ഉൾപ്രേരണ.my diary.khaleelshamras

ലോകം ഒരുങ്ങുകയാണ്
ലോക കായിക മാങ്കാമത്തിന്.
പ്രതിസന്ധികളെ മറികടന്ന്
വിമർശനങ്ങളിൽനിന്നും
പഠിക്കേണ്ടത് പഠിച്ച്.
തങ്ങളുടേതായ മേഖലകളിൽ
ഉന്നതികളിൽ എത്തുക
എന്ന അടങ്ങാത്ത
ആന്തരിക പ്രേരണയാണ്
അവർക്ക്
ഈ ലോക കായിക മാങ്കാമത്തിൽ
പങ്കെടുക്കാനുള്ള
അവസരം നൽകിയത്.
നാമും അവർ ജീവിക്കുന്ന
ഇതേ ഭൂമിയിൽ ജീവിക്കുന്നു.
നമുക്കുമുണ്ട്
ഈശ്വരൻ കനിഞ്ഞു നൽകിയ
ഒരുപാട് കഴിവുകൾ.
അവയെ പരിപോഷിപ്പിക്കാൻ
ശക്തി നൽകുന്ന
ഉൾപ്രേരണ നമ്മിൽ
വളർന്നിട്ടുണ്ടോ.
നിന്റെ ഉള്ളിലേക്ക്
നോക്കുക
അത്തരം ഒരു ഉൾപ്രേരണ വളർന്നിട്ടില്ലെങ്കിൽ
എത്രയും പെട്ടെന്ന്
വളർത്തിയെടുക്കുക.
നിന്റെ ജീവിതദൗത്യമായി
അതിനെകണ്ട്
മുന്നോട്ട് മുന്നേറുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്