മരിക്കാത്ത നീ.,my diary.khaleelshamras

നീ മരിച്ചിട്ടില്ല
നിന്റെ ഇന്നലെകളേ മരിച്ചിട്ടുള്ളു.
നിന്റെ ഇന്നലെകളിലെ
അനുഭവങ്ങളുടെ
വൈകാരിക സംഘർഷങ്ങൾ
മനോഹരമായ ഈ നിമിഷത്തിൽ
നീ കാണുന്നുവെങ്കിൽ
അത് അർത്ഥമാക്കുന്നത്
ആ അനുഭവത്തിന്റെ
ചീഞ്ഞു നാറുന്ന ശവവും
പേറിയാണ് നീ നടക്കുന്നത് എന്നാണ്.
എത്രയും പെട്ടെന്ന്
എല്ലാ ആദരവും നൽകി
അതിനെ സംസ്കരിച്ച്.
നീ ജീവിക്കുന്ന ഈ നിമിഷത്തിൽ
അതി മനോഹരമായ ഒരു ജീവിതം
കാഴ്ചവെക്കുക.

Popular Posts