ഘടന.khakeelshamras

ഓരോ മനുഷ്യനും
വ്യക്തമായ ഒരു മാനസിക ഘടനയുണ്ട്.
തന്റെ കുടുംബ, സാമൂഹിക
സാഹചര്യങ്ങളിൽനിന്നുമൊക്കെയായി
രൂപപ്പെട്ട  ആ ഘടനക്കനുസരിച്ചായിരിക്കും
അവർ ചിന്തിക്കുന്നതും
സംസാരിക്കുന്നതും.
അതിനനുസരിച്ചായിരിക്കും
അവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും.
അവരുടെ വൈകാരിക
പ്രതികരണങ്ങളും അതിനനുസരിച്ചായിരിക്കും.
നിന്റെതിൽനിന്നും തികച്ചും
വ്യത്യസ്തമാണ് അവരുടേതെന്ന സത്യം
ഉൾക്കൊണ്ടും
അവരെ അവരുടെ
ഘടന നോക്കിയേ വിലയിരുത്തുമെന്നുമുള്ള
ഉറപ്പോടെ മാത്രമേ
സമൂഹത്തിലെ
ഓരോ വ്യക്തിയുമായും
ഇടപെടാവൂ.

Popular Posts