ആരും താഴ്ന്നവരല്ല.my diary. khaleelshamras

ഇവിടെ ആരും
താഴ്ന്നവരല്ല.
എല്ലാവരും ഉയർന്ന വർഗ്ഗമാണ്.
മാനുഷ്യരെന്ന ഉയർന്ന വർഗ്ഗം.
ഇനി ആരെങ്കിലും
മറ്റാരെയെങ്കിലും താഴ്ന്നവരായി
കാണാൻ ശ്രമിക്കുന്നുവെങ്കിൽ
അത് കാണുന്നവരുടെ
പ്രശ്നമാണ്.
എന്നോ ലഭിച്ച
അധികാരമേൽകോയ്മയെ
തലമുറകളിലൂടെ നിലനിർത്താനുള്ള
പരിശ്രമവും,
മറ്റൊരു വർഗ്ഗം വളർന്നുവന്നാൽ
തങ്ങളുടെ മേൽകോയ്മ
നഷ്ടപ്പെടുമോ എന്ന ഭീതിയുമാണ്
അവരെ അറിവും തിരിച്ചറിവും
ഒരുപാട് വളർന്ന
ഈ കാലഘട്ടത്തിലും
മേലാളൻമാരായി വാഴാൻ
പ്രേരിപ്പിക്കുന്നത്.
ഇവിടെ ഭൂമിയിലെ ഓരോ
മനുഷ്യനും
തിരിച്ചറിഞ്ഞേ പറ്റൂ
ഞാൻ ആരുടേയും അടിമയല്ല എന്നും
എന്റെ വിലപ്പെട്ട മനുഷ്യ മനസ്സിനെ
മറ്റാർക്കു മുമ്പിലും അടിയറവു വെക്കില്ല
എന്നുമുള്ള സത്യം.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്