പിറകോട്ട് ചരിത്രമന്വേഷിക്കുമ്പോൾ.my diary. khaleelshamras

നിന്റെ ഈ അവസ്ഥയിൽ
നിന്നും പിറകോട്ട് പോയി
നിന്റെ പിറവിയെ കുറിച്ചൊരു
പഠനം നടത്തിനോക്കൂ,
ആ പഠനം
നിന്റെ മഹത്വം
നിനക്ക് മുന്നിൽ
കാണിച്ചുതരും.
കോടാനുകോടി പുംബീങൾ
ഭൂമിയിലൊന്നു ജീവിക്കാനായുള്ള
മത്സരത്തിൽ
ജയിച്ച പുംബീജമാണ്
ഈ കാണുന്ന നീയെന്ന സത്യം
നീ അറിയുമ്പോൾ
എവിടേയും നിനക്ക് ജയിക്കാനാവുമെന്ന
ശുഭ വിശ്വാസം
തീർച്ചയായും കൈവരിക്കും.
ഒരു ദമ്പതികളുടെ
സ്നേഹത്തിൽ ചാലിച്ച
സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ്
നീയെന്നറിയുമ്പോൾ
ഒരിക്കൽ പോലും സ്നേഹം
കൈവെടിയാൻ നിനക്ക് കഴിയില്ല.

Popular Posts