ശൈശവത്തിലെ ആവേശം.my diary. khaleelshamras

കുട്ടിക്കാലത്ത്
നടക്കാനുള്ള ശ്രമത്തിൽ
ഒരുപാട് തവണ വീണു.
വീണപ്പോഴൊക്കെ
എഴുനേറ്റു.
നിന്റെ പിടിച്ചെഴുനേൽപ്പിക്കാൻ
ഒരുപാട് കൈകൾ നിന്നിലേക്ക്
നീണ്ടു.
നീ തട്ടിമാറ്റിയില്ല.
ഒന്നെഴുനേറ്റു നടക്കാനുള്ള
നിന്റെ ആഗ്രഹം
അത്രക്ക് ശക്തമായിരുന്നു.
ഏതു പ്രതിസന്ധി വന്നാലും
തളരില്ല എന്ന
ഉറച്ച വിശ്വാസമായിരുന്നു നിനക്ക്.
പക്ഷെ വളർന്നപ്പോൾ
പലപ്പോഴായി
നിന്റെ ശൈശവകാലത്തെ
ഈ വാശി മറന്നു.
പ്രതിസന്ധികൾക്കും വിമർശനങ്ങൾക്കും
മുമ്പിൽ പലപ്പോഴായി
നീ നിന്റെ ലക്ഷ്യത്തിൽ നിന്നും
പിന്തിരിഞ്ഞു.
പലപ്പോഴായി നീ നിരാശനായി.
ഇനിയെങ്കിലും
നിന്റെ ശൈശവത്തിലെ
വാശിയും ആവേശവും
കൈവരിച്ച്
ഒന്നിനുമുമ്പിലും അടിയറവ് വെക്കാതെ
മുന്നേറുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras