സാഹചര്യങ്ങളെ നോക്കണ്ട രീതി.m y diary.khaleelshamras

നീ സാഹചര്യങ്ങളെ
നോക്കി കാണുന്നത്
അതിന്റെ സത്യാവസ്ഥ അറിഞ്ഞോ.
സാഹചര്യമാവുന്ന നാടകത്തിലെ
അഭിനേതാക്കളുടെ
യഥാർത്ഥ മനസ്സ് അറിഞ്ഞോ
അല്ല.
മറിച്ച് നിന്റെ സ്വന്തം
മനസ്സിൽ അവ സൃഷ്ടിച്ച
വികാരവിചാരങ്ങെളെ
നോക്കിയാണ്.
പലപ്പോഴും അവക്കൊന്നും
യാഥാർത്ഥ്യവുമായി
ഒരു ബന്ധം പോലും ഉണ്ടാവാറില്ല.
എന്നു മാത്രമല്ല
ആ ബന്ധമില്ലാത്ത വികാരവിചാരങ്ങൾ
നിന്റെ മനസ്സിന്റെ ശാന്തിയെ
നശിപ്പിക്കുകയും ചെയ്യും.
അങ്ങിനെ ഒന്നുണ്ടാവാതിരിക്കണമെങ്കിൽ
അവയെ നിന്റെ
മനസ്സിനെ കൂടുതൽ
ശാന്തവും സന്തോഷവും
നിറഞ്ഞ രീതിയിൽ
അവയെ നോക്കി കണ്ടേ പറ്റൂ.
ത്തിന്റെ ശരി മറ്റൊന്നാണെങ്കിൽ പോലും.

Popular Posts