ആഘോഷം.m y diary.khaleelshamras

ഈ നിമിഷത്തെ
ആഘോഷിക്കുക.
ഈ നിമിഷം നിനക്കു മുന്നിലെ
മനുഷ്യരിലേക്ക് നോക്കുക.
നിറഞ്ഞ മനസ്സോടെ
ഒരു പുഞ്ചിരി അവർക്ക്
കൈമാറുക.
പുഞ്ചിരിയിലൂടെ
നിന്റെ സ്നേഹത്തിന്റെ
കുളിർക്കാറ്റ് അവരുടെ
മനസ്സിന്റെ അന്തരീക്ഷത്തിലേക്ക്
പടർന്നു വ്യാപിക്കട്ടെ.
ആ കുളിർക്കാറ്റിന്റെ തലോടലിൽ
അവരിലെ
മനസ്സിൻ പൂന്തോപ്പിലെ
പൂക്കൾ വിരിയട്ടെ.
അങ്ങിനെ ഈ
ഒരു നിമിഷത്തെ അവരും
ആഘാഷിക്കട്ടെ.
കൂടെ നല്ല ഒരു ഓർമ്മയായി
ഈ നിമിഷത്തിലെ അനുഭൂതികളെ
നല്ല നാളെകൾ പണിയാൻ
കൊണ്ടുപോവുകയും ചെയ്യട്ടെ.

Popular Posts