പ്രണയം.k haleelshamras

അവന്റെ ചിന്തകളിൽ
അവൾ നിറഞ്ഞു നിന്നു.
അത് അവനിൽ
അനുഭൂതിയും ആഗ്രഹവും നിറച്ചു.
ആ ചിന്തകൾ ഒരൂർജ്ജമായി
അവന്റെ ശരീരത്തിന്റെ
പരിധിവിട്ട് പുറത്തേക്ക്
പ്രവഹിച്ചു.
ആ ഊർജ്ജം
അവൾക്കു ചുറ്റുമെത്തി.
ആദ്യം അവളതറിഞ്ഞില്ല.
ആ ഊർജ്ജം
അവളുടെ ചിന്തകളിലേക്കും
ഇടിച്ചു കയറി.
അവളോട് സംസാരിച്ചു.
അനുഭൂതികൾ ആസ്വദിച്ചു
അവിടെ ഒരു പാട് പുതിയ
കാഴച്ചകൾ .മനസ്റ്റിന്റെ സ്ക്രീനിൽ
തെളിഞ്ഞുവന്നു...
അവന്റെ മനസ്സും
ഇതേ രാഗങ്ങൾ ശ്രവിച്ചു.
കാഴ്ച്ചകൾ കണ്ടു.
അനുഭൂതികൾ ആസ്വദിച്ചു..
അതിനെ അവർക്കിടയിൽ
പ്രണയം രൂപപ്പെട്ടു.

Popular Posts