പരസ്പരം അടുത്തവർക്കിടയിൽ..my diary. khaleelshamras

നിങ്ങൾക്കിടയിൽ
തർക്കങ്ങൾ ഉണ്ടെങ്കിൽ
അതിനർത്ഥം
നിങ്ങൾ പരസ്പരം ശത്രുക്കൾ
ആണെന്നല്ല.
മറിച്ച്
പരസ്പരം ഏറ്റവും
ബന്ധപ്പെട്ടു കിടക്കുന്നവരാണെന്നാണ്.
കാരണം പരസ്പരം
ഒരു ബന്ധവുമില്ലാത്ത
വ്യക്തികൾക്കോ സമൂഹങ്ങൾക്കോ
ഇടയിൽ തർക്കങ്ങൾ ഉണ്ടാവില്ല.
അവർ പരസ്പരം
അറിയാതെ
അവനവന്റേതായ ലോകത്ത്
വിഹരിച്ചുകൊണ്ടിരിക്കും.
പക്ഷെ പരസ്പരം
ഏറ്റവും ബന്ധപ്പെട്ടുകിടക്കുന്നവർ
ആരാണോ
അവർക്കിടയിൽ
തർക്കങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്.
പക്ഷെ അവയെ പരസ്പരബന്ധം
വേർപിരിയിപ്പിക്കാൻ വേണ്ടിയല്ല
മറിച്ച്
കൂടുതൽ അറിയാനും
തിരുത്താനും
ബന്ധം കുട്ടിയുറപ്പിക്കാനും
വേണ്ടി ഉപയോഗിക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്