Friday, September 30, 2016

നെഗറ്റീവ് വികാരങ്ങൾ.khaleelshamras

മറ്റുള്ളവരെ കാരണമാക്കിയോ
സ്വയം കാരണമായോ
നിന്നിൽ ഉൽപ്പാദിപ്പിക്കപ്പെട്ട
നെഗറ്റീവ് വികാരങ്ങൾ
നിനക്ക് നിത്യേന ദക്ഷിക്കാനുള്ള
വിഭവങ്ങൾ അല്ല.
അവ നീക്കം ചെയ്യേണ്ട
മാലിന്യങ്ങളും
ഫലഴുഷ്ടമായതൊന്ന്
കൃഷി ചെയ്യാനുള്ള
വളവുമാണ്.

ഈ നിമിഷത്തിലേക്ക്.khaleelshamras

നിന്റെ പോയ്മറിഞ്ഞ
ഇന്നലെകളിലേക്കും
ഉറപ്പില്ലാത്ത നാളെകളിലേക്കും
നോക്കിയിരിക്കാതെ.
ഉറപ്പുള്ള
നിനക്ക് വേണ്ട
വിഭവങ്ങളൊക്കെയുള്ള
ഈ ഇന്നിലേക്ക് നോക്കുക.
ഈ ഇന്നിലെ ഏറ്റവും
ശക്തവും പുതിയതുമായ
ഈ നിമിഷത്തിലേക്ക് നോക്കുക.

ഘടന.khakeelshamras

ഓരോ മനുഷ്യനും
വ്യക്തമായ ഒരു മാനസിക ഘടനയുണ്ട്.
തന്റെ കുടുംബ, സാമൂഹിക
സാഹചര്യങ്ങളിൽനിന്നുമൊക്കെയായി
രൂപപ്പെട്ട  ആ ഘടനക്കനുസരിച്ചായിരിക്കും
അവർ ചിന്തിക്കുന്നതും
സംസാരിക്കുന്നതും.
അതിനനുസരിച്ചായിരിക്കും
അവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും.
അവരുടെ വൈകാരിക
പ്രതികരണങ്ങളും അതിനനുസരിച്ചായിരിക്കും.
നിന്റെതിൽനിന്നും തികച്ചും
വ്യത്യസ്തമാണ് അവരുടേതെന്ന സത്യം
ഉൾക്കൊണ്ടും
അവരെ അവരുടെ
ഘടന നോക്കിയേ വിലയിരുത്തുമെന്നുമുള്ള
ഉറപ്പോടെ മാത്രമേ
സമൂഹത്തിലെ
ഓരോ വ്യക്തിയുമായും
ഇടപെടാവൂ.

കേന്ദ്രം.khaleelshamras

ആത്മവിശ്വാസവും
ആത്മബോധവും ഉള്ള
ഒരു വ്യക്തിക്ക്
തന്റെ ജീവിതത്തിന്റെ കേന്ദ്രം
തന്നിൽ തന്നെയായിരിക്കും.
എവിടെ പോയാലും
ആരെ കണ്ടാലും
ആ കേന്ദ്രത്തിൽ നിന്നു
വ്യതിചലിക്കില്ല.
പക്ഷെ ഇതു രണ്ടുമില്ലാത്തവർ
ബാഹ്യ സാഹചര്യങ്ങൾക്കും
പ്രരണകൾക്കും അനുസരിച്ച്
സ്വന്തം മനശാന്തിയും
സന്തോഷവും വലിച്ചെറിഞ്
സാഹചര്യത്തിന്റെ അടിമയായി
ചാഞ്ചാടി കൊണ്ടിരിക്കും.

ഇന്നലെകൾ.khaleeshamras

ഇന്നലെകൾ
ആഘോഷമായിരുന്നെങ്കിലും
അല്ലെങ്കിലും
അവ കഴിഞ്ഞു പോയിരിക്കുന്നു.
ഒരു പാട് ഓർമ്മകൾ ബാക്കിയാക്കി.
ആ ഓർമകളിൽ
ഒരുപാടൊരുപാട്
നല്ലതുണ്ട്.
പക്ഷെ അതിലേറെ
മാലിന്യങ്ങളും ഉണ്ട്.
മാലിന്യങ്ങൾ നീക്കം
ചെയ്തില്ലെങ്കിൽ
നിന്റെ എല്ലാമെല്ലാമായ
ഈ ഒരു നിമിഷത്തിലേക്കും
അതിന്റെ ദുർഗന്ധം
വ്യാപിക്കും.
അതുകൊണ്ട്
അവയെ നീക്കം ചെയ്യുക.
അല്ലെങ്കിൽ നല്ലതൊന്ന്
കൃഷി ചെയ്യാൻ
അവയെ വളമാക്കുക.

പ്രശ്നവും പ്രതിവിധിയും. Khaleelshamras

ജീവിതത്തിൽ ഓരോ
പ്രശ്നവും വന്നണയുന്നത്
ഒരു പ്രതിവിധിയോടു കൂടിയാണ്.
പ്രശ്നവും പ്രതിവിധിയും
ഒരേ പാക്കിലായാണ്
നിന്റെ ജീവിതത്തിലേക്ക്
വന്നണയുന്നത്.
പലപ്പോഴും
പ്രശ്നങ്ങളിൽ മുഴുകു നിൽക്കുന്നതിനിടയിൽ
പ്രതിവിധിയെ ഒന്നു
തുറന്നുനോക്കാൻ
പലരും
മറന്നു പോവുന്നു.

സമാധാനം.khaleelshamras

സമാധാനമെന്ന
ആശംസ കൈമാറുമ്പോൾ
പറഞ്ഞ ആളുടേയും
കേട്ട ആളുടേയും
ഉപബോധമനസ്സിലേക്ക്
ആ വാക്ക് ഇറങ്ങിച്ചെല്ലണം.
ആ വാക്കിന്റെ
സ്പർശമേറ്റ്
അവിടെ നിന്നും
സമാധാനം പടർന്നു വ്യാപിക്കണം.
അതിനു വിപരീതമായതാണ്
കാണുന്നതെങ്കിൽ
ആശംസ ഹൃദയത്തിലേക്കെത്തിയില്ല
എന്നതാണ് സത്യം.

Thursday, September 29, 2016

സംസാരം.khaleelshamras

നിന്റെ ഉദ്ദേശ്യം നല്ലതായിരിക്കും.
നല്ലതായി പറഞ്ഞ കാര്യത്തിൽ
നിന്നു പോലും
കലഹിക്കാനും
മനസ്സു വേദനിക്കാനും
വേദനിപ്പിക്കാനും
വാക്കുകൾ കണ്ടെത്തുന്നവരോട്
നല്ലതായിട്ട് പോലും
അതികം സംസാരിക്കരുത്.
പക്ഷെ അവരോട്
പുഞ്ചിരിക്കാനും
ആശംസ കൈമാറാനും
മറക്കുകയും ചെയ്യരുത്.

സമാധാനം.khaleelshamras

എപ്പോഴും
നിന്നിൽ നിലനിൽക്കേണ്ട ഒന്നാണ്
സമാധാനം.
സമാധാനം നിന്റെ
മനസ്സിന്റെ അന്തരീക്ഷമായിരിക്കണം.
ആ മറാത്ത
അന്തരീക്ഷത്തിൽ
നിലയുറച്ചുകൊണ്ടാവണം
നീ ദൈന്യംദിന
പ്രവർത്തികളിൽ മുഴുകുന്നത്.

Wednesday, September 28, 2016

പ്രധാനപ്പെട്ട വ്യക്തി.khaleelshamras

ഓരോ വ്യക്തിക്കും
ഈ ലോകത്തെ
ഏറ്റവും പ്രധാനപ്പെട്ട വ്യക്തി
അവനവൻ തന്നെയാവണം.
അതു കഴിഞ്ഞേ
തന്റെ മത രാഷ്ട്രീയ നേതൃത്വത്തിനും
കുടുംബത്തിനുമൊക്കെ സ്ഥാനം
നൽകാകൂ.
സ്വന്തം ആത്മവിശ്വാസവും
ആത്മസംതൃപ്തിയും
മുറുകെ പിടിക്കാതെ
ഒരാൾക്കും
മറ്റൊരാൾക്കും
സഹായിയാവാൻ പറ്റില്ല.
സ്വന്തം ആത്മവിശ്വാസത്തേയും
ആത്മസംതൃപ്തിയും
എപ്പോഴും നിലനിർത്തുമെന്നതാണ്
പ്രധാനപ്പെട്ട വ്യക്തിയുടെ
പ്രത്യേകത.

കച്ചവടച്ചരക്ക്.khaleelshamras

മത രാഷ്ട്രീയ സംഘടനകളതികവും
പല വ്യക്തികളുടേയും
വ്യക്തി നേട്ടങ്ങൾക്ക് വേണ്ടിയുള്ള
കച്ചവട ചരക്കുകൾ
ആയി മാറിയിരിക്കുന്നു.
അവർക്ക് നേട്ടം കിട്ടാത്ത
ഒരവസ്ഥയിൽ
അത് ഉപേക്ഷിക്കാനും
മറിച്ചു വിൽക്കാനും
അവർക്കൊരു മടിയുമില്ല.
ഇത്തരം വ്യക്തികളുടെ
അധികാര കൊതിയുടെ
ഭക്ഷണങ്ങളായി നീ മാറരുത്.

ചിന്തകളിലെ സംഭാഷണം.khaleelshamras

നിന്റെ ചിന്തകളിൽ
എന്ത് സംഭാഷണം
നടക്കുന്നുവെന്നതും
ഏതെല്ലാം കാര്യങ്ങളിലാണ്
അവ കേന്ദ്രീകരിച്ചുനിൽക്കുന്നുവെന്നതിലുമാണ്
നിന്റെ
ഈ നിമിഷത്തിലെ
മാനസികാവസ്ഥ നിലനിൽക്കുന്നത്.
അല്ലാതെ നിനക്കു ചുറ്റും നടക്കുന്ന
സംഭവ വികാസങ്ങളല്ല
അതിന്റെ ഗതി നിർണ്ണയിക്കുന്നത്.

ഘടന.khaleelshamras

എന്നും ഒരേ
ഘടനയിലും പ്ലാന്നിലും
ജീവിതം രൂപപ്പെടുത്താമെന്ന്
കരുതരുത്.
അങ്ങിനെ തന്നെയാവണമെന്ന്
കരുതുന്നതാണ്
അമിത സമ്മർദ്ദത്തിലേക്ക്
വ്യത്യസ്തയെ ആഘോഷമാക്കുക.
ഇടക്കിടെ വരുന്ന
അലസതകളേയും
മാനസിക വ്യതിയാനങ്ങളേയും
അതിലെ പാഠങ്ങൾ
പഠിച്ച്കൊണ്ട് ആഘോഷിക്കുക.

ചിന്തയിലൂടെ കടത്തിവിട്ടപ്പോൾ.khaleelshamras

പുറത്തു നിന്നും
നീ കേട്ട ശബ്ദമോ
കണ്ട ദൃശ്യങ്ങളോ
അനുഭവിച്ച അനുഭൂതികളോ
അല്ല നിന്റെ മനസ്സമാധാനം
നഷ്ടപ്പെടുത്തിയത്.
മറിച്ച് അവയെ
നിന്റെ തെറ്റായ
ചിന്തകളിലൂടെ കടത്തി വിട്ടപ്പോൾ
രൂപപ്പെട്ട
നിന്റെ ഉള്ളിലെ ചിത്രങ്ങളും
ശബ്ദവും അനുഭൂതിയുമാണ്
നിന്റെ മനസ്സമാധാനം
നഷ്ടപ്പെടുത്തിയത്.

നിന്റെ വാക്ക്.khaleelshamras

ശ്രദ്ധിച്ചില്ലെങ്കിൽ
ചിന്തകളെ സൂക്ഷിച്ചില്ലെങ്കിൽ
നീ നിന്റെ സ്വയം
സംസാരത്തിലൂടെ
സ്വന്തം മനസ്സിലേക്കും
ചുണ്ടുകളിലൂടെ മറ്റുള്ളവരുടെ
മനസ്സിലേക്കും
ഇട്ടു കൊടുക്കുന്ന
ഒരു നിസ്സാര വാക്കു മതിയാവും
അവരുടെ ഉള്ളിൽനിന്നും
നെഗറ്റീവ് വികാരങ്ങളെ
പൊക്കിയെടുക്കാൻ.

Tuesday, September 27, 2016

പട്ടിക്കും പുച്ചക്കും കൊടുത്തപോലെ. Khaleelshamras

ഇവിടെ നായക്കും പട്ടിക്കും പൂച്ചക്കും
സുരക്ഷിതത്വവും
സംരക്ഷണവും ഉണ്ട്.
ഇതൊന്നും ഇല്ലാത്ത
രണ്ട് വർഗ്ഗങ്ങൾ ഈ ഭൂമിയിൽ ഉണ്ട്
കുടുംബാസൂത്രണത്തിന്റേയും
മറ്റും പേരിൽ
പിറക്കാൻ പോലും സ്വാതന്ത്ര്യം
നിശേധിക്കപ്പെട്ട മനുഷ്യനും
പിന്നെ ജീവിക്കുന്ന
മനുഷ്യരുടെ ആsoഭര ഭ്രമത്തിന്റെ
പേരിൽ
വെട്ടിനശിപ്പിക്കപ്പെടുന്ന
വൃക്ഷങ്ങളും.
പട്ടിക്കും പൂച്ചക്കും നായക്കും
കൊടുത്ത സുരക്ഷിതത്വത്തിന്റെ
ഒരു പങ്ക്
ഇവർക്കും കൂടി കൊടുക്കണമെന്നേ
ഞാൻ ഇദ്വേശിച്ചിട്ടുള്ളു.

സമീപനങ്ങൾ വിലയിരുത്തുക.khaleelshanras

നിന്റെ കുടുംബ ,സാമുഹിക, ജോലി
സാഹചര്യങ്ങളെ ഇടക്കിടെ
വിലയിരുത്തുക.
ഇതു വരെ
നിന്റെ സമീപനങ്ങൾ എന്തായിരുന്നു?
ആ സമീപനങ്ങൾ
നിനക്ക് സംതൃപ്തി നൽകിയോ.
ഏതൊക്കെ മേഖലയിലാണ്
നിനക്ക് നല്ല അവസ്ഥ നിലനിർത്താൻ
കഴിയാത്തത്
തുടങ്ങിയവയെല്ലാം.
വിലയിരുത്തുക.
എന്നിട്ട് ഈ നിമിഷത്തേയും
തുടർന്നു വരാനുള്ള നിമിഷത്തേയും
നിനക്കും മറ്റുള്ളവർക്കും
ഉപകരിക്കപ്പെടാൻ പാകത്തിലുള്ള
തീരുമാനങ്ങൾ എടുക്കുക.
അവയെ ഈ നിമിഷംതന്നെ
പ്രയോഗവൽക്കരിക്കുകയും
ചെയ്യുക .

ആത്മവിശ്വാസം.m y diary.khAleelsgamras

നല്ല ആത്മവിശ്വാസവും
സ്വയം ബോധവും
പിന്നെ
ഈ ഒരു സമയത്തിൽ
അവയെ പിടിച്ചു നിർത്താനും
കഴിഞ്ഞിട്ടില്ലെങ്കിൽ
സാഹചര്യത്തിന്റെ
സമ്മർദ്ധത്തിലും
ചുറ്റുപാടുമുള്ള വ്യക്തികളുടെ
മാനസിക നിലക്കുമനുസരിച്ച്
നീയും നിന്റെ മനസ്സമാധാനവും
ആടിയുലയാൻ
സാധ്യതയുണ്ട്.
അതുകൊണ്ട് ഒരു
ഒരു സാഹചര്യത്തിലെ
നിന്റെ ആത്മവിശ്വാസവും
നിന്റെ ബോധവും
നഷ്ടപ്പെടുത്താതെ സൂക്ഷിക്കുക.

മാനസികാവസ്ഥ.khaleekshamras

ജീവിതത്തിന്റെ എല്ലാ
മേഖലയിലും ഒരേ
മാനസികനിലനിർത്തുക
സ്വഭാവികമല്ല.
പക്ഷെ നല്ല മാനസികനില നിർത്താൻ
കഴിയുന്ന മേഖലയിലെ
അവസ്ഥയെ അതില്ലാത്ത
മേഖലയിലേക്ക് കൊണ്ടുപോയി
മാതൃകയാക്കി
പകർത്താൻ നിനക്ക് കഴിയും.
പലപ്പോഴും
നേരെ വിപരീതമാണ്
ഈ കാര്യത്തിൽ
പലരും ചെയ്യുന്നത്.
അതു പോലെയാവാതെ
ഓരോ കുടുംബ ,സാമൂഹിക, ജോലി
മേഖലകളിലേയും
നിന്റെ മാനസികാവസ്ഥ
പഠിച്ച്
ഏറ്റവും നല്ല മാനസികാവസ്ഥ
നിലനിർത്താൻ കഴിയുന്ന
മേഖലയിലെ അവസ്ഥയെ
മറ്റു മേഖലയിലേക്കും
വ്യാപിപ്പിക്കുക.

മാലിന്യങ്ങളെ നീക്കുക.khaleelshamras

അശാന്തമായ ഒരു
ഇന്നലെയുടെ മാലിന്യങ്ങൾ
നിന്റെ ഈ ഇന്നിൽ
അവശേഷിക്കുന്നുവെങ്കിൽ
ഒരിക്കലും നിന്റെ
ഈ ഇന്നും
നന്നാവാൻ പോവുന്നില്ല.
നല്ലൊരു ഇന്നാണ്
നീ ആഗ്രഹിക്കുന്നതെങ്കിൽ
എത്രയും പെട്ടെന്ന്
ആ മാലിന്യങ്ങൾ നീക്കി
ഈ ഇന്നിനെ വൃഷ്ടിക്കുക.

Monday, September 26, 2016

പ്രധാന വ്യക്തി.khakeelshamras

ഇന്ന് ലോകത്തെ
ഏറ്റവും പ്രധാനപ്പെട്ട വ്യക്തി
ആരാണ് എന്ന്
ചോദിച്ചാൽ
ഒരാളെ മാത്രമേ
നിനക്ക് ചൂണ്ടി കാണിക്കാനുള്ളു.
അത് മറ്റാരുമല്ല
നീ തന്നെയാണ്.
നിന്റെ കണ്ണാടിക്കമുമ്പിൽ പോയി
ഈ പ്രധാന വ്യക്തിയെ
കാണുക.
നിന്റെ ചിന്തകളിലൂടെ
നല്ല സംഭാഷണങ്ങളിൽ മുഴുകുക.

ആത്മാർത്ഥ ആഗ്രഹം.khaleelshamras

പലർക്കും പലതും
നേടിയെടുക്കാൻ കഴിയാത്തത്
ആത്മാർത്ഥമായി
അവരത് ആഗ്രഹിക്കാത്തത് കൊണ്ടാണ്.
അതെനിക്കു ലഭിച്ചുകൊണ്ടിരിക്കുന്ന
കാര്യമാണ് എന്ന
മനോഭാവം മനസ്സിൽ
സൃഷ്ടിക്കാത്തത് കൊണ്ടാണ്.
ലഭിക്കാൻ പോവുന്ന കാര്യം
എന്നല്ല മറിച്ച് ലഭിച്ചുകൊണ്ടിരിക്കുന്ന
കാര്യം എന്ന മനസ്സിലെ
അവസ്ഥ
ആത്ഥ്മാർത്ഥമായ ആഗ്രഹത്തിന്റേതാണ്.

മന്ത്രങ്ങൾ.khaleelshamras

മന്ത്രങ്ങൾ നിന്റെ
ഉപബോധ മനസ്സിലേക്ക്
ചെന്ന് പതിയുന്നില്ല.
നിന്റെ ജീവനേക്കാൾ അടുത്ത്
നിന്നെ കേൾക്കുന്ന
ശ്രാതിയുണ്ട് എന്ന്
തിരിച്ചറിയുന്നില്ല.
അതുകൊണ്ട് തന്റെ
നിന്റെ മന്ത്രങ്ങൾ
അന്തരീക്ഷ മലിനീകരണം
ഉണ്ടാക്കാൻ വേണ്ടി
പുറത്തേക്കാവുന്നു.
അല്ലെങ്കിൽ
തന്റെ ഭക്തിയുടേയും
സംഘടനയുടേയും
യശസ്സ് ഉയർത്തി പിടിക്കാനുള്ള
കാട്ടിക്കൂട്ടലുകൾ ആവുന്നു.

ലോകം നന്നാക്കാൻ എളുപ്പം. khaleelshamras

ലോകത്ത് ഏറ്റവും
എളുപ്പമുള്ള ഒരു കാര്യമാണ്
ലോകത്തെ നന്നാക്കുക
എന്നത്.
കാരണം
അതിന് നീ നിന്നെ
തന്നെ നന്നാക്കിയാൽ
മതി.
നിന്നെ നന്നാക്കണമെങ്കിൽ
അതും എളുപ്പമാണ്
അതിന് നീ ശരിയാണ്
എന്ന ഒറ്റവാക്ക് നിന്നോട്
പറഞ്ഞാൽ മതി.
മനസ്സ് നിന്റെ
ആക്‌ഞകൾ അനുസരിക്കുന്ന
സന്തോഷം നിറത്താടിയ
ഒരു സമയത്തായിരിക്കണം
ഇതു പറയുന്നതെന്നു മാത്രം.

പാർട്ടികൾ വിൽപ്പന ചരക്കുകൾ.khaleelshamras

ഇന്ന്
രാഷ്ട്രീയ പ്രസ്ഥാനങ്ങൾ
ചില വ്യക്തികൾക്ക്
വിറ്റ് കാശാക്കാനുള്ള
വിൽപ്പനചരക്കുകൾ മാത്രമാണ്.
ഏതെങ്കിലും ഒരു പാർട്ടിയിൽ
പ്രവേശിച്ച്
അതിലെ വലിയ നേതാവുക.
എന്നിട്ട്
വലിയൊരു
അനുയായി കൂട്ടത്തെ
ഉണ്ടാക്കിയെടുക്കുക
എന്നിട്ട് അതു കണിച്ച്
ആദ്യം സ്വന്തം
പാർട്ടിയിൽ ബാർഗയിൻ ചെയ്യുക.
എന്നിട്ട് ആഗ്രഹിച്ചത്ര
കിട്ടിയില്ലെങ്കിൽ പുറത്തേക്ക്
വിൽക്കുക.

അറിവ്.khakeelshamras

നിന്റെ ജീവിതത്തെ
സുഗകരവായി
സംതൃപ്തിയുടെ വഴിയിലൂടെ
മുന്നോട്ട് നയിക്കുന്ന
ഇന്ധനമാണ് അറിവ്.
എന്നും
അറിവിന്റെ ഇന്ധനം
നിറച്ച് ജീവിതത്തെ
മുന്നോട്ട് നയിക്കുക.

Sunday, September 25, 2016

പ്രായപരിധി.khaleekshamras

ഒരു മധ്യവയസ്കയായ
സ്ത്രീ വന്നു.
എനിക്ക് രക്തസമ്മർദ്ദമുണ്ട്
എന്ന് പറഞ്ഞു.
കേട്ട പാടെ
ഞാൻ ചോദിച്ചുപോയി
അല്ല ഈ ചെറുപ്രായത്തിലേ പ്രശറോ.
അതു കേടപ്പാടെ അവൾ .
അല്ല
ചെറുപ്രായം എനിക്കോ?
ഞാൻ വയസ്സത്തി ആയില്ലേ?
ഇപ്പോൾ മനസ്സിലായില്ലേ
വളരെ വർഷങ്ങൾക്കു ശേഷം
വരേണ്ട അസുഖങ്ങൾ
നേരത്തെ വന്നണയുന്നതിനു പിന്നിലെ
രഹസ്യം.
പുസ്തകങ്ങൾ പഠിപ്പിച്ച
ശരീരത്തിന്റെ പ്രായപരിധി വിട്ട്
വിശാലമായ നമ്മുടെ
മനസ്സിന്റെ ലോകത്ത്
പുതിയ പ്രായ പരിധികൾ
നിശ്ചയിക്കുക.
ഉദാഹരണത്തിന്
നൂറു വർഷം വരെ
ഞാനെന്റെ യൗവനത്തിൽ ആയിരിക്കും.
നൂറിനും ഇരുനൂറിനുമിടയിലാണ്
എന്റെ മധ്യവയസ്സു കാലം.
ഇരുനൂറു കഴിഞ് വാർദ്ധക്യം.
അങ്ങിനെ ഓരാരുത്തർക്കും
അനുയോജ്യമായ രീതിയിൽ
പ്രായ പരിധി നിർണ്ണയിക്കുക.

ചിന്തകൾ മാനസികാവസ്ഥ നിർണ്ണയിക്കുന്നു.khaleelshamras

നീ നിന്റെ ചിന്തകളിൽ
എന്തു പേറിയാണോ നടക്കുന്നത്
അതാണ് നിന്റെ
മാനസികാവസ്ഥയായി
പ്രതിഫലിക്കുന്നത്.
നിന്റെ ചിന്തകളിൽ
നിരാശയും പേടിയും
ഒക്കെയാണ് നിറഞ്ഞുനിൽക്കുന്നതെങ്കിൽ
അതിനനുസരിച്ചായിരിക്കും
നിന്റെ മാനസികാവസ്ഥ.
ഇനി ചിന്തകൾ
ശുഭാപ്തി വിശ്വാസവും സന്തോഷവും
നിറഞതാണെങ്കിൽ
മാനസികാവസ്ഥയും അതിനനുസരിച്ചായിരിക്കും.

പരോപകാരം.khaleelshamras

മറ്റുള്ളവർക്ക് പരോപകാരം
ചെയ്യുന്നവർ
ശരിക്കും
ഉപകാരം ചെയ്യുന്നത് അവനവനു സ്വന്തമാണ്.
ഒരോ ഉപകാരവും
മനസ്സിനു നൽകുന്ന
വിലപ്പെട്ട സമ്മാനം
സംതൃപ്തിയാണ്.
അത് ലഭിച്ചവർ
അനുഭവിക്കുന്നു.
അതിലും കൂടുതലായി
നൽകിയവരും
അനുഭവിക്കുന്നു.

പ്രശംസ.m y diary

ജീവിതത്തിലൂടെ നടന്നു നീങ്ങാൻ
ബുദ്ധിമുട്ടുന്ന മനുഷ്യർക്ക്
ഒരു കൈതാങ്ങാണ്
പ്രശംസ.
എല്ലാവരിലും പ്രശംസിക്കാൻ തക്കത്തിലുള്ള
എന്തെങ്കിലുമൊക്കെ യുണ്ടാവും.
അവയെ കണ്ടെത്തി
പ്രശംസിക്കുക.

Saturday, September 24, 2016

മനസ്സിലെ പരസ്യബോർഡുകൾ.khaleelshamras

ഓരോ പരസ്യ ചിത്രവും
നിന്റെ ചിന്തകളെ ആകർ ശിക്കാൻ
വേണ്ടി.
ആ ചിത്രങ്ങൾ
നിന്നോട് സംസാരിക്കുന്നു.
അവ മനോഹരമായ അനുഭൂതികൾ
സൃഷ്ടിക്കുന്നു.
അവ നിന്റെ
മനസ്സിന്റെ സ്ത്രപാളിയിൽ
പുതിയ ചിത്രങ്ങൾ
വരക്കുന്നു.
ഇതു പോലെ
നിന്റെ മനസ്സിന്റെ വഴിയോരങ്ങളിലൊക്കെ
നിന്റെ ജീവിതമാവുന്ന ഫാക്ടറിയിലെ
വിലപ്പെട്ട ഉൽപ്പന്നങ്ങൾ ആയ
സ്നേഹത്തേയും കരുണയേയും
അറിവിനേയുമൊക്കെ
പ്രൊമോട്ട് ചെയ്ത
പരസ്യബോർഡുകൾ സ്ഥാപിക്കുക.

ചീത്തതിലേക്ക് നല്ലതിനെ.khaleelshamras

നിന്നിൽ ഏതെങ്കിലും
ചീത്ത വികാരം
പ്രത്യക്ഷപ്പെടുമ്പോൾ
അതിലേക്ക് നല്ലതൊന്നിനെ
കടത്തി വിടുക.
മെല്ലെ മെല്ലെ
ആ ചീത്തതിനെ പുറംതള്ളി
നല്ലതിനെ
അവിടെ നിലനിൽക്കാൻ
അനുവദിക്കുക.

പുതിയ ഉൽപ്പന്നം.khaleelshamras

നിന്റെ ഓരോ ദിവസവും
ഒരു പുതിയ
ഉൽപ്പന്നമാണ്.
നിന്റെ ഏകാന്തതകളിൽ
അതിന്റെ യൂസർ മാനുവൽ
തയ്യാറാക്കുക.
എന്നിട്ട് നിന്റെ സാഹചര്യങ്ങളിൽ
അടിപതറാതെ
ആ സന്തോഷത്തിന്റെ
യൂസർ മാനുവലിന് അനുസരിച്ച്
ജീവിതത്തെ പാകപ്പെടുത്തുക.

ചിന്തകളാണ് ജീവിതം.khaleelshamras

നിന്റെ ശരീരമല്ല
ജീവിതം ജീവിക്കുന്നത്.
മറിച്ച്
അത് നിന്റെ ചിന്തകളാണ്.
നല്ലൊരു ജീവിതം
ആഗ്രഹിക്കുന്നുവെങ്കിൽ
നിനക്കൊന്നേ ചെയ്യാനുള്ളു.
അത് നിന്റെ ചിന്തകളെ
നല്ലൊരു ജീവിതത്തിനായി
പാകപ്പെടുത്തിയെടുക്കലാണ്.

അട്ടഹാസങൾ എന്ന റോക്ക് സംഗീതം.khaleelshamras

വീട്ടിൽ കലഹിച്ചുകൊണ്ടിരിക്കുന്ന
ഒരാൾ
പെട്ടെന്ന് മരിച്ചു പോയാൽ.
അവർ ഇല്ലാത്തതിന്റെ
പോരായ്മ ശരിക്കും
അനുഭവിച്ചറിയും.
ആ കലഹവും
അട്ടഹാസവുമെല്ലാം
റോക്ക് സംഗീതം പോലെ
മനോഹരമായിരുന്നുവെന്ന് അപ്പോൾ
തോന്നിയേക്കാം.
ആ മരണശേഷം ഉണ്ടാവുന്ന
നഷ്ടബോധവും
ആസ്വാദനവും
അവർ ജീവിച്ചിരിക്കുന്ന സമയത്ത്
തന്നെയുണ്ടാക്കിയെടുക്കുക.
അവരുടെ ശീലമായി
കഴിഞ്ഞ ആ സ്വഭാവദൂശ്യത്തെ
ഇല്ലായ്‌മ ചെയ്യാനുള്ള
അവസാന ശ്രമവും
പരാജയപ്പെട്ടെങ്കിൽ
അതിനു തുനിയാതെ
ആ അട്ടഹാസങ്ങളെ
ആസ്വദിക്കാൻ പഠിക്കുക.

മാതൃക.my diary.khaleelshamras

ഓരോ മനുഷ്യനും
തന്റെ ജീവിതത്തിന്റെ മാതൃക വരക്കുന്നു.
മരിക്കുമ്പോൾ
അവ ഇവിടെ ബാക്കിയാവുന്നു.
ആ മാതൃക ജീനുകളിലൂടെ
കൈമാറ്റം ചെയ്യപ്പെടുന്നു.
ചില വിജയിച്ച മാതൃകകളെ
സമൂഹം ഏറ്റെടുക്കുന്നു.
ജീനുകളിലൂടെ
പാരമ്പര്യമായി കൈമാറപ്പെടുന്നതിലും
വേഗത്തിൽ
അവ സമൂഹത്തിലേക്ക്
വ്യാപിക്കുന്നു.

പാഠങ്ങൾ.m y diary.khaleelshamras

പാഠങ്ങൾ പഠിച്ചു കൊണ്ടിരുന്നാൽ
മാത്രം പോര.
മറിച്ച് അവയെ ഉപയോഗപ്പെടുത്തണം.
അവയെ പ്രാക്ടിക്കൽ
ആയി കാണിച്ചു കൊടുക്കണം.
എന്നിട്ട് അറിവന്വേഷികൾക്ക്
ഒരു മാതൃകയായി നീ നിലകൊള്ളണം.

തകരാറിലായ മെഷിൻ.khaleelshamras

തകരാറിലായ ഒരു മെഷിൻ
ഘടിപ്പിച്ച് യാത്ര ചെയ്യുന്ന പോലെയാണ്
ഭൂതകാലത്തെ പ്രശ്നങ്ങളേയും
പേറി ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്.
ഒന്നുങ്കിൽ
പ്രശ്നത്തെ കുറിച്ച് പഠിച്ച്
ന്നതിലെ മാലിന്യങ്ങൾ നീക്കി.
അതിലെ അറ്റകുറ്റപ്പണികൾ നടത്തി
പോസിറ്റീവായി
ജീവിതത്തെ മുന്നോട്ട്
നയിക്കാൻ ഉപയോഗിക്കുക.
അല്ലെങ്കിൽ
മെഷിൻ തന്നെ മാറ്റി
പുതിയതൊന്ന് ഘടിപ്പിക്കുക.

ബന്ധം കാത്തു സൂക്ഷിക്കാൻ.khaleelshamras

ലോകത്ത് ഏതൊരാളും
ഏറ്റവും കൂടുതൽ
മാന്യതയും വിജയവും
തെളിയിക്കേണ്ടത്
ദാമ്പത്യ ജീവിതത്തിലാണ്.
പിന്നെ തന്റെ സ്വന്തം
കൂട്ടായ്മയിൽ
തന്നോടേറ്റവും അടുത്തതോ
തുല്യമായതോ ആയ
പദവിയിലുള്ളവരോടാണ്.
ഈ രണ്ടിടത്തും
പോസിറ്റീവ് മാനസികാവസ്ഥ നിലനിർത്തി
മാന്യമായ ബന്ധം
പുലർത്തുന്ന ഏതൊരാൾക്കും
എവിടേയും നല്ല ബന്ധം
കാത്തുസൂക്ഷിക്കാൻ കഴിയും.

തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുക.m y diary.khaleelshamras

തീരുമാനങ്ങളിൽ ഉറച്ചു നിൽക്കണം.
കറങ്ങി കൊണ്ടിരിക്കുന്ന ഒന്നിൻമേൽ
കയറി നിൽക്കുന്ന പോലെയാണ്
തീരുമാനങ്ങൾ.
എപ്പോൾ വേണമെങ്കിലും തെന്നി വീഴാം.
അല്ലെങ്കിൽ നീട്ടിവെയ്പ്പിന്റെ
കുഴിയിലേക്ക് തെറിച്ചു പോവാം.
വളരെ സൂക്ഷിച്ച്
എന്നാൽ സമ്മർദ്ദങ്ങളില്ലാതെ
പിടിച്ചു നിൽക്കുക.

Thursday, September 22, 2016

നല്ല മനുഷ്യൻ.khaleelshamras

നല്ലൊരു സമൂഹത്തേയും
കുടുംബത്തേയും
സൃഷ്ടിക്കാൻ
നിന്നെ സ്വയം ഉപയോഗപ്പെടുത്തുക.
ആ ആസൃഷ്ടിക്കൽ
നിന്റെ നല്ല മനസ്സിന്റെ
പ്രതിഫലനമാണ്.
ആ പ്രതിഫലനം തന്നെയാണ്
നിന്നെ നല്ലൊരു
മനുഷ്യനാക്കുന്നത്.

നിന്റെ ചിന്തകളുടെ വഴികൾ.khaleelshamras

നിന്റെ ശരീരത്തിനുവേണ്ട
വിഭവങ്ങൾ കൈമാറുന്ന
രക്തം എവിടെനിന്നും തുടങ്ങി
ഏതൊക്കെ വഴികളിലൂടെ
സഞ്ചരിക്കുന്നുവെന്നത്
വ്യക്തമായി നിനക്ക്
വരച്ച് കാണിക്കാൻ കഴിയും.,
അതുപോലെ തന്നെ
നിന്റെ നാഡീവ്യൂഹവും
ലിംഫ് സിസ്റ്റവും
ഹോർമോണുകളും
ഒക്കെ സഞ്ചരിക്കുന്ന വഴികളെ
കുറിച്ച് നിനക്ക്
വ്യക്തമായ അറിവുണ്ട്.
പക്ഷെ
നിന്റെ മനസ്സിന്റെ
സംസാരവും
നിന്റെ ജീവിതത്തിന്റെ
സുഖദു:ഖങ്ങളെ
നിർണ്ണയിക്കുന്നതുമായ
നിന്റെ ചിന്തകൾ
കടന്നു പോവുന്ന വഴികൾ
നിനക്ക് വ്യക്തമായി അറിയാൻ കഴിയുന്നതായിരുനിട്ടും
അതിനെ മനസ്സിലാക്കാൻ
ശ്രക്കാതെ
അവയെ നിയന്ത്രണം വിട്ടോടുന്ന
വാഹനത്തെപോലെ
അഴിച്ചുവട്ടിരിക്കുകയാണ് നീ.
നിന്റെ ഉള്ളിലെ സന്തോഷം
നഷ്ടപ്പെടാതെയും
ഉള്ളിൽ വർദ്ധിപ്പിക്കുകയും
ചെയ്യുന്ന രീതിയിൽ
നിന്റെ ചിന്താശേഷിയെ
ഫലപ്രദമായി
വിനിയോഗിക്കുക.

പ്രശ്നത്തിന്റെ രൂപം.khaleelshamras

ഓരോ പ്രശ്നത്തിനും
നിന്റെ മനസ്സിൽ
നീ തീർത്ത ഒരു രൂപമുണ്ട്.
യഥാർത്ഥത്തിൽ
പ്രശ്നങ്ങളെ നോക്കിയിട്ടല്ല
മറിച്ച് നീ തീർത്ത
രൂപത്തെ നോക്കിയിട്ടാണ്
നിന്റെ വാകാര വിചാരങ്ങളും
സംസാരവും ഒക്കെ നീളുന്നത്.
അതുകൊണ്ട്
ഏത് പ്രശ്നത്തെ
അഭിമുഖീകരിക്കുമ്പോഴും
അതിൽ നിന്നും
നല്ല രുപങ്ങളെ
മനസ്സിൽ സ്വഷ്ടിക്കാൻ
ശ്രദ്ധിക്കുക.

മനുഷ്യനും നായയും.khaleelshamras

പരമസുഖത്തിൽ
ജീവിത വിഭവങ്ങളെല്ലാം
കൂട്ടിവെച്ച് ജീവിക്കാനുള്ള
അത്യാർത്ഥി മനുഷ്യരെപോലെ
നായകൾക്കും ഉണ്ടായിരുന്നുവെങ്കിൽ
തീർച്ചയായും
നായകൾ മനുഷ്യർക്ക് ശല്യമില്ലായിരുന്നു.
കാരണം അപ്പോൾ
അവർ തന്നെ
കുടുംബാസൂത്രണം എന്നോ
അല്ലെങ്കിൽ
വംശനശീകരണമെന്നെന്നോ
ഒക്കെ പറഞ്
സ്വയം തങ്ങളുടെ അംഗബലം
കുറച്ചേനേ.

തെറ്റായ ശരിയുള്ള ഉത്തരം.m y diary.khaleelshamras

ഒറ്റവാക്കിൽ ഉത്തരമെഴുതാനുള്ള
ചോദ്യത്തിന്
വലിയൊരു എസ്സെതന്നെയെഴുതിയാലെങ്ങിനെയുണ്ടാവും.
ഉത്തരത്തിൽ ശരികൾ
ഒരുപാട് ഉണ്ടെങ്കിൽപോലും
കാട്ടുന്ന മാർക്ക് വട്ടപൂജ്യം
ആയിരിക്കും.
അതുപോലെയാണ്
പലപ്പോഴും നമ്മുടെ
ആശയവിനിമയങ്ങൾ.
ഒരു പാട് സംസാരിക്കും.
അവസാനം കിട്ടുന്നതോ
തെറ്റായ ഉത്തരവും
വട്ടപൂജ്യം മാർക്കും.

Tuesday, September 20, 2016

പുഞ്ചിരി.m y diary.khaleelshamras

ലോകത്തെ
എറ്റവും വലിയ പിശുക്കൻ
ഒന്നു പുഞ്ചിരിക്കാൻ മറന്നു പോവുന്നവരാണ്.
ലാകത്ത് മറ്റേതൊരാൾക്കും
സമ്മാനിക്കാൻ പറ്റിയ
ഏറ്റവും മുല്യമുള്ള സമ്മാന്നമാണ് പുഞ്ചിരി.
അത് നിന്റെ ഉള്ളിലെ
മായം കലർത്താത്ത സ്നേഹത്തെ
മറ്റുള്ളവരിലേക്ക് കൈമാറ്റം
ചെയ്യലാണ്.

ബാലപാഠം.m y diary.khaleelshamras

പലതും നാം പഠിച്ചു
ഒരു പാട് പദവികൾ സ്വന്തമാക്കി.
പക്ഷെ ഇനിയും
പഠിക്കാത്ത ഒന്നുണ്ട്
.അതാണെങ്കിൽ
ജീവിതത്തിൽ അത്യാവശ്യമായി
പഠിക്കേണ്ട
ബാലപാഠങ്ങൾ ആണ്താനും.
മനുഷ്യരോടും സ്വന്തത്തോടും
കുടുംബത്തോടും:
എങ്ങിനെ പെരുമാറണമെന്നത്?

ശ്രദ്ധ എങ്ങോട്ട്.m y and diary.khaleelshamras

ഒരുപാട് കാഴ്ച്ചകൾ ,
ഒരു പാട് ശബ്ദങ്ങൾ
അനുഭൂതികൾ
നിനക്കു ചുറ്റും കടന്നു പോവുന്നു.
അവയിൽ ഭൂരിഭാഗവും
നിന്റെ അമ്പയിലേക്ക്
കടന്നു വരുന്നേയില്ല.
നിന്റെ ഉള്ളിൽ ഒരു പാട്
നല്ല ചിത്രങ്ങളും
ശബ്ദവും
അനുഭുതികളും
സൃഷ്ടിക്കാൻ പാകത്തിൽ
അവ പര്യാപ്തമായിട്ടും
അവയൊന്നും ശ്രദ്ധിക്കാതെ
എന്തൊക്കെയോ
നെഗറ്റീവുകളിൽ നിന്റെ
ശ്രദ്ധയെ
കേന്ദ്രീകരിച്ചുകൊണ്ടേയിരിക്കുകയാണ് നീ.

നേതാവ്.m ykhaleelshamras

ജനങ്ങൾക്ക് നേതാക്കൻമാർ ഉണ്ട്.
പക്ഷെ നേതാക്കളുടെ നേതാവ്
ആരാണ്.
അത് ഈ ജനം തന്നെയാണ്.
ഒരു ജനതയുടെ
ചിന്താവിചാരങ്ങളുടെ
പ്രതിഫലനം ആവണം നേതാക്കളിൽ
പ്രതിഫലിക്കേണ്ടത്..
സ്വന്തം ശബ്ദത്തേക്കാൾ
അവരുടെ ശമ്പദമാവണം
നേതാക്കളിൽ നിന്നും
പുറത്തു വരേണ്ടത്.
ഞങ്ങളെ ഈ പദവിയിലേക്ക്
ഉയർത്തിയ ജനമെന്ന
വൻ ശക്തിറയെ മറന്നൊന്നും
നേതാക്കൾ ചെയ്യരുത്.

പ്രണയം.k haleelshamras

അവന്റെ ചിന്തകളിൽ
അവൾ നിറഞ്ഞു നിന്നു.
അത് അവനിൽ
അനുഭൂതിയും ആഗ്രഹവും നിറച്ചു.
ആ ചിന്തകൾ ഒരൂർജ്ജമായി
അവന്റെ ശരീരത്തിന്റെ
പരിധിവിട്ട് പുറത്തേക്ക്
പ്രവഹിച്ചു.
ആ ഊർജ്ജം
അവൾക്കു ചുറ്റുമെത്തി.
ആദ്യം അവളതറിഞ്ഞില്ല.
ആ ഊർജ്ജം
അവളുടെ ചിന്തകളിലേക്കും
ഇടിച്ചു കയറി.
അവളോട് സംസാരിച്ചു.
അനുഭൂതികൾ ആസ്വദിച്ചു
അവിടെ ഒരു പാട് പുതിയ
കാഴച്ചകൾ .മനസ്റ്റിന്റെ സ്ക്രീനിൽ
തെളിഞ്ഞുവന്നു...
അവന്റെ മനസ്സും
ഇതേ രാഗങ്ങൾ ശ്രവിച്ചു.
കാഴ്ച്ചകൾ കണ്ടു.
അനുഭൂതികൾ ആസ്വദിച്ചു..
അതിനെ അവർക്കിടയിൽ
പ്രണയം രൂപപ്പെട്ടു.

Monday, September 19, 2016

പ്രശ്നമാവുന്ന വൃക്ഷം..my diary.kgaleelshamras

പ്രശ്നമാവുന്ന വൃക്ഷത്തിന്റെ
വേര് നിന്റെ മുകിലാണ്.
ആ മരം കരുത്തോടെ
എടുത്തു നിൽക്കുന്നതും നിന്റെ
ഉള്ളിലാണ്.
ത്തത് പടർന്നു പന്തലിച്ചു
നിൽക്കുന്നതും നിന്റെ
ഉള്ളിലാണ്.
നീയാണെങ്കിൽ സന്തോഷത്തിന്റെ
വീട് കെട്ടി അതിൽ
പാർക്കാൻ ആഗ്രഹിക്കുന്നവനുമാണ്.
എന്നാൽ മാന്യതയോടെ
തിരിച്ചറിവിന്റെ മഴു ഉപയോഗിച്ച്
ആ മരം വെട്ടി
അതു കൊണ്ട്
ആ സ്വപ്ന വീട്
മനസ്സിന്റെ തീരത്ത്
പണിതൂടെ നിനക്ക്.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...