വീണ്ടും കണ്ടുമുട്ടിയപ്പോൾ..my diary. khaleelshamras

കഴിഞ്ഞ ദിവസം
പണ്ടെങ്ങോ കണ്ട ഒരു സുഹൃത്തിന്റെ ഫോട്ടോ കണ്ടു.
സുഹൃത്ത് മാത്രമായിരുന്നില്ല.
നന്മയും നിശ്കളങ്കതയും
നിറഞ്ഞ ഒരയൽവാസിയും കൂടിയായിരുന്നു.
പരസ്പരം കണ്ടിട്ട്
ഏതാണ്ട് 25 വർഷവുമായി.
ഫോട്ടോ കണ്ടപ്പോൾ
നൻമയും സ്നേഹവും
നിറഞ്ഞാടിയ ആ നാളുകൾ
ഓർമ്മവന്നു .
പിറ്റേ ദിവസം ആ സുഹൃത്തിനെ
കാണുമെന്നെന്റെ മനസ്സ്
മന്ത്രിച്ചിരുന്നു.
ശരിക്കു മനസ്സ്
ആശിച്ചപോലെതന്നെ സംഭവിച്ചു.
അവനെ കണ്ടുമുട്ടി.

Popular Posts