിടെ നല്ലൊരു ശതമാനം
മനുഷ്യരും
ആരുടെയൊക്കെയോ
അടിമകളാണ്.
അല്ലെങ്കിൽ .
ഏതെങ്കിലും പ്രസ്ഥാനത്തിന്റേയോ
അടിമകളാണ്.
തന്റെ മൂല്യം
മനസ്സിലാക്കാതെ.
തന്റെ മനസ്സിന്റെ
എല്ലാ ശക്തിയും
അവർ
നേതാവിന്റെ ശത്രുപക്ഷത്തെ കുറ്റപ്പെടുത്തിയും
ശത്രുപക്ഷത്തോട്
അസൂയ കാണിച്ചും
ചോർത്തികളയും.
ഇങ്ങിനെ
ആരുടേയോ അല്ലെങ്കിൽ
എന്തിന്റേയോ അടിമയായി
പോവാതിരിക്കാൻ ശ്രദ്ധിക്കുക.

പ്രതികരണങ്ങൾ.ഖലീൽശംറാസ്

എല്ലാവരും
എപ്പോഴും പ്രതികരിക്കുന്നുണ്ട്.
ഓരോരോ ഭാഹ്യ സാഹചര്യത്തിനുമനുസരിച്ച്
ഓരോ വ്യക്തിയിലും
മാറിമറിയുന്ന
വികാരങ്ങളായി
പ്രതികരണങ്ങൾ വരുന്നുണ്ട്.
ലോകത്തോടാണ്
അവർ തിരിച്ചു
പ്രതികരിക്കുന്നതെങ്കിലും.
അവർക്കുള്ളിലെ
മനശ്ശാന്തി
നഷ്ടപ്പെടുത്താനോ വർദ്ധിപ്പിക്കാനോ
മാത്രമേ
അവ സഹായിക്കുന്നുള്ളുവെന്നതാണ്
സത്യം.
അതുകൊണ്ട്
നീ മാത്രം അറിയുന്ന
നിന്റെ പ്രതികരണങ്ങളെ
ശ്രദ്ധിക്കുക.

മാർക്ക്.ഖലീൽശംറാസ്

ഓരോ ബന്ധത്തിനും
ദിവസത്തിനും
സാഹചര്യങ്ങൾക്കും
നന്മയുടെ തോതിനനുസരിച്ച്
ഒന്ന് മാർക്കിട്ടു നോക്കൂ.
എവിടെയൊക്കെയാണ്
തിരുത്തേണ്ടത് എന്ന്
അപ്പോൾ വ്യക്തമാവും.

നല്ല മനുഷ്യൻ.. ഖലീൽശംറാസ്

നിന്റെ വാക്കുകൾ
സ്നേഹത്തിന്റെ രാഗങ്ങളായി
മറ്റുള്ളവരുടെ കാതുകളിൽ പതിക്കണം.
നിന്റെ അക്ഷരങ്ങൾ
അവരുടെ ഹൃദയങ്ങളിൽ
സ്നേഹത്തിന്റെ
കവിത എഴുതണം.
നിന്റെ സ്വഭാവം
ഒരു സുഗന്ധമായി
അനനുഭവിക്കുന്നവരിലേക്ക്
പരിക്കണം.
അങ്ങിനെ
നല്ലൊരു മനുഷ്യനായി
നീ സമൂഹത്തിൽ ജീവിക്കണം.

ഓരോ നിമിഷവും.ഖലീൽശംറാസ്.

ഓരോ നിമിഷവും
ജീവിതത്തിൽ
എത്തിനെങ്കിലുമൊക്കെ
സാക്ഷിയാവും.
അവ നിന്റെ
മനസ്സിൽ
നെഗറ്റീവും പോസിറ്റീവും
ആയ പ്രതികരണങ്ങൾ ഉണ്ടാക്കും.
അവ മാറിമറിയുന്ന
വികാരങ്ങളായി
നീ അനുഭവിക്കും.
എന്നിട്ട് ആ നിമിഷത്തെ
യാത്രയാക്കി
ജീവിതം പുതിയ
നിമിഷത്തിലേക്കും
സാഹചര്യത്തിലേക്കും പ്രവേശിക്കും.
പക്ഷെ ആ പ്രവേശിക്കുമ്പോൾ
മുമ്പുള്ള അനുഭവങ്ങൾ
ബാക്കിയാക്കിയ വൈകാരികമാലിന്യങ്ങൾ
കൂടെ പ്രവേശിച്ചിട്ടില്ല
എന്ന് ഉറപ്പാക്കണം.
പോസിറ്റീവിനെ
കൂടെ കൂട്ടിഎന്നും ഉറപ്പാക്കണം.

Wednesday, October 26, 2016

വാർത്താമാധ്യമങ്ങളും നീയും.ഖലീൽശംറാസ്

അറിയാൻ വേണ്ടി
വാർത്താമാധ്യമങ്ങളെ
ശ്രമിക്കുകയും കാണുകയും
ചെയ്യുക എന്നത്
നല്ലതാണ്.
പക്ഷെ അവ
നിന്റെ മനസ്സിൽ
നെഗറ്റീവ് പ്രതികരണങ്ങളും.
നെഗറ്റീവ് വികാരങ്ങളും
ഉണ്ടാക്കില്ല എന്ന ഉറപ്പ്
നിനക്ക് ഉണ്ടാവണം.
അവ നിന്റെ ചിന്തകളെ
അശുദ്ധമാക്കില്ല
എന്ന ഉത്തമ വിശ്വാസം
നിനക്കുണ്ടാവണം.
ഇനി അങ്ങിനെ
ഉറപ്പില്ലെങ്കിൽ
അവ വായിക്കാനും
കാണാനും കേൾക്കാനും
നിന്റെ വിലപ്പെട്ട
സമയം നഷ്ടപ്പെടുത്തരുത്.
കാരണം പുറത്തെ വാർത്തകളേക്കാൾ
വലുത്
നിന്റെ ഉള്ളിലെ
സമാധാനമാണ്.

ശീലം രൂപപ്പെടുത്താൻ.ഖലീൽശംറാസ്

തീരുമാനമെടുത്ത
അതേ നിമിഷം
പ്രാവർത്തികമാക്കാനാവുന്ന ഒന്നല്ല
പുതിയ ഒരു
ശീലം രൂപപ്പെടുത്തൽ.
ആ രൂപപ്പെടുത്തലിനിടയിൽ
പലപ്പോഴായി
പഴയ അവസ്ഥയിലേക്ക്
തിരികെ പോവാനുള്ള
സാധ്യത സ്വാഭാവികമാണ്.
അതിലൊന്നും
തളർന്നുപോവാതെ
പുതിയ ശീലത്തിലേക്ക്
തിരികെ വരിക എന്നതാണ്
നിനക്ക് ചെയ്യാനുള്ളത്.
ആ തിരിച്ചു പോക്കിൽ
വിഷമിച്ചിരിക്കാതെ
തിരിച്ചു വരവിൽ
സന്തോഷിക്കുന്നതിലാണ്
ശീലം രൂപപ്പെടുത്തുന്നതിന്റെ ഹൃദയം.

പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം.ഖലീൽശംറാസ്

ഏതൊരു സാഹചര്യത്തിലും.
തന്റെ ആന്തരിക പ്രതികരണരീതി
എങ്ങിനെയാവണമെന്ന
ആർക്കും വാലത്താനാവാത്ത
സ്വാതന്ത്ര്യം മനുഷ്യനുണ്ട്.
ശത്രുവിനെ പൊട്ടിച്ചിരിപ്പിച്ച
കോമാളിയായി കാണാനും.
കോപിച്ചുകൊണ്ടിരിക്കുന്ന
മനുഷ്യന്റെ മരിച്ചു
കിടക്കുന്ന അവസ്ഥ ചിന്തിക്കാനും.
ഒരു പാട് മനുഷ്യർ
ഒത്തുകൂടുന്നയിടത്ത്
ഒരൊറ്റ ആളിലേക്ക്
ശ്രദ്ധചെലുത്താനും
മനുഷ്യനു കഴിയും.
ഈ ഒരു സമ്പൂർണ്ണ
സ്വാതന്ത്ര്യം ഫലപ്രദമായി
വിനിയോഗിക്കുന്നതിൽ
മനുഷ്യർ പരാജയപ്പെടുമ്പോഴാണ്
പല സാഹചര്യങ്ങളിലും
സ്വന്തം സമാധാനം
നഷ്ടപ്പെട്ടുപോവുന്നത്.
നിന്റെ വിലപ്പെട്ട
സമാധാനം നഷടപ്പെടാതിരിക്കാൻ
ഈ ഒരു സ്വാതന്ത്ര്യം
സമ്പൂർണ്ണമായി ഉപയോഗപ്പെടുത്തുക.

ജീവിതമാവുന്ന ഫാക്ടറി.ഖലീൽശംറാസ്

നിന്റെ ജീവിതമാവുന്ന
ഫാക്ടറിയിലേക്ക്
കടത്തിവിടുന്ന
മാലിന്യങ്ങൾ നിനക്ക്
ശേഘരിച്ചുവെക്കാനുള്ളതല്ല.
മറ്റുള്ളവർക്ക് വിതരണം
ചെയ്യാനുള്ളതുമല്ല.
മറിച്ച് അവയെ
നല്ലതൊന്നായി പരിവർത്തനം
ചെയ്ത് സ്വയം
ശേഘരിച്ചുവെക്കാനും
മറ്റുള്ളവർക്ക്
വിതരണം ചെയ്യാനുമുള്ളതാണ്.
പലപ്പോഴും നിന്റെ മനസ്സിലെ
വേദനയായി
ആ മാലിന്യങ്ങളെ
ശേഘരിച്ചുവെക്കുന്നതും
അതേപടി
മറ്റുള്ളവർക്ക് വിതരണം
ചെയ്യുന്നതുമാണ്
നീ അനുഭവിക്കുന്ന
പല പ്രശ്നക്കൾക്കും കാരണം.

ശകാരങ്ങളിലെ സംഗീതം.ഖലീൽശംറാസ്.

എന്നും കേൾക്കുന്ന
ശകാരങ്ങളിലും
കുത്തുവാക്കുകളിലും
അവരെ അതിൽ നിന്നും
തടയാൻ നിനക്ക് കഴിയുന്നില്ലെങ്കിൽ.
അവയെ ഒരു
പോപ്പ് സംഗിതമായി
ശ്രവിക്കുക.
മനസ്സിന്റെ പിന്നാമ്പുറത്ത് നിന്ന്
അതിന് വംഗീതോപരണങ്ങളുടെ
പിന്നണി നൽകുക.
ജീവിതത്തിലെ ഏത്
പ്രതിസന്ധിയിലും
പിടിച്ചു നിൽക്കാനുള്ള
കരുത്തായി
അതിനെ കണ്ട്.
നിന്റെ ചാതകളെ നൃത്തം ചെയ്യിപ്പിക്കുക.

നല്ലത് പറയാൻ.ഖലീൽശംറാസ്

മരിച്ചു കിടക്കുന്ന
മനുഷ്യനെ കുറിച്ച്
എല്ലാവർക്കും ഒരുപാട്
നല്ലതു പറയാനുണ്ടാവും.
അതേ മനുഷ്യൻ
ജീവിച്ചിരിക്കുമ്പോൾതന്നെ
ആ നല്ലത് പറഞ്ഞൂടെ.
കേട്ടവനും
പറഞ്ഞവനും
അത് കേൾക്കുകയും
പറയുകയും ചെയ്യുമ്പോൾ
എത്ര സുഖമായിരിക്കും.

Tuesday, October 25, 2016

നീ സൃഷ്ടിക്കുന്നു.ഖലീൽശംറാസ്

നൈമിഷികമായ ആയുസ്സുള്ള
ഭാഹ്യ  പ്രേരണകൾ
ഇല്ലാതെയും
നിനക്ക് അനുഭൂതിയ
സന്തോഷവും സൃഷ്ടിക്കാൻ കഴിയും.
നിന്റെ ഓർമ്മകളേയും
സ്വപ്നങ്ങളേയും
അറിവിന്റെ
കരുത്തോടെ
ഫലപ്രദമായി വിനിയോഗിക്കാൻ
കഴിഞ്ഞാൽ
ഒരു ഭാഹ്യ പ്രേരണയും
ഇല്ലാതെ
എപ്പോഴും സന്തോഷവും സംതൃപ്തിയും
നിലനിർത്താൻ കഴിയും.

ചിന്തകളെ പുറത്തെടുത്ത് നിരീക്ഷിക്കുക.ഖലീൽശംറാസ്

നിന്റെ ചിന്തകളെ
ഇടക്കിടെ പുറത്തെടുത്ത്
നിരീക്ഷിക്കണം.
അതിന്റെ സൗന്ദര്യവും
മൂല്യവും അളക്കണം.
അത് പോസിറ്റീവ് ആണോ
നെഗറ്റീവ് ആണോ എന്ന്
അറിയണം.
നിന്റെ ജീവിതത്തിന്
അവ നൽകുന്ന
അർത്ഥമെന്ത്
എന്ന് മനസ്സിലാക്കണം.
എന്നിട്ട് വേണ്ട മാറ്റങ്ങൾ വരുത്തണം.

അവരായി മാറുക.ഖലീൽശംറാസ്

നീ പ്രപഞ്ചത്തെ കുറിച്ച്
ചിന്തിക്കുമ്പോൾ
അതിന്റെ ജീവനായി
നീ സ്വയം മാറി
ചിന്തിച്ചു നോക്കുക.
അപ്പോൾ ഈ
പ്രപഞ്ചത്തെ
ശരിക്കും അനുഭവിച്ചറിയാൻ നിനക്ക് കഴിയും.
നീ മറ്റുള്ള മനുഷ്യരുടെ
വാക്കുകൾ ശ്രവിക്കുമ്പോഴും
അവരെകുറിച്ച് അറിയുമ്പോഴും
അവരുടെ ശരീരത്തിനുള്ളിലെ
ജീവനായി
സ്വയം ചിന്തിച്ചു നോക്കുക.
അവരെത്ര പ്രശസ്തരാണെങ്കിലും
നീ ചിന്തകളിലൂടെ അവരായി മാറുമ്പോൾ
അവരെ ശരിക്കും
മനസ്സിലാക്കാനും
അവർ കാരണമായി
മനസ്സമാധാനം
നഷ്ടപ്പെടാതിരിക്കാനും
ഈ ഒരു
സമീപനത്തിലൂടെ
നിനക്ക് കഴിയും.

പേടി .ഖലീൽശംറാസ്

പേടി നിറഞ്ഞ
മനസ്സിൽ
പേടിപ്പിക്കുന്ന കാഴ്ച്ചകൾ ഉണ്ടാവും.
അതേ കഴ്ച്ചകളെ
അവർ പുറത്തു കാണും.
ആ കണ്ട കാഴ്ച്ചകളെ
മറ്റുള്ളവരോട് പറയും
അതേ കാഴ്ച്ചകളെ
തങ്ങളുടെ മനസ്സിലും പകർത്തും.
അവരും അത്
പുറത്തു കാണും.
അങ്ങിനെ ആ പേടിയും
കാഴ്ച്ചയും
സമൂഹ വ്യാപകമാവും.
അവരതിനെ ന്യായീകരിക്കും.
ഒരു വൈറസ് ആയി
അവ പടർന്നു വ്യാപിക്കാം.
അതുകൊണ്ട്
സമൂഹത്തിൽ നിന്നും
കേൾക്കുന്നവയെ
ശ്രദ്ധിക്കുക.
പേടിയുടെ വൈറസ്
പരത്തുന്ന സംസാരങ്ങളെ
തന്നിലേക്ക് കടത്തിവിടാതിരിക്കാൻ
സൂക്ഷിക്കുക .

ചിന്തയിലേക്ക് നോക്കൂ.ഖലീൽശംറാസ്

നിന്റെ ചിന്തയിലേക്ക്
ഒന്നു സൂക്ഷിച്ചു നോക്കൂ.
ചിന്തകളെ ഒന്നു ശ്രവിച്ചു നോക്കൂ.
അവിടെ നിന്റെ
പ്രശനത്തെകാണാം.
ആ ചിന്തയുടെ
തൊട്ടു പിറകിൽ
ആ പ്രശ്നത്തിന്റെ
പരിഹാരവും ഉണ്ടാവും.
പ്രശ്നത്തെ കണ്ടശേഷം
പെട്ടെന്ന് പ്രശ്ന പരിഹാരത്തിലേക്ക്
ഒന്ന് നോക്കി നോക്കൂ.
ആ നിമിഷംതന്നെ
നിനക്ക് ആശ്വാസം
ലഭിക്കുന്നതും കാണാം.

മനുഷ്യന് വേണ്ടത്.ഖലീൽശംറാസ്.

എല്ലാ മനുഷ്യരും
ഞാനും മരിച്ചുപോവുമല്ലോ
എന്ന പേടിയിൽ
മുന്നോട്ട് കുതിക്കുന്നവർ ആണ്.
ആ പേടിച്ചോടുന്ന
മനുഷ്യർക്ക് വേണ്ടത്
നിന്റെ കുറ്റപ്പെടുത്തലുകളല്ല
മറിച്ച്
ആശ്വാസ വാക്കുകളും
സ്നേഹവുമാണ്.

Monday, October 24, 2016

സ്നേഹം.ഖലീൽശംറാസ്.

നിനക്കേറ്റവും
അത്യാവശ്യമായി ലഭിക്കേണ്ട
സ്നേഹം
സ്വന്തം സ്നേഹമാണ്.
ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന്
പലപ്പോഴായി സ്വയം പറയുക.
എന്നിട്ട് ആ സ്നേഹം
സ്വയം സന്തോഷം നൽകിയും
സംതൃപ്തി നൽകിയ
പ്രവർത്തികളിൽ ഏർപ്പെട്ടും
പ്രകടിപ്പിക്കുക.

ശരീരമെന്ന വീട്.khaleelshamras

നിന്റെ ശരീരമാണ്
നിന്റെ വീട്.
നീ ജീവനോടെ
ഭൂമിയിൽ
പാർക്കുന്നകാലത്തോളം
നിനക്ക് വസിക്കാനുള്ള വീട്.
അതിന് ആവശ്യത്തിന്
മതിയാവുന്ന പോഷകങ്ങൾ നൽകി,
മതിയായ വ്യായാമം ചെയ്ത്
അലങ്കരിക്കുക.
മനോഹരമാക്കുക.

മനസ്സിന്റെ അപകടാവസ്ഥ.ഖലീൽശംറാസ്

ഉറക്കമില്ലാത്ത അവസ്ഥയിൽ
നിന്റെ മനസ്സ്
വളരെ അപകടകരമായ
ഒരു നിലയിൽ ആയിരിക്കും.
നിനക്ക് ഉറക്കമില്ലായ്മ
ഉണ്ടെന്നും
മനസ്സ് അപകടാവസ്ഥയിലാണെന്നും
ദ്യേശ്യപ്പെടാനും
ശരിയായ രീതിയിൽ
ചിന്തിക്കാൻ കഴിയില്ല
എന്നുമുള്ള സത്യം
മനസ്സിലാക്കി
ഉറക്കം നികത്തുന്നതുവരെ
മറ്റുള്ളവരുമായുള്ള
ആശയ വിനിമയത്തിൽ
ഏർപ്പെടാതിരിക്കുക.
മൗനം പാലിച്ച്
മനസ്സിന്റെ അപകടാവസ്ഥ
പുറത്ത് ചാടാതിരിക്കാൻ
ശ്രദ്ധിക്കുക.

സ്ഥിരമായ ചെറിയ മാറ്റങ്ങൾ. ഖലീൽശംറാസ്

സ്ഥിരമായ ചെറിയ ചെറിയ
മാറ്റങ്ങൾക്ക് തയ്യാറാവുക.
ആ മാറ്റങ്ങൾക്കൊടുവിൽ
വലിയ നല്ലൊരു ശീലം
രൂപപ്പെടുന്നത്
നിനക്ക് കാണാം.
അതാണ് ആ
മാറ്റങ്ങൾക്ക് ലഭിക്കുന്ന
വലിയ സമ്മാനം.

Clapping.khaleelshamras

When you are clapping for others Or for other thing. Never forgot the most important person in the planet is flapping for them .