പ്രായപരിധി.khaleekshamras

ഒരു മധ്യവയസ്കയായ
സ്ത്രീ വന്നു.
എനിക്ക് രക്തസമ്മർദ്ദമുണ്ട്
എന്ന് പറഞ്ഞു.
കേട്ട പാടെ
ഞാൻ ചോദിച്ചുപോയി
അല്ല ഈ ചെറുപ്രായത്തിലേ പ്രശറോ.
അതു കേടപ്പാടെ അവൾ .
അല്ല
ചെറുപ്രായം എനിക്കോ?
ഞാൻ വയസ്സത്തി ആയില്ലേ?
ഇപ്പോൾ മനസ്സിലായില്ലേ
വളരെ വർഷങ്ങൾക്കു ശേഷം
വരേണ്ട അസുഖങ്ങൾ
നേരത്തെ വന്നണയുന്നതിനു പിന്നിലെ
രഹസ്യം.
പുസ്തകങ്ങൾ പഠിപ്പിച്ച
ശരീരത്തിന്റെ പ്രായപരിധി വിട്ട്
വിശാലമായ നമ്മുടെ
മനസ്സിന്റെ ലോകത്ത്
പുതിയ പ്രായ പരിധികൾ
നിശ്ചയിക്കുക.
ഉദാഹരണത്തിന്
നൂറു വർഷം വരെ
ഞാനെന്റെ യൗവനത്തിൽ ആയിരിക്കും.
നൂറിനും ഇരുനൂറിനുമിടയിലാണ്
എന്റെ മധ്യവയസ്സു കാലം.
ഇരുനൂറു കഴിഞ് വാർദ്ധക്യം.
അങ്ങിനെ ഓരാരുത്തർക്കും
അനുയോജ്യമായ രീതിയിൽ
പ്രായ പരിധി നിർണ്ണയിക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്