മാവേലിയാവുക.my diary. khaleelshamras

സ്നേഹം നമ്മെ ഭരിക്കണം.
സ്നേഹം നിറഞ്ഞുതുളുമ്പിയവരാവണം
നമ്മുടെ ഭരണാധികാരികൾ.
അപ്പോഴേ നാട്ടിൽ
ശാന്തിയും സമാധാനവും കൈവരികയുള്ളു.
ഇവിടെ ഒരു കൊച്ചുനാട്
മാവേലിയുടെ വരവും കാത്ത്
വർഷാവർഷം
ഒരുങ്ങി നിൽക്കുകയാണ്.
സ്നേഹവും സമാധാനവും
നിറഞ്ഞ ഒരുനാട്
ഇവിടെ നിലനിൽക്കാൻ
നേതൃത്വം കൊടുക്കുന്ന
നല്ലൊരു ഭരണാധികാരിയുടെ
വരവിനായുള്ള കാത്തിരിപ്പാണ്
ഇത്.
ഇവിടെ വീടുഭരിക്കുന്ന ഗൃഹനാഥനും
നാടു ഭരിക്കുന്ന ഭരണകൂടത്തിനും
സ്വന്തത്തെ ഭരിക്കുന്ന
തനിലുള്ള ആത്മവിശ്വാസത്തിനും
ഒരു മാവേലിയായി
മാറാൻ കഴിയും.
സ്വന്തത്തിലും
കുടുംബത്തിലും
സമുഹത്തിലും
അങ്ങിനെ
നമ്മുടെ എപ്പോഴത്തേയും
സ്വപ്നമായ
ശാന്തിയും സമാധാനവും
കൈവരിക്കാനും കഴിയും.

Popular Posts