സദസ്സിനെ മാനിക്കുക.my diary. khaleelshamras

ഒരു സദസ്സിൽ
നല്ല ശ്രാദ്ധാവായിരിക്കുക.
ഓരോ കാര്യങ്ങൾ ശ്രവിക്കുമ്പോഴും
അത് നിന്നിൽ
പുതിയ ചിന്തകളേയും
അറിവിനേയും ഉണർത്തുകയും
ആ കേട്ടതിനനുസരിച്ചുള്ള പഴയ
അനുഭവങ്ങളെ മുന്നോട്ട്
കൊണ്ട് വരികയും ചെയ്യും.
അത് സദസ്സുമായി കൈമാറാനുള്ള
ഒരു പ്രവണത
നിന്നിൽ നിന്നുമുണ്ടാവും.
പക്ഷെ അത്തരം വേളകളിൽ
സദസ്സിനെ മാനിക്കണം.
നീ പറയുന്നത് കേൾക്കാനുള്ള
താൽപര്യം സദസ്സിനുണ്ടാവണമെന്നില്ല.
നിന്നെ പോലെതന്നെ
പലതും കൈമാറാൻ
വെമ്പുന്നവരാണ് സദസ്സും
എന്ന് മനസ്സിലാക്കുക.
സദസ്സ് അധ്യാപകനുള്ളതാണ്.
പിന്നെ നല്ല ശ്രോദ്ധാക്കൾക്കും.
അതിനിടയിൽ പിറക്കുന്ന
ആശയങ്ങളെ
പുറത്തു പറഞ് സദസ്സിന്റെ
മാന്യത നഷ്ടപ്പെടുത്താതെ
എവിടെയെങ്കിലും കുറിച്ചിടുക.
എന്നിട്ട് അവയെ സ്വയം
ചർച്ച ചെയ്യുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്