നിന്റെ ഉള്ളിനെകുറിച്ച്.my diary. kkhaleelshamras

നിന്റെ ഉള്ളും
മറ്റുള്ളവർ വ്യാഖ്യാനിക്കുന്ന
നിന്റെ ഉള്ളും തമ്മിൽ
ഒരു പൊരുത്തവും ഉണ്ടാവില്ല.
ആർക്കും നിന്റെ
ഉള്ളെന്തെന്നറിയാൻ
താൽപര്യവുമില്ല.
അവർക്കാവശ്യമുള്ള
രീതിയിൽ
ആവശ്യമുള്ള സമയങ്ങളിൽ
നിന്റെ ഉള്ളിനെ വ്യാഖ്യാനിക്കാനാണ്
അവർക്ക് താൽപര്യമുണ്ട്.
പക്ഷെ അവർ നിന്റെ
ഉള്ളിനെ നല്ലതായിട്ടാണ് വ്യാഖ്യാനിക്കുന്നതെങ്കിൽ
അതിനനുസരിച്ച്
ഉള്ളകം നന്നാക്കാൻ
നിനക്ക് ബാധ്യതയുണ്ട്.
ചീത്തതായിട്ടാണെങ്കിൽ
തിരുത്താനും.
അങ്ങിനെ ഒരു ചീത്ത
നിന്നിലില്ലെങ്കിൽ
അവരെ അവഗണിക്കാനും
നല്ലതിനെ വളർത്തിയെടുക്കാനും
നീ ശ്രമിക്കണം.

Popular Posts