ഇന്നലെകൾ.khaleeshamras

ഇന്നലെകൾ
ആഘോഷമായിരുന്നെങ്കിലും
അല്ലെങ്കിലും
അവ കഴിഞ്ഞു പോയിരിക്കുന്നു.
ഒരു പാട് ഓർമ്മകൾ ബാക്കിയാക്കി.
ആ ഓർമകളിൽ
ഒരുപാടൊരുപാട്
നല്ലതുണ്ട്.
പക്ഷെ അതിലേറെ
മാലിന്യങ്ങളും ഉണ്ട്.
മാലിന്യങ്ങൾ നീക്കം
ചെയ്തില്ലെങ്കിൽ
നിന്റെ എല്ലാമെല്ലാമായ
ഈ ഒരു നിമിഷത്തിലേക്കും
അതിന്റെ ദുർഗന്ധം
വ്യാപിക്കും.
അതുകൊണ്ട്
അവയെ നീക്കം ചെയ്യുക.
അല്ലെങ്കിൽ നല്ലതൊന്ന്
കൃഷി ചെയ്യാൻ
അവയെ വളമാക്കുക.

Popular Posts